twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഷ മുതല്‍ കബാലി വരെ! ബോക്‌സ്ഓഫീസ് കളക്ഷന്‍ കൂടുതല്‍ നേടിയ രജനി ചിത്രങ്ങള്‍ ഇവയാണ്! കാണൂ

    By Midhun
    |

    Recommended Video

    ബാഷ മുതല്‍ കാല വരെ | Filimibeat Malayalam

    സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. ഇന്ത്യയിലെമ്പാടും വിദേശത്തുമായി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. രജനികാന്തിന്റെ പുതിയ ചിത്രം കാലയ്ക്ക് വലിയ സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    ഇരുനൂറ് കോടി ബഡ്ജറ്റില്‍ സിനിമ ചെയ്യണം! തന്റെ ആ വലിയ ആഗ്രഹം വെളിപ്പെടുത്തി ആസിഫ് അലിഇരുനൂറ് കോടി ബഡ്ജറ്റില്‍ സിനിമ ചെയ്യണം! തന്റെ ആ വലിയ ആഗ്രഹം വെളിപ്പെടുത്തി ആസിഫ് അലി

    കരിയറിന്റെ തുടക്കകാലത്ത് അഭിനയപ്രാധാന്യമുളള വേഷങ്ങളിലൂടെയായിരുന്നു അദ്ദേഹം സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് മാസ് ഹീറോ പരിവേഷങ്ങളിലുളള കഥാപാത്രങ്ങളും തലൈവരുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രജനികാന്തിന്റെ ചില ഹിറ്റ് സിനിമകള്‍ പ്രേക്ഷക മനസുകളില്‍ നിന്നും മായാത്തവയാണ്. രജനിയുടെ കരിയറില്‍ എറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത് ഈ ചിത്രങ്ങളാണ്.തുടര്‍ന്നു വായിക്കൂ...

    ബാഷ

    ബാഷ

    സ്‌റ്റൈല്‍ മന്നന്റെ കരിയറിലിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ബാഷ. തമിഴിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായാണ് ബാഷ അറിയപ്പെടുന്നത്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മാണിക്യം,മാണിക്ക് ബാഷ എന്നീ കഥാപാത്രങ്ങളായാണ് രജനി എത്തിയിരുന്നത്. നഗ്മ,രഘുവരന്‍,ദേവന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ദേവ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. തലൈവരുടെ പഞ്ച് ഡയലോഗുകളും സ്‌റ്റൈലും തന്നെയായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

    പടയപ്പ

    പടയപ്പ

    കെഎസ് രവികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പടയപ്പ. രജനി പടയപ്പ എന്ന ടൈറ്റില്‍ റോളിലെത്തിയ ചിത്രത്തില്‍ ശിവാജി ഗണേഷനും മുഖ്യ കഥാപാത്രമായി എത്തിയിരുന്നു. രമ്യാ കൃഷ്ണനും സൗന്ദര്യയുമായിരുന്നു ചിത്രത്തില്‍ നായികമാരായി എത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ ഈണം നല്‍കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു. മുത്തു എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ വിജയത്തിനു ശേഷം രജനിയും കെഎസ് രവികുമാറും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു പടയപ്പ.

    ചന്ദ്രമുഖി

    ചന്ദ്രമുഖി

    മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായിരുന്നു ചന്ദ്രമുഖി. പി വാസു സംവിധാനം ചെയ്ത ഈ ചിത്രം എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്നതിലുപരി കൂടുതല്‍ കാലം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച തമിഴ് സിനിമ എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരുന്നു. നയന്‍താരയും ജ്യോതികയുമായിരുന്നു ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയിരുന്നത്. ശിവാജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രഭു,രാംകുമാര് ഗണേഷന്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. ആയിരത്തോളം ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 90 കോടിയോളമായിരുന്നു കളക്ഷന്‍ നേടിയിരുന്നത്.

    ശിവാജി

    ശിവാജി

    ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനി ചിത്രങ്ങളിലൊന്നായിരുന്നു ശിവാജി. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ നിന്ന് കൂടുതല്‍ കളക്ഷന്‍ നേടിയ രജനി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ശ്രിയാ ശരണായിരുന്നു ശിവാജിയില്‍ രജനിയുടെ നായികയായി എത്തിയിരുന്നത്. കെവി ആനന്ദ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് എ.ആര്‍ റഹ്മാനായിരുന്നു പാട്ടുകള്‍ ഒരുക്കിയിരുന്നത്. രജനിയുടെ ആക്ഷന്‍ സ്വീക്വന്‍സുകളും സ്റ്റൈലും തന്നെയായിരുന്നു ശിവാജിയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഇന്ത്യന്‍ സിനിമാ രംഗത്ത് ആദ്യമായി 150 കോടി നേടിയ ചിത്രം കൂടിയായിരുന്നു രജനിയുടെ ശിവാജി.

    എന്തിരന്‍

    എന്തിരന്‍

    ശിവാജിക്കു ശേഷം ശങ്കര്‍ സംവിധാനം ചെയ്ത രജനി ചിത്രമായിരുന്നു എന്തിരന്‍. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ എന്തിരനില്‍ ഇരട്ടവേഷത്തിലായിരുന്നു രജനി എത്തിയിരുന്നത്. ഐശ്വര്യ റായ് നായികയായി എത്തിയ ചിത്രത്തിലൂടെ പുതിയൊരു ദൃശ്യാനുഭവം തന്നെയായിരുന്നു ശങ്കര്‍ പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ചിരുന്നത്.എ.ആര്‍ റഹ്മാന്‍ തന്നെയായിരുന്നു ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരുന്നത്. തിയ്യേറ്ററുകളില്‍ നിന്നും കൂടുതല്‍ കളക്ഷന്‍ നേടിയ രജനി ചിത്രങ്ങളിലൊന്നാണ് യന്തിരന്‍. 250 കോടിയോളമായിരുന്നു ഈ രജനി ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി കളക്ട് ചെയ്തിരുന്നത്.

    കബാലി

    കബാലി

    പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനി ചിത്രമായിരുന്നു കബാലി. ഏറെനാളുകള്‍ക്കു ശേഷം സ്‌റ്റൈല്‍ മന്നന്റെതായി വന്നൊരു ക്ലാസ് ചിത്രമായിരുന്നു ഇത്. മാസും ക്ലാസും ചേര്‍ന്നുളള പ്രകടനമായിരുന്നു ചിത്രത്തില്‍ തലെവര്‍ നടത്തിയിരുന്നത്. രാധിക ആപ്‌തെയായിരുന്നു കബാലിയില്‍ രജനിയുടെ നായികയായി എത്തിയിരുന്നത്. 2016ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കളക്ഷന്‍റെ കാര്യത്തിലും മികച്ച നേട്ടമുണ്ടാക്കിയിരുന്നു. സന്തോഷ് നാരായണന്‍ ഒരുക്കിയ പാട്ടുകളടക്കം തികച്ചും പുതുമയുളള ഒരു രജനി ചിത്രമെന്ന നിലയിലാണ് കബാലി ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    സുഡാനിക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ സൗബിന്‍! പുതിയ ചിത്രം അമ്പിളിയുടെ ഷൂട്ടിംഗ് ആരംഭിച്ചുസുഡാനിക്ക് ശേഷം വിജയമാവര്‍ത്തിക്കാന്‍ സൗബിന്‍! പുതിയ ചിത്രം അമ്പിളിയുടെ ഷൂട്ടിംഗ് ആരംഭിച്ചു

    English summary
    highest grossing films of rajinikanth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X