For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയാണ് മലയാളത്തിലെ താരം! തമിഴിലും തെലുങ്കിലുമോ? താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് അറിയുമോ?

  |
  തെന്നിന്ത്യന്‍ താരങ്ങളുടെ പ്രതിഫലം

  വൈവിധ്യമാര്‍ന്ന ഒട്ടനവധി സിനിമകളാണ് ഓരോ വാരത്തിലും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം ഓരോ സിനിമയുമെന്ന കാര്യത്തില്‍ താരങ്ങള്‍ക്ക് നിര്‍ബന്ധമാണ്. തിരക്കഥ കേള്‍ക്കുന്നതിനിടയില്‍ പലരും ശ്രദ്ധിക്കുന്നത് ഇക്കാര്യത്തെക്കുറിച്ചാണ്. പ്രഖ്യാപനവേള മുതല്‍ത്തന്നെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. റിലീസിന് ശേഷവും അതേ സ്വീകാര്യത പല താരങ്ങളും നിലനിര്‍ത്താറുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചറിയാനായും ആരാധകര്‍ക്ക് ആകാംക്ഷയാണ്. മലയാളത്തില്‍ ഇക്കാര്യത്തില്‍ മുന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന കാര്യത്തില്‍ പ്രത്യേക സംശയത്തിന്റെ കാര്യമില്ല.


  തമിഴകത്ത് രജനീകാന്തും കമല്‍ഹാസനുമാണ് മുന്നില്‍ നില്‍ക്കുന്നത്. സൂര്യയും വിക്രമും വിജയും ഉള്‍പ്പടെയുമുള്ള താരങ്ങള്‍ പിന്നാലെയുണ്ട്. ബാഹുബലിയിലൂടെയാണ് പ്രഭാസിന്റെ ജീവിതം തന്നെ മാറി മറിഞ്ഞത്. തെലുങ്കില്‍ അല്ലും അര്‍ജുനും പ്രഭാസുമാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. ബോക്‌സോഫീസിലെ പ്രകടനവും പ്രേക്ഷകപിന്തുണയും സിനിമകലുടെ വിജയപരാജയവുമൊക്കെയാണ് താരങ്ങളുടെ പ്രതിഫലം തീരുമാനിക്കുന്നതില്‍ പ്രധാന ഘടകം. മലയാളത്തില്‍ നിന്നും വ്യത്യസ്തമായി ഫൈറ്റിലും ആക്ഷനിലുമൊക്കെ കോടികളാണ് തമിഴും തെലുങ്കും ചെലവഴിക്കുന്നത്. മികച്ച സാമ്പത്തിക വിജയം നേടിയ സിനിമകളുടെ അന്യഭാഷാ പതിപ്പുകളും ഒരുങ്ങാറുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  രജനീകാന്തിന്‍റെ പ്രതിഫലം

  രജനീകാന്തിന്‍റെ പ്രതിഫലം

  തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് രജനീകാന്ത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കെല്‍പ്പുണ്ടെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. മാസ്സും ക്ലാസും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. തലൈവരെന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 50 മുതല്‍ 60 കോടി വരെയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  കമല്‍ഹസന് ലഭിക്കുന്നത്

  കമല്‍ഹസന് ലഭിക്കുന്നത്

  ഓടിനടന്ന് അഭിനയിച്ച കാലത്തില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് അടുത്തിടെ കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ഞെട്ടലോടെയാണ് ആരാധകര്‍ ഈ പ്രഖ്യാപനത്തെ വിലയിരുത്തിയത്. രാഷ്ടീയത്തില്‍ സജീവമാവുന്നതിന്റെ ഭാഗമായാണോ സിനിമയില്‍ നിന്നുള്ള പിന്‍മാറ്റമെന്നും ആരാധകര്‍ ചോദിച്ചിരുന്നു. ഇന്ത്യന്‍ 2വിന് ശേഷം സിനിമയില്‍ നിന്നും ബൈ പറയുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 25-30 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

