For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  20 സിനിമ, ഡാന്‍സ്, വിവാഹം, വിവാഹ മോചനം, രണ്ടാം കല്യാണം; ദിവ്യ ഉണ്ണി ഇതുവരെ!!

  By Aswini
  |

  ദിവ്യ ഉണ്ണി!!! മലയാളികള്‍ക്ക് ഏറെ പരിചിതമായ പേരാണത്... വെറും നാല് വര്‍ഷം കൊണ്ട് ദിവ്യ ഉണ്ണി അത്രയേറെ പ്രേക്ഷക മനസ്സില്‍ എത്തിയിരുന്നു. ഇരുപതില്‍ താഴെ ചിത്രങ്ങളില്‍ മാത്രമേ ദിവ്യ ഉണ്ണി അഭിനയിച്ചിട്ടുള്ളൂ.. എന്നാല്‍ അവയെല്ലാം 'പ്രമുഖര്‍ക്കൊപ്പമായിരുന്നു'

  ട്രെയിനിലെ ദുരനുഭവം: സനുഷയ്ക്ക് പിന്തുണയുമായി തമിഴ് സിനിമാ ലോകം!!

  ബാലതാരമായി സിനിമയിലെത്തിയ ദിവ്യ ഉണ്ണി, മറ്റെല്ലാ നടിമാരെയും പോലെ വിവാഹത്തിന് ശേഷം ഇന്റസ്ട്രി വിട്ടു. വിവാഹ മോചന ശേഷം വീണ്ടും ദിവ്യ ഉണ്ണി അഭിനയിക്കുന്നു എന്ന വാര്‍ത്ത സജീവമാകുന്നതിനിടെയാണ് നടിയുടെ രണ്ടാം വിവാഹം... ദിവ്യയുണ്ണിയുടെ സിനിമകളിലൂടെ ഒന്ന് സഞ്ചരിക്കാം...

  നീയെത്ര ധന്യ

  നീയെത്ര ധന്യ

  ജെസി സംവിധാനം ചെയ്ത നീയെത്ര ധന്യ എന്ന ചിത്രത്തിലൂടെ 1987 ലാണ് ദിവ്യ ഉണ്ണിയുടെ തുടക്കം. തുടര്‍ന്ന് പൂക്കാലം വരവായി, ഓ ഫാബി, സൗഭാഗ്യം എന്നീ ചിത്രങ്ങളിലും ദിവ്യ ബാലതാരമായി അഭിനയിച്ചു.

  നായികയായി തുടക്കം

  നായികയായി തുടക്കം

  കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ 1996 ലാണ് ദിവ്യ ഉണ്ണി നായികയായി അരങ്ങേറുന്നത്. ദിലീപിന്റെ നായികയായി ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ മണി, ജഗദീഷ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍.

  പിന്നെ നായികയായി തിളങ്ങി

  പിന്നെ നായികയായി തിളങ്ങി

  പിന്നെ മലയാള സിനിമയില്‍ ദിവ്യ ഉണ്ണിയുടെ കാലമായിരുന്നു. 97 മുതല്‍ 2000 വരെ ഒരു വര്‍ഷം അഞ്ചും ആറും സിനിമകളുമായി തിരക്കിലായിരുന്നു ദിവ്യ ഉണ്ണി. നീ വരുവോളം, കാരുണ്യം, ആയുഷ്മാന്‍ ഭവ, ആയിരം മേനി, പ്രണയ വര്‍ണങ്ങള്‍, വര്‍ണപകിട്ട്, ആകാശ ഗംഗ അങ്ങനെ നീളുന്നു വിജയ ചിത്രങ്ങള്‍.

