»   » ഈ സിനിമകളിലെ സെക്‌സ് രംഗങ്ങള്‍ യഥാര്‍ത്ഥമാണ്; യഥാര്‍ത്ഥ സെക്‌സ് ചിത്രീകരിച്ച് 15 സിനിമകള്‍

ഈ സിനിമകളിലെ സെക്‌സ് രംഗങ്ങള്‍ യഥാര്‍ത്ഥമാണ്; യഥാര്‍ത്ഥ സെക്‌സ് ചിത്രീകരിച്ച് 15 സിനിമകള്‍

By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളെല്ലാം ക്യാമറ ടെക്‌നിക്കാണെന്ന് വിശ്വസിച്ച ബാല്യം നമുക്കെല്ലാവര്‍ക്കും ഉണ്ടാകും. എന്നാല്‍ വളരുമ്പോള്‍ അതില്‍ എത്രത്തോളം ക്യാമറ ട്രിക്ക് ഉണ്ടെന്നും ഇല്ലെന്നും തിരിച്ചറിയാന്‍ നമുക്ക് സാധിച്ചു. ബലാത്സംഗ രംഗങ്ങളും സെക്‌സ് രംഗങ്ങളുമൊക്കെ അങ്ങനെ യഥാര്‍ത്ഥമായി ചിത്രീകരിക്കാറില്ല.

പക്ഷെ അങ്ങനെ ചിത്രീകരിച്ച ചില സിനിമകളും ഇവിടെയുണ്ട്. രംഗങ്ങളുടെ സ്വാഭാവികതയ്ക്ക് വേണ്ടി സെക്‌സ് രംഗങ്ങള്‍ യാതൊരു മറയുമില്ലാതെ ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിച്ച പതിനഞ്ച് ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്, നോക്കാം...

അനാട്ടമി ഓഫ് ഹെല്‍

2004 ലാണ് ഫ്രഞ്ച് ചിത്രമായ അനാട്ടമി ഓഫ് ഹെല്‍ റിലീസായത്. കാതറിന്‍ ബെറില്ലാത്താണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. 2001 ല്‍ റിലീസ് ചെയ്ത പൊര്‍ണോകാര്‍ട്ടി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ അമിറ കസറും റോക്കോ ഷിഫ്രഡിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ആന്റിക്രിസ്റ്റ്

ലാര്‍സ് വോണ്‍ ട്രയര്‍ പരീക്ഷണാര്‍ത്ഥം ഒരുക്കിയ ഹൊറര്‍ ചിത്രമാണ് ആന്റിക്രിസ്റ്റ്. വില്ല്യം ഡോഫോറും കര്‍ലോട്ട് ഗയിന്‍സ്ബര്‍ഗും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ഒപ്പം വിമര്‍ശനങ്ങളും. നായിക ഗയിന്‍സ്ബര്‍ഗിനെ 2009 ലെ മികച്ച നടിയ്ക്കുള്ള കാന്‍ ഫിലിം ഫെസ്റ്റവര്‍ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് ഈ ചിത്രമാണ്.

ഷോര്‍ട്ട്ബസ്

അമേരിക്കന്‍ കോമഡി ചിത്രമാണ് ഷോര്‍ട്ട്ബസ്. ജോണ്‍ കാമറോണ്‍ മിട്‌ചെലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. സൂക് ഇന്‍ ലീ, പോള്‍ ഡേവസണ്‍ തുടങ്ങി ഒത്തിരി താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ സെക്‌സ് രംഗങ്ങള്‍ യഥാര്‍ത്ഥമായാണ് ചിത്രീകരിച്ചത്.

9 സോങ്‌സ്

2004 ലാണ് 9 സോങ്‌സ് എന്ന ബ്രിട്ടീഷ് റൊമാന്റിക് ചിത്രം റിലീസായത്. മിഷേല്‍ വിന്റര്‍ബോട്ടമാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. അമിതമായ സെക്‌സ് രംഗങ്ങള്‍ കൊണ്ടും മറ്റും ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. കെയ്‌റന്‍ ഒബേറിനും മാര്‍ഗോ സ്റ്റില്ലെയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ലൗവ്

ഗാസ്പര്‍ നിയോ തിരക്കഥ എഴുതി സംവിധാനം ചെയ്ത്, 2015 ല്‍ റിലീസ് ചെയ്ത റൊമാന്റിക് ഫ്രഞ്ച് ചിത്രമാണ് ലൗവ്. കാള്‍ ഗുല്‍സ്മാന്‍, ക്ലാര ക്രിസ്റ്റിന്‍, അഓമി മുയോക് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2015 ലെ കാന്‍ ഫിലും ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിയ്ക്കുകയുണ്ടായി

