twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാര്‍വ്വതി പരിണയത്തിലെ പിച്ചക്കാരനും എആര്‍ റഹ്മാനും തമ്മിലെന്ത്! ഹരിശ്രീ അശോകന്‍ പറയുന്നു!!

    By Midhun
    |

    ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ഹരിശ്രി അശോകന്‍. പ്രേക്ഷക മനസുകളില്‍ നിന്നും ഇപ്പോഴും മായാത്ത ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളത്തില്‍ ചെയ്തിരുന്നു. മലയാളത്തിലെ മുന്‍നിര നടന്‍മാര്‍ക്കൊപ്പമായിരുന്നു അദ്ദേഹം കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്.

    ലൂസിഫര്‍ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം മോഹന്‍ലാല്‍! വീഡിയോ വൈറല്‍! കാണൂലൂസിഫര്‍ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം മോഹന്‍ലാല്‍! വീഡിയോ വൈറല്‍! കാണൂ

    കരിയറിന്റെ തുടക്കത്തില്‍ ഹരിശ്രി അശോകന്റെതായി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പാര്‍വ്വതി പരിണയം.സിനിമ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പാര്‍വ്വതി പരിണയത്തില്‍ അഭിനയിച്ച അനുഭവം ഹരിശ്രി അശോകന്‍ പങ്കുവെച്ചിരുന്നു.

    harisree ashokan-ar rahman

    ചിത്രത്തില്‍ ഒരു പിച്ചക്കാരന്റെ വേഷമായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. പിച്ചക്കാരനാണ് എന്തെങ്കിലും തരണേ എന്നു മാത്രം പറയാനാണ് സംവിധായകന്‍ അന്ന് തന്നോട് പറഞ്ഞതെന്ന് ഹരിശ്രി അശോകന്‍ പറയുന്നു. എന്നാല്‍ തനിക്കതില്‍ കുറച്ച് മാറ്റം വരുത്തണമെന്ന് തോന്നിയിരുന്നു. ഷിബു ചക്രവര്‍ത്തി സാറായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയിരുന്നത്. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഒകെ പറഞ്ഞു. ബോംബൈ എന്ന ചിത്രത്തിലെ എഎര്‍ റഹ്മാന്റെ പാട്ടുള്‍പ്പെടുത്തിയാണ് ആ ഡയലോഗ് പിന്നെ പറഞ്ഞത്. അന്ന് ആ പാട്ട് ഹിറ്റായിരുന്നു.അത് കൊണ്ട് ആ ഡയലോഗും ഹിറ്റായി. പാര്‍വ്വതി പരിണയമായിരുന്നു എന്റെ ആദ്യത്തെ ബ്രേക്ക്. ക്ലബ് എഫ്എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു.

    ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക! മെഗാസ്റ്റാറിന്റെ കരിയറിലെ പത്ത് ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ കാണാംഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക! മെഗാസ്റ്റാറിന്റെ കരിയറിലെ പത്ത് ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ കാണാം

    67 ന്‍റെ ചെറുപ്പത്തില്‍ മമ്മൂട്ടി! പിറന്നാളുകാരനെ ഞെട്ടിച്ച് ആരാധകരും സിനിമാലോകവും! കാണൂ!67 ന്‍റെ ചെറുപ്പത്തില്‍ മമ്മൂട്ടി! പിറന്നാളുകാരനെ ഞെട്ടിച്ച് ആരാധകരും സിനിമാലോകവും! കാണൂ!

    English summary
    harisree ashokan says about paravathi parinayam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X