Don't Miss!
- News
തട്ടിപ്പുകാരുമായുള്ള പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളി: മുഹമ്മദ് ഷിയാസ്
- Sports
IPL 2022: ഈ സീസണില്‍ മെഗാഫ്ളോപ്പ്, അവനെ ഇനി മുംബൈ ജേഴ്സിയില്‍ കാണില്ല, പ്രവചിച്ച് ആകാശ് ചോപ്ര
- Finance
ട്രെന്‍ഡാണ് ഫ്രണ്ട്! ചടുല നീക്കത്തിനു തയ്യാറെടുക്കുന്ന 2 ഓഹരികളിതാ; നോക്കുന്നോ?
- Lifestyle
സ്കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ
- Travel
രാമായണ വഴികളിലൂടെ പോകാം...ഐആര്‍സിടിസിയുടെ രാമായണ യാത്ര ജൂണ്‍ 21 മുതല്‍
- Automobiles
EV6-ന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച് Kia; ലോഞ്ച് ജൂണ്‍ 2-ന്
- Technology
300 രൂപയിൽ താഴെ വില വരുന്ന എയർടെൽ, വിഐ പ്രീപെയ്ഡ് പ്ലാനുകൾ
'സ്ത്രീ സൗന്ദര്യം മുടിയിലാണെന്നോ പുരുഷ സൗന്ദര്യം മീശയിലാണെന്നോ വിശ്വസിക്കുന്നില്ല'; അനശ്വര രാജൻ
ഉദാഹരണം സുജാത എന്ന 2018ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജൻ. 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന അനശ്വരയുടെ ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്. തനിക്ക് നേരെയുണ്ടായ സൈബർ അതിക്രങ്ങളിൽ പതറാതെ ഉറച്ച നിലപാടെടുത്ത് മറുപടി നൽകിയ നടി കൂടിയാണ് അനശ്വര. ചുരുങ്ങിയ സമയത്തിനുള്ളിൽ അനശ്വര മലയാളസിനിമാ മേഖലയിൽ തൻറേതായ സ്ഥാനം നേടി.
Also Read: 'അങ്ങനെയെങ്കിൽ നിങ്ങൾ തുമ്മി ചാകും!', ദീപികയുടെ ചിത്രത്തിന് കമന്റ് നൽകിയ രൺവീറിനെ ട്രോളി ആരാധകർ!
അനശ്വരയുടെ ഏറ്റവും പുതിയ റിലീസ് സൂപ്പർ ശരണ്യ എന്ന സിനിമയാണ്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് സൂപ്പർ ശരണ്യ. അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവർക്കൊപ്പം തിങ്കളാഴ്ച നിശ്ചയം ഫെയിം സജിൻ ചെറുകയിൽ, ഓപ്പറേഷൻ ജാവ, ഖോ ഖോ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മമിത ബൈജു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി, വരുൺ ധാരാ, നസ്ലിൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കലാലയജീവിതവും കുടുംബവും കോർത്തിണക്കിയുള്ള ഒരു എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Also Read: 'സെക്സി എന്നത് തെറ്റല്ല, സിൽക്ക് സ്മിത ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ആഘോഷിക്കപ്പെട്ടേനെ'; ഷിബ്ല ഫറ

ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡിയും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ചിത്രത്തിന്റെ രചനയും ഗിരീഷ് എ.ഡി തന്നെയാണ് നിർവഹിച്ചത്. ജസ്റ്റിൻ വർഗ്ഗീസാണ് സൂപ്പർ ശരണ്യയുടെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. തനിക്ക് നേരയുണ്ടാകുന്ന സൈബർ അറ്റാക്കുകളെ കുറിച്ചും സൂപ്പർ ശരണ്യ സിനിമാ വിശേഷങ്ങളെ കുറിച്ചും തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകാണ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നടി അനശ്വര രാജൻ. മുടി മുറിച്ചതിനെ കളിയാക്കുന്നവർക്കുള്ള മറുപടിയും അനശ്വര നൽകി.