  പ്രഭാസിന് ലഭിക്കുന്നത്

  പ്രഭാസിന് ലഭിക്കുന്നത്

  കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ കഠിന പ്രയത്നം നടത്തുന്നവരിലൊരാളാണ് പ്രഭാസ്. ബാഹുബലി എന്ന സിനിമ ബ്രഹ്മാണ്ഡ സിനിമ ഇറങ്ങിയതോടെയാണ് ഈ താരത്തിന്‍റെ ജീവിതവും മാറി മറിഞ്ഞത്. ഈ സിനിമയ്ക്കായി ചില്ലറ തയ്യാറെടുപ്പുകളായിരുന്നില്ല താരം നടത്തിയത്. മറ്റ് സിനിമകള്‍ പോലും വേണ്ടെന്ന് വെച്ചാണ് താരം ബാഹുബലിക്കായി ഡേറ്റ് നല്‍കിയത്. ആദ്യഭാഗം ഗംഭീര വിജയമായി മാറിയതിന് പിന്നാലെയായാണ് ബാഹുബലിയുടെ രണ്ടാം ഭാഗമെത്തിയത്. പ്പഭാസും അനുഷ്കയും തമ്മിലുള്ള കെമിസ്ട്രിക്കും ഗംഭീര കൈയ്യടിയാണ് ലഭിച്ചത്. ബാഹുബലിക്ക് ശേഷമാണ് പ്രഭാസിന്‍രെ പ്രതിഫലം ഉയര്‍ന്നത്. 25 കോടിയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലമെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്.

   ജൂനിയര്‍ എന്‍ടിആറിന് ലഭിക്കുന്നത്

  ജൂനിയര്‍ എന്‍ടിആറിന് ലഭിക്കുന്നത്

  പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള താരങ്ങളിലൊരാളാണ് ഇദ്ദേഹം. കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് അദ്ദേഹം ഓരോ സിനിമയും പൂര്‍ത്തിയാക്കുന്നത്. അദ്ദേഹത്തിന്റെ ഡെഡിക്കേഷനെക്കുറിച്ച് വാചാലനായി നിരവധി പേരായിരുന്നു എത്തിയത്. രാജമൗലി ചിത്രമായ ആര്‍ആര്‍ആറില്‍ പ്രധാന വേഷത്തിലെത്താനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ടാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 18 മുതല്‍ 20 കോടി വരെയാണ് ജൂനിയര്‍ എന്‍ടി ആറിന് പ്രതിഫലമായി ലഭിക്കുന്നത്.

  അല്ലു അര്‍ജുന് ലഭിക്കുന്നത്

  അല്ലു അര്‍ജുന് ലഭിക്കുന്നത്

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അല്ലു അര്‍ജുന്‍. ആര്യ, ബണ്ണി തുടങ്ങിയ സിനിമകള്‍ തെലുങ്കില്‍ മാത്രമല്ല അന്യഭാഷകളിലും തിളങ്ങിയിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ സുരക്ഷിതമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. പ്രേക്ഷകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരത്തിന്റെ സ്ഥാനവും. 14 കോടിയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

  രാം ചരണിന് ലഭിക്കുന്നത്

  രാം ചരണിന് ലഭിക്കുന്നത്

  ചിരഞ്ജീവിക്ക് പിന്നാലെയായാണ് രാംചരണും സിനിമയിലേക്കെത്തിയത്. താരപുത്രന് തുടക്കം മുതലേ തന്നെ മികച്ച പിന്തുണയായിരുന്നു ലഭിച്ചത്. തെലുങ്കിലെ മുന്‍നിര താരങ്ങളിലൊരാളായി മാറിയത് വളരെ പെട്ടെന്നായിരുന്നു. മഗധീര, രംഗസ്ഥലം തുടങ്ങിയ സിനിമകളിലെ പ്രകടനം ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. 12 മുതല്‍ 17 കോടി വരെയാണ് അദ്ദേഹത്തിന് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  English summary
  Hers is the remuneration list of South Indian actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X