  വലിയ വലിയ പേരുകള്‍

  വലിയ വലിയ പേരുകള്‍

  മലയാള സിനിമയില്‍ ഭാഗ്യം ചെയ്ത നായികയാണ് ദിവ്യ ഉണ്ണി എന്ന് പറയാന്‍ മറ്റൊരു കാരണം കൂടെയുണ്ട്... കമല്‍,. ലോഹിതദാസ്, ഭരതന്‍, സിബി മലയില്‍ പോലുള്ള മുതിര്‍ന്ന സംവിധായകരുടെ ചിത്രത്തിലാണ് ദിവ്യ ഉണ്ണി അഭിനയിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ് തുടങ്ങി അന്നത്തെ മുന്‍നിര താരങ്ങളെല്ലാം ദിവ്യയുടെ നായകന്മാരായിരുന്നു.

  തമിഴില്‍

  തമിഴില്‍

  മലയാളത്തിനൊപ്പം തമിഴിലും ദൃവ്യ ഉണ്ണി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സഭാഷ്, കണ്ണന്‍ വരുവാന്‍, പലയത്ത് അമ്മന്‍, വേദം, ആന്‍ദന്‍ അടിമൈ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും ദിവ്യ ഉണ്ണി സാന്നിധ്യം അറിയിച്ചു.

  തെലുങ്ക് കന്നടയും

  തെലുങ്ക് കന്നടയും

  എല്ലാ ഇന്റസ്ട്രിയിലും സാന്നധ്യം അറിയിക്കണം എന്നത് നിര്‍ബന്ധമാണല്ലോ.. അത് കൊണ്ട് ഒരു തെലുങ്ക് (ഇല്ലലു പ്രിയരുലു) സിനിമയിലും ഒരു കന്നട (ബാനുള്ള നീനേ ബാവിയുള്ള നീനേ) സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

  ബ്ലാക്ക് മാര്‍ക്ക്

  ബ്ലാക്ക് മാര്‍ക്ക്

  ഇന്റസ്ട്രിയില്‍ വലിയ കിംവദന്തികള്‍ക്കൊന്നും ദിവ്യ ഉണ്ണി സ്ഥാനം കൊടുത്തിരുന്നില്ല. എന്നാല്‍ കലാഭവന്‍ മണിയുടെ നായികയായുള്ള അവസരം നിരസിച്ച നടി എന്ന പേര് ദിവ്യയ്ക്ക് ഇപ്പോഴുമുണ്ട്. കരുമാടിക്കുട്ടന്‍ എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോള്‍ മണിയുടെ നായികയാകില്ല എന്ന് പറഞ്ഞ് ദിവ്യ ഉണ്ണി പിന്മാറുകയായിരുന്നുവത്രെ.

  അവസരങ്ങള്‍ കുറഞ്ഞു

  അവസരങ്ങള്‍ കുറഞ്ഞു

  90 വരെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ദിവ്യ ഉണ്ണിയ്ക്ക് 2000 ന് ശേഷം അവസരങ്ങള്‍ താരതമ്യേനെ കുറഞ്ഞിരുന്നു. അതിന് ശേഷമാണ് നടി തമിഴകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെ രണ്ട് വര്‍ഷം കൊണ്ട് അഞ്ച് സിനിമകള്‍ തമിഴകത്ത് ചെയ്തു.

  നര്‍ത്തകി

  നര്‍ത്തകി

  അഭിനേത്രി എന്നതിനപ്പുറം നല്ലൊരു നര്‍ത്തകി കൂടെയാണ് ദിവ്യ ഉണ്ണി. മൂന്നാം വയസ്സ് മുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന ദിവ്യ, കുച്ചുപ്പുടിയിലും മോഹിനിയാട്ടത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്.

  വിവാഹം

  വിവാഹം

  2002 ലാണ് ദിവ്യ ഉണ്ണി വിവാഹിതയാത്. അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്ത് ദിവ്യ വിദേശത്തേക്ക് പോയി. പിന്നീട് സിനിമ വിട്ടു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.

