For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തകർപ്പൻ ഹോളി ആഘോഷവുമായി മാമാങ്കം ടീം!! താരങ്ങൾക്കൊപ്പം സംവിധായകനും, ചിത്രങ്ങൾ പുറത്ത്..

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂക്ക ചിത്രമാണ് മാമങ്കം. നിരവധി വിവാദങ്ങളും വിമർശനങ്ങളും ചിത്രത്തെ തേടിയെത്തിയെങ്കിലും ഇതിനെന്നിനും മാമാങ്കത്തിന്റെ ശോഭ കെടുത്താൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ ചെലവഴിച്ച രാജീവ് പിളള കഥ എഴുതിയ ചിത്രമായിരുന്നു മാമാങ്കം. രാജീവ് പിളളയായിരുന്നു ചിത്രത്തിന്റെ സംവിധായകനും. എന്നാൽ പിന്നീട് ഇദ്ദേഹത്തിനു പകരം പദ്മകുമാർ എത്തുകയാണ്. ഇപ്പോൾ സിനിമ ചിത്രീകരണം വളരെ സ്മൂത്തായി നീങ്ങി കൊണ്ടിരിക്കുകയാണ്.

  സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് പറഞ്ഞ അപ്പു മുതൽ കാട്ടൂർകടവിലെ മെഹ്റുവരെ!! തൊട്ടതെല്ലാം സൂപ്പർ ഹിറ്റ്, ഐശ്വര്യ ലക്ഷ്മിയുടെ വിജയത്തിനു പിന്നിലെ രഹസ്യം...

  മാമാങ്കത്തിന്റെ ലൊക്കേഷൻ കാഴ്ചകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അധികം കാണാൻ സാധിക്കാറില്ല . വിവാദങ്ങൾ ഉടലെടുക്കുന്നതിനു മുൻപ് മമ്മൂക്കയുടെ ചിത്രങ്ങളും മറ്റ് ലൊക്കേഷൻ കാഴ്ചകളും പുറത്തു വന്നിരുന്നു. ചെറിയ ഒരു കാലയളവിന് ശേഷം മമാങ്കത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്, സെറ്റിസ്‍ ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മാമാങ്കത്തിലെ നായികമാരിൽ ഒരാളാണ് പ്രാചി ടെഹാലനാണ സെറ്റിലെ ഹോളി ആഘോഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

  ബോളിവുഡിലെ ഉറ്റ ചങ്ങാതിമാർ ഉടക്കി പിരിഞ്ഞു? ഷാരൂഖിനോട് ചെയ്തത് തെറ്റ്.. കരൺ ജോഹറിന്റെ ട്വീറ്റ് വിനയാകുന്നു... പ്രതികരിച്ച് ഷാരൂഖാൻ..

   ഹോളി ആഘോഷിച്ച് മാമാങ്കം

  ഹോളി ആഘോഷിച്ച് മാമാങ്കം

  മാമാങ്കത്തിലെ അണിയറ പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. സംവിധായകൻ പദ്മകുമാറിനോടൊപ്പമുളള ഹോളി ആഘോഷ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. പദ്മകുമാർ ചിത്രത്തിന്റെ സംവിധായകനായ ശേഷമുളള ചിത്രങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. എല്ലാവർക്കും താരം ഹോളി ആശംസിക്കുന്നുമുണ്ട്.

   മൾട്ടിസ്റ്റാർ ചിത്രം

  മൾട്ടിസ്റ്റാർ ചിത്രം

  മാമാങ്കത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം ഉണ്ണി മുകുന്ദൻ, സുദേവ് നായർ, തരൺ രാജ് അറോറ, കനിഹ, അനു സിത്താര എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂടാതെ മലയാളത്തിലേയും മറ്റ് അന്യഭാഷ ചിത്രങ്ങളിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂക്കയുടെ മാമാങ്കത്തിനായി അതീവ ആകാംക്ഷയിലാണ് പ്രേക്ഷകർ.

    ധ്രുവന്റെ പുറത്താക്കൽ

  ധ്രുവന്റെ പുറത്താക്കൽ

  യുവതാരം ധ്രുവിനെ പുറത്താക്കിയതു മുതലാണ് മാമാങ്കത്തിനെ ചുറ്റിപ്പറ്റിയുടെ വിവാദങ്ങൾ ആരംഭിക്കുന്നത്. യോദ്ധാവിന്റെ കഥാപാത്രത്തിനു വേണ്ടി അങ്ങേറ്റം കഠിനാധ്വാനം ചെയ്തിരുന്നു താരം. കൂടാതെ അണിയറയിലും വൻ അഴിച്ചു പണികളായിരുന്നു നടന്നത്. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. ഏറ്റവും ഒടുവിലാണ് സജീവ് പിള്ളയെ മാറ്റി പദ്മകുമാറിനെ ഏൽപ്പിക്കുന്നത്.

  ചിത്രവുമായി ഒരു ബന്ധവുമില്ല

  ചിത്രവുമായി ഒരു ബന്ധവുമില്ല

  സംവിധായകൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം ആരോപണങ്ങളുമായി സജീവ് പിള്ള രംഗത്തെത്തിയിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു സംവിധായകൻ സജീവ് പിള്ളയുടെ വെളിപ്പെടുത്തൽ. സംവിധായകന്റെ ഈ ആരോപണത്തിന് തൊട്ട് പിന്നാലെപേജുകൾ നീളുന്ന പ്രസ്താവനയുമായി ചിത്രത്തിന്റെ നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. മാമാങ്കത്തിന്റെ തിരക്കഥയിൽ സജീവ് പിള്ളക്ക് ഇനി അവകാശം ഇല്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ മെഗാ സ്റ്റാർ മമ്മൂട്ടി ഡെയ്റ്റ് നൽകിയ സ്ക്രിപ്റ്റിന് തുച്ഛമായ വില പറഞ്ഞയാളാണ് നിർമ്മാതാവ് എന്ന നിലപാടുമായി സജീവ് തലസ്ഥാനത്തെ മാധ്യമപ്രവർത്തകർക്കു മുൻപിൽ പത്രസമ്മേളനം വിളിച്ചു ചേർത്തിരുന്നു.

  English summary
  holy celebration in mammootty movie Maamaankam set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X