For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനാഥയായ പെണ്ണിന് ജീവിതം നല്‍കിയ ആളാണ് ജയേഷേട്ടന്‍; മകളുടെ ഫോട്ടോയ്ക്ക് താഴെയും അനാവശ്യം പറയുന്നു; ലക്ഷ്മിപ്രിയ

  |

  ഹാസ്യമാണെങ്കിലും അഭിനയ പ്രധാന്യമുള്ള വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിയാണ് ലക്ഷ്മിപ്രിയ. സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. ഇതിനിടെ ചില വിമര്‍ശനങ്ങളും ലക്ഷ്മിയ്‌ക്കെതിരെ ഉയര്‍ന്ന് വന്നിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചില പോസ്റ്റുകളുടെ പേരിലായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

  വിവാഹ ദിവസത്തെ കുസൃതികൾ, നടി യാമി ഗൌതമിൻ്റെ വിവാഹ ചിത്രങ്ങൾ കാണാം

  തന്നെ മാത്രമല്ല അഞ്ച് വയസുള്ള മകള്‍ക്കെതിരെയും ചിലര്‍ അനാവശ്യം പറയുകയാണെന്ന് ലക്ഷ്മിപ്രിയ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് തനിക്ക് നേരെ നടക്കുന്ന അക്രമണങ്ങളില്‍ പ്രതികരിച്ച് ലക്ഷ്മി എത്തിയിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

  കുറേ നാള്‍ ആയി ഈ അധിക്ഷേപം കേള്‍ക്കുന്നു എന്റെ അഞ്ചു വയസ്സുള്ള കുഞ്ഞിന്റെയടക്കം ഫോട്ടോയുടെ അടിയില്‍ വന്നു അനാവശ്യo പറയുന്നവര്‍ക്കെതിരെ ഞാന്‍ എനിക്ക് സാധ്യമാകുന്ന എല്ലാ നിയമ നടപടിയും സ്വീകരിക്കും. സഖാവ് പിണറായി വിജയന്റെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി ഇട്ടല്ല ഹീറോയിസം ചമയാനും നിങ്ങളുടെയൊക്കെ ഉള്ളിലുള്ള രാഷ്ട്രീയ - മത വൈരം തീര്‍ക്കേണ്ടതും. ഫേക്ക് ഐഡി കളില്‍ കിടന്നു പുളയ്ക്കുന്നവര്‍ സ്വന്തം മുഖവും അഡ്ഡ്രസ്സും ഉപയോഗിച്ച് ധൈര്യം കാണിക്കണം.

  മതേതര ഇന്ത്യയില്‍ ആര്‍ക്ക് എന്തു മതവും സ്വീകരിക്കാം. എല്ലാവരും ജീവിച്ചിരിക്കെ അനാഥയാക്കപ്പെട്ട ഒരു പെണ്ണിന് ഒരു ജീവിതം നല്‍കാന്‍ ഒരു ജയേഷേ ഉണ്ടായുള്ളൂ. ഈ പറയുന്ന മതേതരെ ആരെയും കണ്ടില്ല. 18 കൊല്ലമായി ആ കൈകളുടെ സുരക്ഷിതത്വത്തില്‍ ഞാന്‍ ജീവിയ്ക്കുന്നു. എന്നെ ചാക്കില്‍ പൊതിഞ്ഞ് സിറിയയില്‍ ആടിനെ മേയ്ക്കാന്‍ അയച്ചില്ല. എന്നോട് അദ്ദേഹം മതം മാറാന്‍ ആവശ്യപെട്ടിട്ടില്ല. കേവലം മതം അല്ല മനസ്സാണ് മാറേണ്ടത് വെറുതെ എന്റെ പേര് മാത്രം മാറ്റിയാല്‍ മതം എങ്ങനെ മാറാന്‍ കഴിയും?

  ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് സനാതന ധര്‍മ്മ വിശ്വാസി ആയി ജീവിക്കുന്നത്. ഞാന്‍ പലവട്ടം പറഞ്ഞിട്ടിട്ടുണ്ട് ഒരു പാര്‍ട്ടി കൊടിയുടെ കീഴിലും എന്നെ കൂട്ടിക്കെട്ടരുത് എന്ന്. ബിജെപി അനുഭവം ഉണ്ട്. അതും ഈ രാജ്യം നല്‍കുന്ന സ്വാതന്ത്ര്യം ആണ്. ഒരുവന് ഇഷ്ട്ടമുള്ള പാര്‍ട്ടിയില്‍ വിശ്വസിക്കാം. നിങ്ങള്‍ പറയുന്ന പ്രകാരം ആണെങ്കില്‍ ഇവിടെ ഇടതുപക്ഷം മാത്രമല്ലേ ഉണ്ടാവൂ? ഇന്ത്യയില്‍ കേരളം ഒഴികെ മറ്റ് ഏതു സംസ്ഥാനത്ത് ഈ പാര്‍ട്ടി ഉണ്ട്?

  ഞാന്‍ ചാണകത്തില്‍ കിടന്നാലും സെപ്റ്റിക് ടാങ്കില്‍ കിടന്നാലും ഹിന്ദു ആയാലും ഇസ്ലാം ആയാലും ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഒരു ചുക്കും സംഭവിക്കാനില്ല. വളരെ വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയാണ് ഞാന്‍. മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ പേരില്‍ ഒരാളെയും വേര്‍തിരിച്ചു ഞാന്‍ കണ്ടിട്ടില്ല. ആരെയും മതം മാറ്റാനോ രാഷ്ട്രീയം മാറ്റാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. ബിജെപി അധ്യക്ഷന്‍ കുഴല്‍ പണം കടത്തിയാല്‍ പാര്‍ട്ടി അല്ല ഇവിടുത്തെ നീതിന്യായ വ്യവസ്ഥ നോക്കിക്കൊള്ളും.

  Actress Lakshmi Priya replied to criticized comments | FilmiBeat Malayalam

  എന്റെ ഫേസ്ബുക്ക് പേജ് എന്റെ മാത്രം പേജ് ആണ്. ഒരാളെയും കൈ പിടിച്ചു ഫോളോ ചെയ്യിക്കുന്നില്ല. നിങ്ങള്‍ക്ക് ധൈര്യമായി അണ്‍ഫോളോ ചെയ്യാം. മേലില്‍ തെറി പറയാനോ രാഷ്ട്രീയം പറയാനോ എന്റെ പേജില്‍ വരരുത്. നിയമ നടപടിയുമായി ഞാന്‍ മുന്നോട്ട് പോകും. നിങ്ങള്‍ക്ക് നിങ്ങളുടെ രാഷ്ട്രീയം നിങ്ങള്‍ക്ക് നിങ്ങളുടെ മതം, വിശ്വാസം. അതില്‍ ഞാന്‍ ഇടപെടാത്തിടത്തോളം കാലം നിലപാടുകളെ ചോദ്യം ചെയ്യാന്‍ വരരൂത്.

  English summary
  Hate Comments In The Social Profile Of Lakshmi Priya's Daughter, Actress Gives A Stunning Reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X