twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉര്‍വശി ഇത്രയ്ക്ക് ഹോട്ടായിരുന്നോ.. ഇത് നിങ്ങള്‍ വിചാരിക്കുന്ന ഉര്‍വശി അല്ല...!!

    By Aswini
    |

    ഉര്‍വശി, മലയാളത്തിന്റെ ശാലീന സുന്ദരി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സ്ത്രീത്വമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നായിക. എന്നാല്‍ ഇവിടെ പറയുന്നത് നിങ്ങളുദ്ദേശിക്കുന്ന ആ ഉര്‍വശിയെ കുറിച്ചല്ല, ഇത് ഉര്‍വശി റത്വേല.

    ഇരുപത്തിമൂന്നുകാരിയായ ഉര്‍വശി റത്വേല തന്റെ ശരീര സൗന്ദര്യത്തിലൂടെ കീഴടക്കിയത് മോഡലിങിന്റെ വലിയൊരു ലോകമാണ്. ആ വഴി സിനിമയിലും ധാരാളം അവസരങ്ങള്‍ ഉര്‍വശിയെ തേടിയെത്തി. ഉര്‍വശിയുടെ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം

    ആ ഓണക്കാലം യോദ്ധ ആവറേജില്‍ ഒതുങ്ങി, സൂപ്പര്‍ ഹിറ്റായത് മമ്മൂട്ടി ചിത്രം! വിശ്വസിച്ചാലും ഇല്ലെങ്കിലുംആ ഓണക്കാലം യോദ്ധ ആവറേജില്‍ ഒതുങ്ങി, സൂപ്പര്‍ ഹിറ്റായത് മമ്മൂട്ടി ചിത്രം! വിശ്വസിച്ചാലും ഇല്ലെങ്കിലും

    ഹരിദ്വാറില്‍ ജനനം

    ഹരിദ്വാറില്‍ ജനനം

    1994 ല്‍ ഉത്തരഖണ്ഡിലെ ഹരിദ്വാറിലാണ് ഉര്‍വശി റത്വേലയുടെ ജനനം. പിന്നീട് സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് മുംബൈയില്‍ എത്തുകയായിരുന്നു.

    പതിനഞ്ചാം വയസ്സ് മുതല്‍

    പതിനഞ്ചാം വയസ്സ് മുതല്‍

    ചെറുപ്പം മുതലേ സൗന്ദര്യ പ്രദര്‍ശനത്തിന് താത്പര്യമായിരുന്നു ഉര്‍വശിയ്ക്ക്. സ്‌കൂളിലൊക്കെ അത്തരം പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പതിനഞ്ചാം വയസ്സിലാണ് ആദ്യമായി അത്തരമൊരു സൗന്ദര്യ പ്രദര്‍ശന മത്സരത്തില്‍ ഉര്‍വശി പങ്കെടുത്തത്.

    മിസ് ടീന്‍ ഇന്ത്യ

    മിസ് ടീന്‍ ഇന്ത്യ

    ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ കൗമാരിക്കാരിക്കുള്ള ടൈറ്റില്‍ സ്വന്തമാക്കിയതാണ് ഉര്‍വശി. 2009 ലാണ് മിസ് ടീന്‍ ഇന്ത്യ എന്ന ടൈറ്റിലിന് ഉര്‍വശി അര്‍ഹയായത്.

     സൂപ്പര്‍ മോഡല്‍

    സൂപ്പര്‍ മോഡല്‍

    മോഡലിങ് രംഗത്ത് എല്ലാം മറന്ന് ജീവിയ്ക്കുകയായിരുന്നു ഉര്‍വശി. അതുകൊണ്ട് തന്നെ ഏഷ്യയിലെ മികച്ച മോഡലുമായി. 2011 ലാണ് മിസ് ഏഷ്യന്‍ സൂപ്പര്‍മോഡല്‍ ടൈറ്റില്‍ ഉര്‍വശി സ്വന്തമാക്കിയത്.

    ഇന്ത്യന്‍ പ്രിന്‍സസ്

    ഇന്ത്യന്‍ പ്രിന്‍സസ്

    2011 ല്‍ ഇന്ത്യന്‍ പ്രിന്‍സസ് ആയി ഉര്‍വശി തിരഞ്ഞെടുക്കപ്പെട്ടു. 2011 ലെ മിസ് ടൂറിസം ക്വീന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഉര്‍വശി റത്വേലിനെ ആണ്.

     ദിവ യൂണിവേഴ്‌സ്

    ദിവ യൂണിവേഴ്‌സ്

    2015 ല്‍ മിസ് ദിവ യൂണിവേഴ്‌സ് കിരീടവും ഉര്‍വശി സ്വന്തമാക്കി. അപ്പോള്‍ ഉര്‍വശിയ്ക്ക് പ്രായം 20 വയസ്സ് !!

    സിനിമയില്‍ തുടക്കം

    സിനിമയില്‍ തുടക്കം

    സിങ് സാബ് ദ ഗ്രേറ്റ് എന്ന ചിത്രത്തിലൂടെ 2013 ലാണ് ഉര്‍വശി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. സണ്ണി ഡിയോളിന്റെ നായികയായിട്ടാണ് തുടക്കം.

    യോ യോ ഹണി സിങേ..

    യോ യോ ഹണി സിങേ..

    ഉര്‍വശിയെ ശ്രദ്ധേയയാക്കിയത് ലവ് ദോസ് എന്ന ഇന്റര്‍നാഷണല്‍ മ്യൂസിക് ആല്‍ബമാണ്. യോ യോ ഹണി സിങേ എന്ന പാട്ട് ലോകം മുഴുവന്‍ ഏറ്റെടുത്തപ്പോള്‍ ഉര്‍വശിയും ശ്രദ്ധനേടി. 2014 ലാണ് യോയോ ഹണി സിങേ റിലീസ് ചെയ്തത്.