'കൂട്ടുകാർ മാത്രമല്ല ഇപ്പോൾ ഇതുപോലെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ശരണ്യ എന്നാണ് വിളിക്കുന്നത്. പലരും അറിയാതെ അനശ്വര എന്ന പേര് മറന്ന് പോകുന്നു. അനശ്വര എന്ന ഞാൻ സൂപ്പർ ആണെന്നാണ് എന്റെ വിശ്വാസം. എല്ലാവരിലും പോസിറ്റീവായ വശങ്ങളുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും സൂപ്പറാണെന്ന് സ്വയം വിശ്വസിക്കണം. ഞാൻ ഇതുവരെ ചെയ്ത നാല് കഥാപാത്രങ്ങൾ എന്റെ ശരിക്കുള്ള സ്വഭാവവുമായി സാമ്യമില്ല. ഇതിലൊന്നും അനശ്വരയില്ല. ശരണ്യയെന്ന കഥപാത്രത്തിന് എന്റെ സ്വഭാവവുമായി ബന്ധമില്ല. അപ്രതീക്ഷിതമായാണ് ഞാൻ സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയായ ഉദാഹരണം സുജാതയിലേക്ക് ഒഡീഷൻ വഴിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.'

'കംഫർട്ട് സോണിൽ നിന്നും പുറത്ത് വന്ന് സിനിമകളഅ ചെയ്യണം എന്നാണ് ആഗ്രഹം. പുറത്തിറങ്ങാനിരിക്കുന്ന മൈക്ക് എന്ന ചിത്രത്തിൽ വ്യത്യസ്തമായ റോൾ ആണ്. ഏറെ നാളായി ചെയ്യണമെന്നാഗ്രഹിച്ച കഥാപാത്രമാണ് മൈക്കിൽ. തണ്ണീർ മത്തൻ ദിനങ്ങളിൽ ജാതിക്കാ തോട്ടത്തിൽ വെച്ചുള്ള ആ സീൻ ചെയ്യാനാണ് ഞാൻ ഏറ്റവും കൂടുതൽ സമയം എടുത്തത്. ഇരുപതോളം തവണ ടേക്കെടുക്കേണ്ടി വന്നു. മൈക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് ഞാൻ മുടി മുറിച്ചത്. സ്ക്രിപ്റ്റോ കഥാപാത്രമോ ശരീരികമായി മാറ്റങ്ങളോ രൂപ വ്യത്യസം വരുത്തണമെന്നോ ആവശ്യപ്പെട്ടാൽ ഞാൻ അത് ചെയ്യാൻ എപ്പോഴും തയ്യാറാണ്. നല്ലൊരു കഥാപാത്രത്തിന് വേണ്ടിയാണ് മുടി മുറിച്ചത്. സ്ത്രീ സൗന്ദര്യം മുടിയിലാണെന്ന് കരുതുന്നില്ല. പുരുഷന്റെ സൗന്ദര്യം താടിയിലും മീശയിലുമാണെന്നും കരുതുന്നില്ല.' അനശ്വര രാജൻ പറയുന്നു.
-
തന്റെ വിവാഹത്തിന് സ്വര്‍ണം ധരിക്കില്ലെന്ന് തീരുമാനിച്ചു; അച്ഛനും അമ്മയും ഒപ്പം നിന്നുവെന്ന് സിത്താര കൃഷ്ണകുമാർ
-
'എന്നെ കണ്ടപ്പോള്‍ ഫഹദ് അലറി കരഞ്ഞു', അതോടെ ഫാസിലിന് ഒരു കാര്യം ഉറപ്പായി, ആ സംഭവം പറഞ്ഞ് ബാബു ആന്റണി
-
'പ്രായമായല്ലോ, ഇങ്ങനെ മുട്ടുകുത്തി നില്‍ക്കുന്നത് അപകടമല്ലേ?' അക്ഷയ് കുമാറിനെ ട്രോളി കെ.ആര്.കെ