  വീണ്ടും അഭിനയിച്ചു

  വീണ്ടും അഭിനയിച്ചു

  എന്നാല്‍ വിവാഹിതയായി പോവുമ്പോള്‍ അഭിനയിക്കില്ല എന്ന് ദിവ്യ ഉണ്ണി പറഞ്ഞിട്ടില്ല. അമേരിക്കയിലായതിനാല്‍ അഭിനയിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. എന്നാല്‍ ഇടയ്ക്ക് ഒരു ഇടവേളയില്‍ ശംഖുപുഷ്പം എന്ന സീരിയലിലും മുസാഫര്‍ എന്ന സിനിമയില്‍ അതിഥിയായും ദിവ്യ ഉണ്ണി എത്തിയിരുന്നു.

  തിരക്കിലായിരുന്നു

  തിരക്കിലായിരുന്നു

  സിനിമ ഇല്ലെങ്കിലും ദിവ്യ ഉണ്ണി അമേരിക്കയില്‍ തിരക്കിലായിരുന്നു. മക്കളുടെ പഠനവും കാര്യവും നോക്കുന്ന നല്ലൊരു വീട്ടമ്മ എന്നതിനപ്പുറം, നൃത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടെ ഒരു നൃത്ത വിദ്യാലയം ആരംഭിച്ച ദിവ്യ ഉണ്ണിയ്ക്ക് ഒരുപാട് ശിഷ്യന്മാരുമുണ്ട്.

  വിവാഹ മോചനം

  വിവാഹ മോചനം

  പെട്ടന്നാണ് ആ വാര്‍ത്ത പ്രചരിച്ചത്. ദിവ്യ ഉണ്ണി വിവാഹ മോചിതയായി... വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ വിവാഹ മോചനത്തിനുള്ള കാരണം നടി വെളിപ്പെടുത്തിയില്ല. 14 വര്‍ഷത്തെ ദാമ്പത്യം അങ്ങനെ ദിവ്യ ഉണ്ണിയും അവസാനിപ്പിച്ചു.

  വീണ്ടും തിരക്കുകള്‍

  വീണ്ടും തിരക്കുകള്‍

  എന്നാല്‍ ദിവ്യ ഉണ്ണി തളര്‍ന്നില്ല. നൃത്തത്തില്‍ കുറേ കൂടെ അധികം ശ്രദ്ധ കേന്ദ്രീകരിച്ചു. പഠിക്കാനും തീരുമാനിച്ചു. കുട്ടികളുടെ കാര്യങ്ങള്‍ പണ്ടത്തേതിലും അധികം ശ്രദ്ധിക്കാനുള്ള ഉത്തരവാദിത്വമായി. നൃത്ത വിദ്യാലയം നടത്തുന്നതിനാല്‍ അമേരിക്ക വിട്ട് നാട്ടിലേക്ക് വരാന്‍ ദിവ്യയ്ക്ക് സാധിക്കില്ലായിരുന്നു. അതുകൊണ്ട് വീണ്ടും അമേരിക്കയിലേക്ക് പോയി.

  മടങ്ങി വരുന്നു എന്ന്

  മടങ്ങി വരുന്നു എന്ന്

  നല്ല വേഷങ്ങളും സിനിമയും കിട്ടിയാല്‍ അഭിനയിക്കാന്‍ തയ്യാറാണ് എന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. അതോടെ ദിവ്യ ഉണ്ണിയുടെ മടങ്ങ് വരവ് വാര്‍ത്തകളും സോഷ്യല്‍ മിഡിയയില്‍ ശക്തമായി.

  രണ്ടാം വിവാഹം

  രണ്ടാം വിവാഹം

  എന്നാല്‍ ആ മടങ്ങിവരവ് അടുത്തെങ്ങും ഇനി സംഭവിക്കില്ല. ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈ മലയാളിയായ അരുണ്‍ കുമാറാണ് ദിവ്യ ഉണ്ണിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഞായറാഴ്ച രാവിലെ 8 നും 9 നും ഇടയിലുള്ള ശുഭ മൂഹൂര്‍ത്തത്തില്‍ ഹുസ്റ്റാണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

  English summary
  How is Divya Unni's journey in cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X