twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതാണ് ആ 'നായിക'!!! മോഹന്‍ലാല്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളിലെ പ്രേക്ഷകര്‍ അറിയാത്ത നായിക!!!

    പുലിമുരുകനിലെ പ്രേക്ഷകര്‍ അറിയാത്ത നായിക എസ് ദേവിയാണ്. അവരാണ് നായിക കമാലിനി മുഖര്‍ജിക്ക് ശബ്ദം നല്‍കിയത്. ദൃശ്യം സിനിമയില്‍ മീനയ്ക്ക് ശബ്ദം നല്‍കിയതും ദേവിയാണ്.

    By Jince K Benny
    |

    മോഹന്‍ലാല്‍ ചിത്രങ്ങളിലെന്നല്ല പ്രശസ്തമാകുന്ന ചിത്രങ്ങളിലെ നായികമാരെ അറിയാതെ പോകുന്നില്ല. അവര്‍ സുപരിചിതയാണ് പ്രേക്ഷകര്‍ക്ക്. എന്നാല്‍ മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളായ പുലിമുരുകനിലും ദൃശ്യത്തിലും പ്രേക്ഷകര്‍ അറിയാതെ ഒരു നായിക ഒളിഞ്ഞിരിപ്പുണ്ട്. മോഹന്‍ലാലിന്റെ മാത്രമല്ല മമ്മുട്ടിയുടെ ചിത്രങ്ങളിലും ഇവരുണ്ട്. താരങ്ങള്‍ തിരശീലയില്‍ പകര്‍ന്നാടുമ്പോള്‍ അവര്‍ക്ക് ശബ്ദമാകുന്ന താരം.

    പുലിമുരുകനിലെ നായിക കമാലിനി മുഖര്‍ജിയുടെ ശബ്ദമായത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എസ് ദേവിയാണ്. നായികമാരുടെ ശബ്ദമാകുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളേക്കുറിച്ച് അധികം പ്രേക്ഷകരും അറിയാറില്ല. അഭിനേത്രിയായി വെള്ളിത്തിരയിലും ദേവി എത്തിയിട്ടുണ്ട്. സീരിയേലുകളിലും സജീവ സന്നിദ്ധ്യമാണ് ദേവി. മലയാളത്തിലെ ഏറ്റവും വിലയേറിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകൡ ഒരാളാണിവര്‍.

    പുലിമുരുകന്‍

    മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുലിമുരുകനിലെ നായിക കമാലിനി മുഖര്‍ജിയ്ക്ക് ശബ്ദം നല്‍കിയത് ദേവിയാണ്. പുലിയൂര്‍ ഗ്രാമത്തിന്റെ രക്ഷകനായി നിറഞ്ഞ് നിന്ന പുലിമുരുകന്റെ ഭാര്യ മൈനയക്ക് ദേവിയുടെ ശബ്ദം പൂര്‍ണത നല്‍കി. കുറുമ്പും പ്രണയും നിറഞ്ഞ സംഭാഷങ്ങള്‍ ദേവിയുടെ കയ്യില്‍ ഭദ്രമായിരുന്നു.

    ദൃശ്യത്തില്‍ മീന

    മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ ദൃശ്യത്തിലും ദേവിയുടെ ശബ്ദം ഉണ്ടായിരുന്നു. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ നായിക മീനയ്ക്കായിരുന്നു ദേവി ശബ്ദം നല്‍കിയത്. പുലിമുരുകനില്‍ നിന്നും വ്യത്യസ്തമായി പക്വതയുള്ള നായികയുടെ വേഷമായിരുന്നു മീനയ്ക്ക്. മമ്മുട്ടി ചിത്രമായ കഥപറയുമ്പോളിലും മീനയ്ക്ക് ശബ്ദമായത് ദേവിയായിരുന്നു.

    മമ്മുട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം

    മമ്മുട്ടി ചിത്രമായ വടക്കന്‍ വീരഗാഥയില്‍ ബാലതാരത്തിന് ശബ്ദം നല്‍കിക്കൊണ്ടായിരുന്നു ദേവി ഡബ്ബിംഗിലേക്ക് എത്തിയത്. തുടര്‍ന്ന് എട്ടോളം ചിത്രങ്ങളില്‍ ബാലതാരങ്ങള്‍ക്ക് ദേവി ശബ്ദമായി. മോഹന്‍ലാലിന്റെ മിന്നാരവും മൈഡിയര്‍ കുട്ടിച്ചാത്തന്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

    ആദ്യ ശബ്ദം ഗോപികയ്ക്ക്

    ആദ്യമായി നായികയ്ക്ക് ശബ്ദം നല്‍കിയത് ഗോപികയ്ക്കായിരുന്നു. ദിലീപ് നായകനായി എത്തിയ ലാല്‍ ജോസ് തചിത്രം ചാന്ത്‌പൊട്ടില്‍. പിന്നീട് വെറുതെ ഒരു ഭാര്യ, സ്വന്തം ലേഖകന്‍ എന്നീ ചിത്രങ്ങള്‍ക്കു ഗോപികയുടെ ശബ്ദമായത് ദേവിയായിരുന്നു. നിരവധി സിനിമകളില്‍ ശബ്ദ സാന്നിദ്ധ്യമായ ദേവി ഒട്ടുമിക്ക നായകമാര്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. നൂറിലധികം ചിത്രങ്ങള്‍ ഇതിനകം ദേവി പൂര്‍ത്തിയാക്കി കഴിഞ്ഞു.

    സീരിയേലില്‍ ബാലതാരം

    സീരിയേലില്‍ ബാലതാരമായിട്ടായിരുന്നു ദേവിയുടെ കരിയര്‍ ആരംഭിച്ചത്. വിജയകൃഷണന്‍ സംവിധാനം ചെയ്ത കഥാസംഗമം എന്ന സീരിയേലിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന സീരിയേലിലൂടെയാണ് ദേവി ശ്രദ്ധിക്കപ്പെട്ടത്. ദൂരദര്‍ശനില്‍ സംപ്രക്ഷണം ചെയ്ത ആ സീരിയേലിലെ അഭിനയത്തില്‍ 1993ലെ മികച്ച താരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നേടി.

    സീരിയേലില്‍ സജീവം

    സിനിമയില്‍ ശബ്ദം നല്‍കുന്നതിനൊപ്പം സീരിയേലുകളിലും ദേവി സജീവമാണ്. മലയാളത്തിലെ എല്ലാ ചാനലുകളിലും തന്നെ ദേവിയുടെ ശബ്ദം എത്തുന്നുണ്ട്. പരസ്പരം, പ്രണയം, പൊന്നമ്പിളി തുടങ്ങിയ സീരിയേലുകളിലെ നായികമാരുടെ ശബ്ദമാകുന്നത് ദേവിയാണ്. 2009ല്‍ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും 2016ല്‍ ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും ദേവി സ്വന്തമാക്കി.

    English summary
    Devi is the hidden heroin of Mohanlal's Pulimurukan. She dubbed for Kamalinee Mukherjee the heroine. She also gave sound for Meena in Dhrishyam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X