For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വയർ വേണ്ടത്ര പരന്നതല്ല, ചുണ്ടുകൾക്ക് വലിപ്പമില്ല.... ആ ഭയത്തെ അതിജീവിച്ചതിനെ കുറിച്ച് ഇലിയാന

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ നടിയാണ് ഇലിയാന ഡി ക്രൂസ്. നോർത്തിലും സൗത്തിലും ഒരുപോലെ വിജയ ചിത്രങ്ങളുടെ ഭാഗമായ ഇലിയാനയ്ക്ക് കൈനിറയെ ആരാധകരാണുള്ളത്. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും നടി സജീവമാണ്. സിനിമ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ തനിക്ക് നേരിടേണ്ടി വന്ന സൈബർ അക്രമണങ്ങളെ കുറിച്ചും താരം മനസ് തുറക്കാറുണ്ട്.

  ഇലിയാനയ്ക്ക് ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന വിമർശനം ശരീര പ്രകൃതിയെ കുറിച്ചാണ്. വണ്ണം കൂടിയതിന്റെ പേരിൽ ചില നടിമാർ സൈബർ ബുള്ളിങ്ങിന് ഇരയാകുമ്പോൾ ശരീരം മെലിഞ്ഞതിന്റെ പേരിലാണ് ഇലിയാന ഇരയാകപ്പെട്ടത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള നടിയുടെ വാക്കുകളാണ്. നടൻ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോഡിഷയ്മിങ്ങിനെതിരെ തുറന്ന് എഴുതിയതിന്റെ പിന്നാലെയാണ് ഇലിയാനയുടെ വെളിപ്പെടുത്തൽ.

  Ileana D'cruz Poses Naked in a Bathhub - Filmibeat Malayalam

  ഇൻസ്റ്റഗ്രാമിലൂടെയാണ് ശരീര ഘടനയെ കുറിച്ച് തനിക്ക് നേരത്തെയുണ്ടായിരുന്ന ആശങ്കയെ കുറിച്ച് താരം പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ തന്റെ ശരീരം എപ്രകാരമാണോ അതിനെ അപ്രകാരം തന്നെ സ്വീകരിക്കാൻ പഠിച്ചുവെന്നും ഇലിയാന പോസ്റ്റിൽ പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ...എന്നെ കാണാൻ എങ്ങനെയാണ് എന്നതിനെക്കുറിച്ച് എപ്പോഴും ആകുലപ്പെട്ടിരുന്നു. എന്റെ ഇടുപ്പ് വളരെയധികം വലുതാണെന്നും തുടകൾ അമിതമായി ഉലയുന്നുവെന്നും അരക്കെട്ട് ഇടുങ്ങിയതല്ലെന്നും വയർ വേണ്ടത്ര പരന്നതല്ലെന്നും സ്തനങ്ങൾ വേണ്ടത്ര വലിപ്പമുള്ളതല്ലെന്നും നിതംബങ്ങൾ വളരെ വലുതാണെന്നും കൈകൾ വളരെ കുലുങ്ങുതാണെന്നും മൂക്ക് നേരെയല്ലെന്നും ചുണ്ടുകൾക്ക് വേണ്ടത്ര വലിപ്പമില്ലെന്നുമൊക്കെ ആശങ്കപ്പെട്ടിരുന്നു

  എനിക്ക് ഉയരമില്ലെന്നും , സുന്ദരിയല്ലെന്നും സ്മാർട്ട് അല്ലെന്നും ഞാൻ സങ്കടപ്പെട്ടിരുന്നു. എന്നാൽ അന്ന് എല്ലാം പൂർണമാവുന്നതല്ല ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ചില മനോഹരമായ കുറവുകൾ നമ്മളെ വ്യത്യസ്തരാക്കുകയാണെന്നു, ശരീരത്തിലെ ഓരോ പാടുകളും മുഴകളും അങ്ങനെയുള്ള ഓരോ ന്യൂനതകളും തന്നെ താനാക്കി. ഈ തിരിച്ചറിവാണ് ലോക സൗന്ദര്യ സങ്കൽപ്പത്തിൽ നിന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നും നടി കുറിച്ചു. വേറിട്ടു നിൽക്കാൻ ജനിച്ചയാളായ താൻ എന്തിനാണ് ആകുലപ്പെടുന്നതെന്നും ഇല്യാന പറയുന്നു. നേരത്തെ തന്റെ ശരീരത്തെ കുറിച്ചുണ്ടായിരുന്ന അപകര്‍ഷതാബോധത്തെപ്പറ്റിയും ഇലിയാന തുറന്നു പറഞ്ഞിരുന്നു.

  ബാഹ്യസൗന്ദര്യത്തെ കുറിച്ചോർത്ത് വിഷമിച്ച് ജീവൻ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ച കാലം തനിക്ക് ഉണ്ടായിരുന്നുവെന്ന് ഇലിയാന നേരത്തെ ഒരു അവസരത്തിൽ തുറന്ന് പറഞ്ഞിരുന്നു. ഇരുപത്തിയൊന്നാമത് ലോക മാനസികാരോഗ്യ കോണ്‍ഗ്രസിലായിരുന്നു തന്റെ ജീവിതത്തിലെ ആ ഇരുണ്ട കാലത്തെ കുറിച്ച് നടി വെളിപ്പെടുത്തിയത്. അക്കാലത്ത് താൻ വല്ലാത്ത ഒരു മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയതെന്നും നടി പറഞ്ഞിരുന്നു. . അക്കാലത്ത് എല്ലാം അവസാനിപ്പിക്കണമെന്ന ചിന്ത വന്ന നേരമുണ്ടായിരുന്നു. എന്നാൽ ഞാന്‍ എന്നെ തന്നെ തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ കടന്നുപോകുന്ന ജീവിതസന്ധി തിരിച്ചറിഞ്ഞപ്പോള്‍ ഇതെല്ലാം മാറി- ഇലിയാന പറഞ്ഞിരുന്നു.

  അപൂര്‍ണത ജീവിതത്തിന്റെ ഭാഗമാണ്. നമ്മള്‍ എന്താണോ അതിനെ സ്‌നേഹിക്കാനാണ് പഠിക്കേണ്ടത്. ഈശ്വരാ... എന്തൊരു സുന്ദരികളാണെന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാല്‍, ഇത് അങ്ങനെയല്ല. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഒരുങ്ങിയാണ് ഞങ്ങള്‍ ഇങ്ങനെയാവുന്നത്. നിങ്ങള്‍ നിങ്ങളെ തന്നെ സ്‌നേഹിക്കുക. നിങ്ങള്‍ എന്താണോ അതിനെ സ്‌നേഹിക്കുക. എന്നെ വിശ്വസിക്കൂ... നിങ്ങള്‍ക്ക് ഉള്ളില്‍ തന്നെ സന്തോഷം കണ്ടെത്താന്‍ കഴിയുന്ന ആളാണെങ്കില്‍ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തി നിങ്ങളാവും. നിങ്ങളുടെ ഏറ്റവും വലിയ ആസ്തി നിങ്ങളുടെ പുഞ്ചിരി തന്നെയാണ്-ഇലിയാന അന്ന തുറന്ന് പറഞ്ഞിരുന്നു.

  ഇലിയാന ഇൻസ്റ്റഗ്രാം പോസ്റ്റ്

  Read more about: ileana
  English summary
  Ileana D'Cruz Latest Social Post About Self-Love Is Winning The Internet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X