For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ നടിമാരുടെ അമ്മമാരൊന്നും ഇങ്ങനെ അല്ലാട്ടോ! അമ്മയോട് താന്‍ കളിയായി പറയുന്നതിനെ കുറിച്ച് നടി സരയു

  |

  നടി മഡോണ സൊബസ്റ്റിയന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കെടുത്ത ഒരു അഭിമുഖത്തിലെ കാര്യങ്ങള്‍ അടുത്തിടെ വ്യാപകമായി ട്രോളുകള്‍ക്ക് വിധേയമായിരുന്നു. മഡോണയെ വിമര്‍ശിച്ചതിന് ശേഷം നടി സരയു മോഹന്റെ പഴയൊരു അഭിമുഖമായിരുന്നു വൈറലായത്. ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ചില കാര്യങ്ങളായിരുന്നു സരയൂവിനെതിരെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്.

  അതിന് വ്യക്തമായ മറുപടി സരയു പറഞ്ഞിരുന്നു. ഒപ്പം തന്റെ അമ്മയുടെ സ്‌നേഹത്തെ കുറിച്ച് സരയു പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. മാതൃദിനത്തിനോട് അനുബന്ധിച്ചാണ് ചെറുപ്പം മുതല്‍ അമ്മ സ്‌നേഹത്തില്‍ വളര്‍ന്ന കാര്യം നടി പറഞ്ഞത്.

  അമ്മയുടെ അറുപതാം പിറന്നാള്‍ കഴിഞ്ഞ ദിവസമായിരുന്നു. നന്നായി ആഘോഷിക്കണമെന്ന് നേരത്തെ കരുതിയെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സാധിച്ചില്ല. പിന്നാലെ മാതൃദിനവുമെത്തി. അമ്മയെ കുറിച്ച് അടുപ്പിച്ച് എഴുതുന്നതും അധികം എഴുതുന്നതും ഇപ്പോഴാണ്. അച്ഛനെ കുറിച്ചാണ് എപ്പോഴും എഴുതാറ്. എന്തേ അങ്ങനെ എന്ന് ചോദിച്ചാല്‍ അറിയില്ല. അമ്മയെ എഴുതി തീര്‍ക്കാന്‍ സാധിക്കില്ല എന്നൊരു തോന്നലാണ്. അച്ഛന്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ അമ്മ അക്ഷരങ്ങളും കവിതകളും പഠിപ്പിച്ചു.

  വായിച്ച് തന്നെ പുസ്തകങ്ങള്‍ ഒരുപാട് തവണ ആവര്‍ത്തിച്ച് വായിക്കാന്‍ അമ്മ ക്ഷമ കാണിച്ചു. ആദ്യം വേദിയില്‍ കയറുന്നത് ഒന്നാം ക്ലാസില്‍ വെച്ച് അമ്മ പഠിപ്പിച്ച ഓമന തിങ്കള്‍ കിടാവേ ചെല്ലാന്‍ ആണ്. പിന്നെ ബാലമണിയമ്മയുടെ കളങ്കമറ്റ കയ്യും ശ്രീ വൈലോപള്ളിയുടെ മാമ്പഴവും ഒക്കെ അമ്മ പഠിപ്പിച്ചത് ഓര്‍മ്മയില്‍ ഇന്നുമുണ്ട്. കവിത ചെല്ലാന്‍ ഞാന്‍ വളരെ മോശമായത് കൊണ്ട് ഞങ്ങള്‍ അക്ഷരങ്ങളിലേക്ക് തിരികെ പോന്നു. പാട്ട് പാടാന്‍ എനിക്ക് അറിയില്ല. അമ്മയ്ക്കും അറിയില്ല. പക്ഷേ പാട്ടുകല്‍ ജീവനായ ഞങ്ങള്‍ അന്നൊക്കെ ഉച്ചയ്ക്ക് റേഡിയോയില്‍ 'രഞ്ജിനി' പ്രോഗ്രാമിലും മറ്റുംവരുന്ന ചലച്ചിത്ര ഗാനങ്ങള്‍ എഴുതിയെടുത്തു.

  ഞാന്‍ സ്‌കൂളില്‍ പോകുമ്പോള്‍ അമ്മ ഉച്ചയ്ക്ക് ബുക്കും പേനയുമെടുത്ത് പാട്ടുകള്‍ കേട്ടെഴുതി. വിട്ട് പോകുന്ന വാക്കുകള്‍ വീണ്ടും ആ ഗാനം വരുന്ന ദിവസം വരെ കാത്തിരുന്ന് പൂരിപ്പിച്ചു. അങ്ങനെ മൂളിപ്പാട്ട് പോലും പാടാത്ത അമ്മയും ഏറ്റവും വികൃതമായി പാടുന്ന ഞാനും നോട്ട് പുസ്തകങ്ങള്‍ നിറയേ ചലച്ചിത്ര ഗാനങ്ങള്‍ എഴുതി കൂട്ടി. അഹ്ലാദിച്ചു. ആവര്‍ത്തിച്ച് വായിച്ചു (പാടി എന്ന് പറയാനാവില്ല) അന്നെഴുതി വച്ച വരികള്‍ ഇന്നും മനഃപാഠമാണ്.

