twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൃക്കകൾ തകരാറിലായ വിനീതിന് സഹായം തേടി നടി ഹണി റോസിന്റെ കാരുണ്യയാത്രയെ ഇങ്ങനെ!!!

    By Teresa John
    |

    ജീവിത ശൈലി മാറുന്നതിനനുസരിച്ച് രോഗങ്ങളുടെ കടന്ന് വരവ് കൂടി വരികയാണ്. അതിനിടയിൽ ചികിത്സ ചിലവിനായി ബുദ്ധിമുട്ടുന്നവരും നമ്മുടെ സമുഹത്തിൽ നിറയെ ഉണ്ട്. എന്നാൽ സ്വന്തം ജീവിതത്തിന് പ്രധാന്യം നൽകി മനുഷ്യത്വം മറന്ന് പോവുന്ന സമുഹത്തിലേക്ക് സഹായം തേടിയിറങ്ങിയിരിക്കുകയാണ് നടി ഹണി റോസ്.

    ജയറാമിന്റെയും കുടുംബത്തിന്റെയും അവധി ആഘോഷം വിദേശത്ത്! ഇത്തവണ പുതിയൊരു അതിഥി കൂടിയുണ്ട്!ജയറാമിന്റെയും കുടുംബത്തിന്റെയും അവധി ആഘോഷം വിദേശത്ത്! ഇത്തവണ പുതിയൊരു അതിഥി കൂടിയുണ്ട്!

    ഇരുവൃക്കകളും തകരാറിലായ ഞാറക്കൽ സ്വദേശിയായ വിനീത് എന്ന യുവാവിന് വേണ്ടിയാണ് ഹണി റോസും പൊന്നൂസ് ചാരിറ്റിബിള്‍ ട്രസ്റ്റും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് കാരുണ്യയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

     honey

    രണ്ടു വൃക്കയും തകരാറിലായ വിനീതിന് വൃക്ക കൊടുക്കാന്‍ അമ്മ തയ്യറാണ്. എന്നാല്‍ അതിന് തുക കണ്ടെത്തുവാൻ നിർധനനായ വിനീതിനും കുടുംബത്തിനും കഴിഞ്ഞിരുന്നില്ല. ഇതറിഞ്ഞ് വിനീതിന്റെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹണി റോസും സംഘവും രംഗത്തെത്തിയത്. പതിനഞ്ച് ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്.

    അമ്മ യോഗത്തിലെ വാക് പേരില്‍ സംസാരിക്കാന്‍ മോഹന്‍ലാലും മമ്മുട്ടിയുമില്ല! താരരാജാക്കന്മാരുടെ മൗനം!!!അമ്മ യോഗത്തിലെ വാക് പേരില്‍ സംസാരിക്കാന്‍ മോഹന്‍ലാലും മമ്മുട്ടിയുമില്ല! താരരാജാക്കന്മാരുടെ മൗനം!!!

    ഏകദന്തന്‍ എന്ന ബസിലാണ് കാരുണ്യയാത്ര നടത്തിയിരുന്നത്. അതിനായി ബസിന്റെ ഉടമയും തൊഴിലാളികളും പൂര്‍ണമായി സഹകരിക്കുകയായിരുന്നു. എം എല്‍ എ പി ടി തോമസ്, 'ചങ്ക്‌സ്' എന്ന സിനിമയുടെ സംവിധായകൻ ഒമർ ലുലു എന്നിവരും യാത്രയിൽ പങ്കെടുത്തിരുന്നു. ഇതേ കൂട്ടായ്മയിലുടെ കഴിഞ്ഞ വർഷം സഹായം കിട്ടിയ ഉണ്ണി ജോർജ് എന്നയാളും കുടുംബവും ഹണി റോസിന്റെ കൂടെയുള്ള സ്നേഹ യാത്രയിൽ പങ്കാളികളായിരുന്നു.

    English summary
    Honey rose starts her journey to raise funds for vineeth who is a kidney patient
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X