    അതിഥിയായി വരും

    അതിഥിയായി വരും

    യോ യോ ഹണി സിങേ റിലീസായതോടെ ഉര്‍വശിയ്ക്ക് ധാരളം അവസരങ്ങള്‍ വന്നു. എന്നാല്‍ അവയെല്ലാം പാട്ട് രംഗങ്ങളിലെ അതിഥി വേഷങ്ങള്‍ മാത്രമായിരുന്നു. അവയെല്ലാം തന്നെ ഉര്‍വശി മികച്ചതാക്കി.

    നായികയായി വീണ്ടും

    നായികയായി വീണ്ടും

    2015 ലാണ് ഉര്‍വശിയ്ക്ക് പിന്നെയൊരു നായികാ പ്രാധാന്യമുള്ള വേഷം ലഭിയ്ക്കുന്നത്. മസ്തി ഫിലിം സീരിസിലെ ഗ്രേറ്റ് ഗ്രാന്റ് മസ്തി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

    ഹൃത്വിക്കിനൊപ്പം

    ഹൃത്വിക്കിനൊപ്പം

    ഹൃത്വിക് റോഷനൊപ്പം ഒരു ഐറ്റം ഗാനത്തിലും ഉര്‍വശി എത്തിയരുന്നു. 2016 ല്‍ റിലീസ് ചെയ്ത കാബില്‍ എന്ന് ചിത്രത്തിലാണ് ഹൃത്വികിനൊപ്പം ഉര്‍വശി ഐറ്റം ഡാന്‍സുമായി എത്തിയത്.

    കന്നടയില്‍

    കന്നടയില്‍

    അതിനിടയില്‍ ഒരു സൗത്ത് ഇന്ത്യന്‍ ഭാഷാ ചിത്രത്തിലും ഉര്‍വശി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മിസ്റ്റര്‍ അയിരാവത എന്ന ചിത്രത്തില്‍ പ്രിയ എന്ന കഥാപാത്രമായിട്ടാണ് ഉര്‍വശി എത്തിയത്.

     മ്യൂസിക് ആല്‍ബം

    മ്യൂസിക് ആല്‍ബം

    ലവ് ദോസ് കൂടാതെ വേറെയും രണ്ട് ശ്രദ്ധേയമായ ആല്‍ബത്തില്‍ ഉര്‍വശി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ ലാല്‍ ദുപ്പട്ട, ഗല്‍ ബന്‍ ഗയാ എന്നീ രണ്ട് ആലബങ്ങളും ശ്രദ്ധിക്കപ്പെട്ടു.

     പുരസ്‌കാരങ്ങള്‍

    പുരസ്‌കാരങ്ങള്‍

    വിരലിലെണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഒത്തിരി പുരസ്‌കാരങ്ങള്‍ ഉര്‍വശിയെ തേടി വന്നു. സിങ് സാബ് ദ ഗ്രേറ്റ് എന്ന ആദ്യ ചിത്രത്തിന് പല പുരസ്‌കാര പട്ടികയിലും പേര് വന്നെങ്കിലും ഒന്നും കിട്ടിയിട്ടില്ല. എന്നാല്‍ അയിരാവതം എന്ന കന്നട ചിത്രത്തിലൂടെ ഉര്‍വശി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

    പുതിയ ചിത്രങ്ങള്‍

    പുതിയ ചിത്രങ്ങള്‍

    രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഉര്‍വശിയുടേതായി ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്. ഹേറ്റ് സ്‌റ്റോറി 4 ഏറെ കുറേ പൂര്‍ത്തിയായി. റേസ് 3 യില്‍ അതിഥി വേഷത്തിലാണ് ഉര്‍വശി എത്തുന്നത്.

    നല്ലൊരു അവസരം

    നല്ലൊരു അവസരം

    ബോളിവുഡ് സിനിമയില്‍ നല്ലൊരു നായികാ പ്രധാന്യവും, അഭിനയ പ്രാധാന്യവുമുള്ള വേഷത്തിനായി കാത്തിരിയ്ക്കുകായാണിപ്പോള്‍ ഉര്‍വശി. സൗന്ദര്യത്തിലൂടെ അതും നേടിയെടുക്കും എന്ന വിശ്വാസം ഉര്‍വശിയ്ക്കുന്നു.

     തിരക്കലാണ്

    തിരക്കലാണ്

    മോഡലിങും സിനിമയുമായി ഒരു വിധം തിരക്കിലാണ് ഇപ്പോള്‍ ഉര്‍വശി. മോഡലിങ് രംഗത്ത് ഇനിയും ഉയരങ്ങള്‍ കീഴടക്കുകയാണ് ഉര്‍വശിയുടെ ലക്ഷ്യം.

     എന്തും ഇണങ്ങും

    എന്തും ഇണങ്ങും

    മോഡലിങ് ആണെങ്കിലും സിനിമയാണെങ്കിലും ഉര്‍വശിയ്ക്ക് ഒരുപോലെ പാഷനാണ്. അതുപോലെ തന്നെയാണ് വസ്ത്രധാരണത്തിന്റെ കാര്യവും. മോഡന്‍ വേഷങ്ങളും നാടന്‍ വേഷങ്ങളും ഉര്‍വശിയ്ക്ക് ഒരുപോലെ ഇണങ്ങും

    English summary
    Hot Pics of Urvashi Rautela That Are Too Hot To Handle
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X