  അമ്മ വാതോരാതെ സംസാരിക്കുന്നത് അമ്മയുടെ കുട്ടിക്കാലത്തെ കുറിച്ച് മാത്രമാണ്. കൊഴിഞ്ഞ് വീണ കശുവണ്ടികള്‍ പെറുക്കിയെടുത്ത് ചുട്ടിരുന്ന മിന്നലോടെ മഴ പെയ്തതിന്റെ പിറ്റേന്ന് കൂണ്‍ മുളച്ചോന്ന് നോക്കാന്‍ പറമ്പിലേക്ക് ഓടിയിരുന്ന, പഠിക്കാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന, നല്ല കണ്ണൂര്‍ നാട്ട് ഭാഷയില്‍ സംസാരിക്കുന്ന, മുട്ടോളം മുടി ഉണ്ടായിരുന്ന, അന്നേ സ്വന്തം വഴികള്‍ സ്വയം തിരഞ്ഞെടുത്ത് മുന്നോട്ട് പോയിരുന്ന ചന്ദ്ര എന്ന് വിളിപ്പേരുള്ള ചന്ദ്രിക എന്നെ പെണ്‍കുട്ടി. കാലം അമ്മയില്‍ പുതിയത് പഠിക്കാനുള്ള ആഗ്രഹം മാത്രം ബാക്കി വെച്ചു.

  അച്ഛന്‍ മരിച്ചതിന് ശേഷം എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അമ്മ കാര്യങ്ങള്‍ ഒക്കെ ഏറ്റെടുത്തു. അമ്മയ്ക്ക് ഒന്നും അറിയില്ല എന്നത് സ്ഥിരം പല്ലവി ആയിരുന്ന ഞാന്‍ പലതും അമ്മയോട് ചോദിച്ച് മനസിലാക്കി. വീട്ടിലെ കാര്യങ്ങളൊക്കെ ഉഷാറായി ചെയ്യുന്ന, യുബെറും ബസും എടുത്ത് ആവശ്യങ്ങള്‍ക്ക് പോകുന്ന അമ്മ എന്റെ കൂടെ ലൊക്കേഷനില്‍ വന്നാല്‍ ഒരു മൂലയ്ക്ക് ഒതുങ്ങി ഇരിക്കും.

  ഞാനപ്പോള്‍ അമ്മയോട് കളിയായി പറയും. സിനിമ നടികളുടെ അമ്മമാരെന്നും ഇങ്ങനെ അല്ലാട്ടോ. ഇടിച്ച് കയറി സംവിധായകനോട് സംസാരിക്കണം. പ്രൊഡ്യൂസറുടെ വീട്ടിലെ പൂച്ച പെറ്റോന്നും ഓട് പെയിന്റടിച്ചോന്നും അന്വേഷിക്കണം. പ്രൊഡക്ഷന്‍കാരോട് ചുമ്മാ ജ്യൂസെന്നും അസിസ്റ്റന്റിനോട് സ്‌നാക്‌സെന്നും പറയണം. ഇതൊന്നും നടപ്പായില്ല എന്ന് മാത്രമല്ല, അമ്മ ഒറ്റയ്ക്ക് ആകുമെന്ന് കരുതി പിടിച്ച് വലിച്ച് കൊണ്ട് പോകാറുള്ള എന്നോട് സുല്ലിട്ട് അമ്മ ലൊക്കേഷനിലേക്കുള്ള വരവേ നിര്‍ത്തി.

  അമ്മ ഒരിടത്തും മകള്‍ക്ക് വേണ്ടി അവസരം ചോദിച്ചിട്ടില്ല. മകള്‍ സിനിമ നടി ആണെന്ന് പറഞ്ഞ് ഒരിടത്തും ഇടിച്ച് കയറിയില്ല. ചെടികള്‍ നട്ടും അമ്പലത്തില്‍ പോയും തയ്ച്ചും വായിച്ചും അമ്മ അമ്മയുടെ ലോകത്തില്‍ ഹാപ്പി. ജീവിതത്തില്‍ അമ്മ എന്നെ നിര്‍ബന്ധിച്ചത് കല്യാണം കഴിക്കാന്‍ മാത്രമാണ്. ഏറ്റവും മികച്ചത് കണ്ടുപിടിക്കാന്‍ അമ്മമാര്‍ക്ക് ഒരു പ്രത്യേക കഴിവ് ആണ്. ഏത് നാട്ടില്‍ ആണെങ്കിലും ഏത് ദിക്കില്‍ ആണെങ്കിലും കാത്തിരിക്കാന്‍ അമ്മ ഉണ്ട് എന്നത് ഒരു ധൈര്യവും ആണ്.

  കാച്ചെണ്ണ തീര്‍ന്നെന്നും കൈവിരല്‍ മുറിഞ്ഞു എന്നും ലൊക്കേഷനില്‍ ഇന്ന് പാവയ്ക്ക തീയല്‍ ആയിരുന്നു എന്നും കുപ്പായത്തിന്റെ ഹുക്ക് പൊട്ടി എന്നും വേറെ എവിടെ പോയി പറയാന്‍ ആണ്. ആര് കേള്‍ക്കാനാണ്. ഉച്ചത്തില്‍ കയര്‍ത്ത്, തല്ല് കൂടി, ചവുട്ടി തുള്ളി പോയിട്ട്, അഞ്ച് മിനുറ്റിനുള്ളില്‍ വിളിക്കാവുന്ന ഒരു പുഞ്ചിരിയോടെ ഉത്തരം കിട്ടും എന്ന് ഉറപ്പുള്ള ഒരു വിളിയേ ഉള്ളു.

  Read more about: sarayu സരയു
  English summary
  I Used To Make Fun Of My Mother, Says Sarayu Mohan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X