For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു സിനിമയ്ക്ക് 8 കോടി വാങ്ങി മോഹന്‍ലാല്‍; മമ്മൂട്ടിയ്ക്ക് 4, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങൾ

  |

  ഒരു കാലത്ത് നിലവാരമില്ലെന്ന് കരുതി പലരും തഴഞ്ഞെങ്കിലും കഥയിലും അവതരണത്തിലും മലയാള സിനിമ വാനോളം ഉയര്‍ന്നു. ഇന്ത്യന്‍ സിനിമാലോകത്തെ മികവുറ്റ സിനിമകളാണ് മലയാളത്തില്‍ നിന്നും ഓരോ വര്‍ഷവും വന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധി സിനിമാലോകത്തെ ഒന്നടങ്കം തകര്‍ത്തെങ്കിലും തിരിച്ച് വരവിന്റെ പാതയിലാണിപ്പോള്‍. പ്രമുഖരുടെയടക്കം വളരെ കുറച്ച് സിനിമകള്‍ മാത്രമേ ഇതുവരെ പുറത്ത് വന്നിട്ടുള്ളു.

  പുതിയ വര്‍ഷത്തിലേക്ക് പ്രവേശിച്ചതോടെ താരങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന മലയാള നടന്മാരുടെ ലിസ്റ്റ് ഐഎംഡിബി പുറത്തിറക്കിയിരിക്കുകയാണ്. താരരാജാക്കന്മാര്‍ മുതല്‍ യുവനടന്മാരെല്ലാം ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

  താരങ്ങളുടെ പ്രതിഫലം പറയുമ്പോള്‍ ആദ്യ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ആയിരിക്കും. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനം മോഹന്‍ലാലിനാണ്. പുതിയ സിനിമകള്‍ക്ക് താരം പ്രതിഫലം കൂട്ടിയെന്ന് മുന്‍പൊരു റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോള്‍ വരുന്ന കണക്കുകളില്‍ ഒരു സിനിമയ്ക്ക് വേണ്ടി 8 കോടി മുതല്‍ 17 കോടി വരെ മോഹന്‍ലാല്‍ വാങ്ങിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടേതായി വളരെ കുറച്ച് സിനിമകളെ പുറത്തിറങ്ങിയുള്ളു. മാത്രമല്ല നാല് കോടി മുതല്‍ 8.5 കോടി വരെയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ മമ്മൂട്ടി വാങ്ങിക്കുന്ന തുക.

  താരരാജാക്കന്മാര്‍ക്ക് ശേഷം ഈ ലിസ്റ്റില്‍ മൂന്നാമത് നില്‍ക്കുന്നത് മമ്മൂട്ടിയുടെ ഏകമകനും യുവനടനുമായ ദുല്‍ഖര്‍ സല്‍മാനാണ്. ബോളിവുഡിലടക്കം ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നിന്ന ദുല്‍ഖറിന് പിതാവിനോളം പ്രതിഫലം ലഭിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. മൂന്ന് മുതല്‍ എട്ട് കോടിയോളമാണ് ഡിക്യു ഒരോ സിനിമകള്‍ക്കും വാങ്ങിക്കുന്നത്. അടുത്ത താരരാജാവ് എന്ന വിളിപ്പേര് സ്വന്തമാക്കിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ ഒരുമിച്ച് കൊണ്ട് പോവുന്ന പൃഥ്വിയ്ക്ക് മൂന്ന് മുതല്‍ ഏഴ് കോടി വരെയാണ് പ്രതിഫലം.

  ചിലർ വർക്കുകൾ മുടക്കാൻ തുടങ്ങി, എന്നെ വിളിക്കാതായി; എങ്കിലും നീ തനിച്ചല്ല, കൂടെയുണ്ടെന്ന് രഞ്ജു രഞ്ജിമർ

  റിയലിസ്റ്റിക് സിനിമകളിലൂടെ വിപ്ലവകരമായ വിജയം നേടി എടുത്ത ഫഹദ് ഫാസില്‍ ഒരു സിനിമയ്ക്ക് വേണ്ടി 3.5 മുതല്‍ 6 കോടി വരെയാണ് വാങ്ങിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാലിക് എന്ന സിനിമയിലൂടെ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്. പ്രതിഫല തുകയുടെ ലിസ്റ്റില്‍ ആറാം സ്ഥാനം നിവിന്‍ പോളിയ്ക്കാണ്. അണിയറയില്‍ നിരവധി സിനിമകളാണ് നിവിനുള്ളത്. മൂന്നിനും ആറിനും ഇടയിലാണ് നിവിന്‍ പോളിയുടെ പ്രതിഫലം. മൂന്ന് കോടി വാങ്ങിയാണ് ജനപ്രിയ നായകന്‍ ദിലീപ് അഭിനയിക്കുന്നത്.

  കൊച്ചിനെ ഞാൻ കളയാൻ നോക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്; അമ്മ കല്യാണം കഴിക്കേണ്ടെന്ന് പറഞ്ഞത് മകനെന്ന് ലക്ഷ്മി ജയന്‍

  അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | FilmiBeat Malayalam

  സൂപ്പര്‍ഹിറോ സിനിമകളിലടക്കം അഭിനയിച്ച് മിന്നുന്ന പ്രകടനം കാഴ്ച വെച്ച ടൊവിനോ തോമസ് ഒന്നര കോടി മുതല്‍ മൂന്ന് കോടി വരെ വാങ്ങിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായ സുരേഷ് ഗോപിയ്ക്കും മൂന്ന് കോടി വരെ ശമ്പളം ലഭിക്കുന്നുണ്ട്. ലിസ്റ്റില്‍ പത്താം സ്ഥാനം നടന്‍ കുഞ്ചാക്കോ ബോബനാണ്. ഒന്നരക്കോടിയാണ് നടന്റെ പ്രതിഫല തുക. ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്‍, ഷെയിന്‍ നിഗം, പ്രണവ് മോഹന്‍ലാല്‍, ജയറാം, ഉണ്ണി മുകുന്ദന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, സണ്ണി വെയിന്‍, റോഷന്‍ മാത്യൂ, കാളിദാസ് ജയറാം, മുകേഷ്, ലാല്‍, എന്നിങ്ങനെയുള്ള താരങ്ങളാണ് പിന്നെ ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍. നടന്‍ ലാലില്‍ എത്തുമ്പോള്‍ അത് ഇരുപത്തിയഞ്ച് ലക്ഷമായി ചുരങ്ങിയിരിക്കുകയാണ്.


  എനിക്ക് തടി കൂടിയതാണ് പ്രശ്‌നം; സുഹൃത്തിൽ നിന്നും മോശമായ അനുഭവം ഉണ്ടായി, ബേഡി ഷെയിമിങ്ങിനെ കുറിച്ച് രശ്മി സോമൻ

  English summary
  Highest Paid Malayalam Actors Of 2022: Mohanlal, Mammootty And Dulquer Salmaan Tops
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X