For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏത് മൂഡിലും കേള്‍ക്കാം, ഏത് അവസ്ഥയിലും ആസ്വദിക്കാം; അങ്ങനെ ഇളയരാജയുടെ 10 പാട്ടുകള്‍

    By Aswini
    |

    ഇളയരാജ സംഗീതം ഒരു മരുന്നാണ്... ഏത് അവസ്ഥയിലും ആ പാട്ടുകള്‍ കേട്ട് ആസ്വദിക്കാന്‍ കഴിയും... ആ പാട്ടുകള്‍ക്ക് ഏതൊരു അസുഖത്തിനും ശമനം നല്‍കാന്‍ സാധിക്കും. ജീവന്റെ ശ്വാസം പോലെയാണ്... ഇന്ത്യ മുഴുവന്‍ ആ സംഗീതം ഒഴകുന്നു.

    ആ പ്രമുഖ നടന്റെ ജീവിതവുമായി എന്തൊക്കയോ ബന്ധമുണ്ട്, ഇരയുടെ ട്രെയിലറെത്തി!!

    നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് പാട്ടുകളുടെ മാന്ത്രിക ലോകം സൃഷ്ടിച്ച ഇളയരാജയ്ക്ക് ഇന്ത്യയിലെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മ വിഭൂഷന്‍ ലഭിച്ചത് ഒരു അംഗീകാരം എന്നതിനപ്പും, ആ പാട്ട് കേട്ടാസ്വദിച്ചവരുടെ സ്‌നേഹവും നന്ദിയുമാണ്.

    നിമിര്‍ പ്രേക്ഷകാഭിപ്രായം; മഹേഷിന്റെ പ്രതികാരത്തെയും ഫഹദ് ഫാസിലിനെയും മറന്നാല്‍ മികച്ച ചിത്രം!!

    ഇക്കാലമിത്രയും ആയിരത്തിലധികം വിരഹ- പ്രണയ - ആഘോഷ ഗാനങ്ങളൊരുക്കിയ ഇളയരാജയുടെ 'വെറും' പത്ത് പാട്ടുകള്‍ ചുവടെ കൊടുക്കുന്നു... ഏതൊരു അവസ്ഥയിലും കേട്ടാസ്വിദിക്കാന്‍ കഴിയുന്ന പത്ത് പാട്ടുകള്‍...

    തെന്‍ട്രല്‍ വന്ത് തീണ്ടും പോത്

    അവതാരം എന്ന ചിത്രത്തിലെ 'തെന്‍ട്രല്‍ വന്ത് തീണ്ടും പോത്...' എന്ന് തുടങ്ങുന്ന ഗാനം. എസ് ജാനകിയും ഇളയരാജയും ചേര്‍ന്നാണ് പാട്ട് പാടിയിരിയ്ക്കുന്നത്. വാലിയുടേതാണ് വരികള്‍.

    മട്രം വന്ത്

    ഇളയരാജ - വാലി കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു പാട്ടാണ് 'മട്രം വന്ത് തെട്രലുക്ക്...' മൗനരാഗം എന്ന ഹിറ്റ് ചിത്രത്തിലെ ഈ പാട്ട് പാടിയിരിയ്ക്കുന്നത് എസ് പി ബാലസുബ്രഹ്മണ്യനാണ്.

    പുന്നഗൈ മന്നന്‍

    1986 ല്‍ റിലീസ് ചെയ്ത പുന്നഗൈ മന്നന്‍ എന്ന ചിത്രത്തിലെ തീം മ്യൂസിക്. ഇന്നും പലരുടെയും മൊബൈല്‍ റിങ് ടോണാണ് ഈ പാട്ട്.

    എന്‍ ഇനിയ പൊന്‍നിലാവേ

    മൂട് പനി എന്ന ചിത്രത്തിലെ 'എന്‍ ഇനിയ പൊന്‍നിലാവേ...' എന്ന ഗാനം. യേശുദാസിന്റെ സ്വരത്തില്‍ കലങ്ങള്‍ കടന്നുവന്ന ഹിറ്റാണ് 1980 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ പാട്ട്.

    ചിന്ന തായ് അവള്‍

    ദളപതി ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റാണ്. 'സുന്ദരി ഉന്നാല്‍ ഒരു സേതി...' എന്ന പ്രണയ ഗാനം അതിലൊന്നാണ്. എന്നാല്‍ അതിലും ആകര്‍ഷണം 'ചിന്ന തായ് അവള്‍...' എന്ന പാട്ടാണ്.

    കാതല്‍ ഓവിയം

    കാര്‍ത്തിയും രാധയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അലൈകല്‍ ഒയിവതില്ലൈ എന്ന ചിത്രത്തിലെ 'കാതല്‍ ഓവിയം...' എന്ന പാട്ടും ഇളയരാജയുടെ ഈ ഹിറ്റ് 10 എന്ന ലിസ്റ്റില്‍ പെടുന്നു.

    കാട്രില്‍ എന്‍തന്‍ ഗീതം

    ശ്രീദേവിയുടെ ആദ്യകാല തമിഴ് ചിത്രങ്ങളിലൊന്നാണ് ജോണി. ചിത്രത്തിലെ ഇളയരാജയുടെ 'കാട്രില്‍ എന്‍തന്‍ ഗീതം...' എന്ന ഗാനം ഇന്നും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. എസ് ജാനകിയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ സകലതും മറന്നു പോവും.

    കേളടി കണ്മണീ

    ഇളയരാജ - എസ് പി ബാലസുബ്രഹ്മണ്യം കൂട്ടുകെട്ടിലെ ഹിറ്റുകളിലൊന്നാണ് 'കേളടീ കണ്മണീ..' പുതു പുതു ഗീതങ്ങള്‍ എന്ന ഹിറ്റ് ചിത്ത്രതിലെ പാട്ടാണിത്.

    നീ പാര്‍ത്ത പാര്‍വൈ

    ഹേ റാം എന്ന ചിത്രത്തിലാണ് ആ പാട്ട്... 'നീ പാര്‍ത്ത പറൈവയ്‌ക്കൊരു നട്രി..' ആശ ബോസ്ലെയും ഹരിഹരനും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിയ്ക്കുന്നത്.

    English summary
    Ilaiyaraaja awarded the Padma Vibushan: Here are 10 iconic songs by the master of music
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X