For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തിനോട്! വെളിപ്പെടുത്തി ഹണിറോസ്

  |

  തന്റേതായ അഭിനയ ശൈലിയിലൂടെ വെളളിത്തിരയിൽ സ്ഥാനം കണ്ടെത്തിയ താരമാണ് നടി ഹണി റോസ്. ശക്തമായ നിലപാടുകൾ സ്വീകരിക്കുകയും അതിൽ നിന്ന് വ്യതി ചലിക്കാതെ സ്വന്തം നിലപാടുകൾക്കൊപ്പം നിൽക്കാണ് താരം എപ്പോഴും ശ്രമിക്കാറുളളത്. ജീവിതത്തിൽ മാത്രമല്ല തന്റെ കഥാപാത്രങ്ങളിലും താരത്തിന്റെ ശക്തമായ നിലപാടുകൾ പ്രതിഫലിക്കുന്നുണ്ട്. സിനിമ പാരമ്പര്യം ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് ഹണി റോസ് വെളളിത്തിരയിൽ എത്തുന്നത്.

  സിനിമയിലെ എല്ലാവരുമായി അടുത്ത സൗഹൃദമാണ് ഹണി കത്തു സൂക്ഷിക്കാറുള്ളത്. ഇപ്പോഴിത സിനിമയുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു സിനിമ തിരഞ്ഞെടക്കുമ്പോൾ താൻ ആദ്യം അഭിപ്രായം ചോദിക്കാറുള്ള വ്യക്തിയെ കുറിച്ചും ഹണി വെളിപ്പെടുത്തി. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  സി​നി​മ​യി​ൽ​ ​മി​ക്ക​വ​രും​ ​അ​റി​യു​ന്ന​വ​രാ​ണ് .​ ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യു​മ്പോ​ൾ​ ​ആ​ദ്യം​ ​അ​റി​യി​ക്കു​ന്ന​ത് ​വി​ന​യ​ൻ​ ​സാ​റി​നെ​യാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ർ​ദേ​ശം​ ​അ​നു​സ​രി​ക്കാ​റു​ണ്ട്.​ ​ഒ​ന്നും​ ​അ​ന്വേ​ഷി​ക്കാ​തെ​ ​തു​ട​ക്ക​ ​കാ​ല​ത്ത് ​ചി​ല​ ​ത​മി​ഴ് ​സി​നി​മ​ക​ൾ​ക്ക് ​കൈ​കൊ​ടു​ത്തു.​ ​അ​തി​ന്റെ​ ​ബു​ദ്ധി​മു​ട്ട് ​ആ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ഉ​ണ്ടാ​കു​ക​യും​ ​ചെ​യ്തു.​

  ഭയങ്കര സംഭവമാണെന്ന് പറഞ്ഞാണ് അവിടത്തെ മാനേജർമാർ സിനിമ കമ്മിറ്റ് ചെയ്യിപ്പിക്കുന്നത്. അഭിനയിച്ച് തുടങ്ങുമ്പോഴാണ് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കുന്നത്. ചിലർ മാനസികമായി തളർത്താൻ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക.. ഇപ്പോഴാണെങ്കിൽ അങ്ങനെ ഒന്നും സംഭവിക്കുകയില്ല.

  എ​ത്ര​പേ​ർ​ ​വ​ന്നാ​ലും​ ​എ​ല്ലാ​വ​ർ​ക്കും​ ​അ​വ​രു​ടേ​താ​യ​ ​ഇ​ട​മു​ണ്ടെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.​ ​കു​റേ​ ​നാ​ളു​ക​ളാ​യി​ ​സി​നി​മ​ ​ചെ​യ്യു​ന്ന​വ​രു​ണ്ട്.​ ​അ​വ​ർ​ക്ക് ​ആ​ഗ്ര​ഹി​ച്ച​ ​പോ​ലെ​ ​ഉ​യ​ർ​ച്ച​ ​ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല.​ ​ചി​ല​പ്പോ​ൾ​ ​പെ​ട്ടെ​ന്നാ​യി​രി​ക്കും​ ​ഒ​രു​ ​സി​നി​മ​ ​അ​വ​രു​ടെ​ ​ത​ല​വ​ര​ ​മാ​റ്റു​ന്ന​ത്.​ ​എ​ന്തും​ ​ഏ​തു​സ​മ​യ​ത്തും​ ​സം​ഭ​വി​ക്കാം.​ ​ഒ​രാ​ൾ​ ​മോ​ശ​മാ​ണെ​ന്നോ​ ​മ​റ്റൊ​രാ​ൾ​ ​മി​ക​ച്ച​താ​ണെ​ന്നോ​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല.​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​യു​ന്ന​ത് ​ഭാ​ഗ്യ​മാ​ണ്.​ ​കൃ​ത്യ​സ​മ​യ​ത്ത് ​കൃ​ത്യ​മാ​യി​ ​ന​മു​ക്ക​ത് ​വ​ന്നു​ചേ​ര​ണം.​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്യു​ക​ ​എ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​പ്ര​ധാ​നം.​

  സി​നി​മ​യി​ൽ​ ​എ​ത്തി​യി​ട്ട് ​പ​തി​നാ​ലു​ ​വ​ർ​ഷ​മാ​യി.​ ​പ്ര​തീ​ക്ഷി​ച്ച​ ​ഉ​യ​ര​ത്തി​ലെ​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ന്ന് ​ക​രു​തി​ ​വേ​ണ​മെ​ങ്കി​ൽ​ ​സി​നി​മ​ ​ഉ​പേ​ക്ഷി​ച്ച് ​പോ​കാ​മാ​യി​രു​ന്നു.​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​നു​ള്ള​ ​ആ​ഗ്ര​ഹം​ ​കൊ​ണ്ടാ​ണ് ​ഇ​പ്പോ​ഴും​ ​തു​ട​രു​ന്ന​ത്.​ ​സി​നി​മ​യു​ടെ​ ​എ​ണ്ണ​ത്തി​ല​ല്ല​ ​കാ​ര്യം.​സി​നി​മ​ ​ഒ​രു​പാ​ട് ​ഇ​ഷ്ട​മാ​ണ്.​ ​ക​ഥാ​പാ​ത്ര​മാ​യി​ ​മാ​റാ​ൻ​ ​പ​ര​മാ​വ​ധി​ ​ശ്ര​മി​ക്കാ​റു​ണ്ട്.​ ​ന​ല്ല​ ​ക​ഥാ​പാ​ത്രം​ ​വ​ര​ണം,​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കാ​നും​ ​ക​ഴി​യ​ണം​ .​ ​ച​ങ്ക്‌​സ് ​ക​ഴി​ഞ്ഞ് ​കു​റെ​ ​ഓ​ഫ​റു​ക​ൾ​ ​വ​ന്നു.​ ​എ​ന്നാ​ൽ​ ​ചെ​യ്ത​ ​റോ​ളു​ക​ൾ​ ​ആ​വ​ർ​ത്തി​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ല.​ ​അ​ഭി​ന​യ​ ​സാധ്യത​യേ​റി​യ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ​ഇ​ഷ്ടം.​ ​അതുകൊണ്ടാണ് ​ഇ​ട​വേ​ള​ ​സം​ഭ​വി​ക്കുന്നത്.

  Read more about: honey rose
  English summary
  Honey Rose says about her film Godfather
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X