ഇന്‍ ദ റീയലം ഓഫ് സീന്‍സ്

ആര്‍ട്ട് ഫിലിം ഡയറക്ടറായ നാഗിസ ഒഷിമ സംവിധാനം ചെയ്ത ചിത്രമാണ് ഇന്‍ ദ റീയലം ഓഫ് സീന്‍സ്. 1976 ലാണ് ഈ ഫ്രഞ്ച് ജപ്പാനീസ് ചിത്രം റിലീസ് ചെയ്തത്. 1930 ല്‍ ജപ്പാനില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. അമിതമായ സെക്‌സ് രംഗങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ റിലീസിങ് സമയത്ത് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

ലൈ വിത്ത് മി

ടാമ ഫെയ്ത്ത് ബെര്‍ഗറിനെ ആസ്പമാക്കി ഒരുക്കിയ കനേഡിയന്‍ ചിത്രമാണ് ലൈ വിത്ത് മി. ലോറന്‍ ലീ സ്മിത്തും എറിക് ബാള്‍ഫോറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്ലെമന്റ് വിര്‍ഗോയാണ് ചിത്രത്തിന്റെ സംവിധായകന്‍

ഗണ്ടു

അതെ, ഈ ലിസ്റ്റില്‍ ഇന്ത്യന്‍ സിനിമയുമുണ്ട്. ഖുഷിക് മുഖര്‍ജി സംവിധാനം ചെയ്ത ബംഗാളി ചിത്രമാണ് ഗണ്ടു. 2010 ലാണ് ചിത്രം പുറത്തിറങ്ങിയത്. ഇന്ത്യയില്‍ ഏറെ വിവാദമുണ്ടാക്കിയ ചിത്രങ്ങളിലൊന്നാണിത്. തിയേറ്ററില്‍ സെക്‌സ് രംഗം കാണിക്കുമ്പോള്‍ കാണികള്‍ ഇറങ്ങിപ്പോയതൊക്കെ വാര്‍ത്തയായിരുന്നു.

സ്‌കാര്‍ലറ്റ് ദിവ

2000 ലാണ് ഈ ഇറ്റാലിയന്‍ ചിത്രം റിലീസായത്. എഷ്യ അര്‍ജെന്റോ തന്നെ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് സ്‌കാര്‍ലറ്റ് ദിവ. സെമി ഓട്ടോബയോഗ്രഫിക്കല്‍ ചിത്രം

നിംഫോമാനിക്; വോളിം 1

രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച ഡ്രാമ ചിത്രമാണ് നിംഫോംമാനിക്. ലാര്‍സ് വോണ്‍ ട്രയറാണ് ചിത്രം സംവിധാനം ചെയ്തത്

കാലിഗുള

റോമന്‍ സാമ്രാജ്യത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് കാലിഗുള. ഹെലന്‍ മിറനും മക്കോളം മക്ഡൗലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദ ബ്രൌണ്‍ ബണ്ണി

വിന്‍സന്റ് ഗല്ലോ സംവിധാനം ചെയ്ത് നിര്‍മിച്ച അമേരിക്കന്‍ ചിത്രമാണ് ദ ബോണ്‍ ബണ്ണി. വിന്‍സന്റ് ഗല്ലോ, ക്ലോയ് സെവിഗ്നി, ചെറില്‍ ടെഗ്‌സ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അമിതമായ സെക്‌സ് രംഗങ്ങള്‍ കൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നാണിത്.

വെറ്റ്‌ലാന്റ്‌സ്

2013 ല്‍ റിലീസ് ചെയ്ത ജെര്‍മന്‍ ചിത്രമാണ് വെറ്റ്‌ലാന്റ്‌സ്. ദാവീഡ് നഡറ്റാണ് സംവിധാനം ചെയ്തത്. കര്‍ല ജൂരി, ക്രിസ്റ്റിഫ് ലെറ്റ്‌സ്‌നോക്കി, മര്‍ലന്‍ റൂസ്, മെററ്റ് ബെക്കര്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇന്റമസി

2001 ല്‍ റിലീസ് ചെയ്ത ബ്രിട്ടീഷ് ചിത്രമാണ് ഇന്റമസി. പാട്രിക് ഷെറോയാണ് ചിത്രത്തിന്റെ സംവിധായകന്‍. മാര്‍ക് റൈലന്‍സ്, കെറി ഫഫോസ്, സുസന്ന ഹര്‍കര്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു

ഓള്‍ എബൗട്ട് അന്ന

ജെസിക നില്‍സണ്‍ സംവിധാനം ചെയ്ത ഡാനിഷ് ചിത്രമാണ് ഓള്‍ എബൗട്ട് അന്ന. 2005 ലാണ് ചിത്രം റിലീസ് ചെയ്തത്. ഗ്രേ ബേയും മാര്‍ക് സ്റ്റീവന്‍സുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

English summary
Here is the list of 15 movies in which the actors really had sex
Please Wait while comments are loading...

Malayalam Photos

Go to : More Photos