twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശരിക്കും ഹീറോ ലാലേട്ടനല്ല, ഇന്ദ്രന്‍സായിരുന്നു! മാസ് ഡയലോഗടിച്ച് ഇന്ദ്രന്‍സേട്ടന്‍, വീഡിയോ വൈറല്‍

    |

    ആഗസ്റ്റ് എട്ടിനായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തിരുവനന്തപുരത്ത് വചച്ച് വിതരണം ചെയ്തത്. പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ എത്തുന്നതിനെ സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങളായിരുന്നു ഉടലെടുത്തിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

    ദുല്‍ഖര്‍ മികച്ച നടനാവുന്നത് വെറുതേയല്ല! മമ്മൂട്ടി കൊടുത്തിരിക്കുന്ന ഉപദേശം കിടുവാണ്! ദുല്‍ഖര്‍ മികച്ച നടനാവുന്നത് വെറുതേയല്ല! മമ്മൂട്ടി കൊടുത്തിരിക്കുന്ന ഉപദേശം കിടുവാണ്!

    കുറച്ച് പേരുടെ താല്‍പര്യമില്ലായ്മ മറികടന്ന് ചടങ്ങിലെത്തിയ മോഹന്‍ലാലിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മാത്രമല്ല അദ്ദേഹം പറഞ്ഞ വാക്കുകള്‍ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്റെ വാക്കുകള്‍ക്കിടയില്‍ ആരും ശ്രദ്ധിക്കാതെ പോയൊരു കാര്യം കൂടി ഉണ്ടായിരുന്നു. അതിപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്.

     ചലച്ചിത്ര പുരസ്‌കാര വിതരണം

    ചലച്ചിത്ര പുരസ്‌കാര വിതരണം

    ആഗസ്റ്റ് 8 ന് വൈകുന്നേരം ആറ് മണിയ്ക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിന്നുമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരും സര്‍ക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി മോഹന്‍ലാലും ചടങ്ങില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ജേതാക്കള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തിരുന്നത്.

    ലാലേട്ടന്റെ മാസ് എന്‍ട്രി

    ലാലേട്ടന്റെ മാസ് എന്‍ട്രി

    ചടങ്ങിലേക്കെത്തിയ മോഹന്‍ലാലിന്റെ വരവ് മാസ് എന്‍ട്രിയോടെയായിരുന്നു. ഒരു കുടുംബം പോലെ ഇടപഴകുന്നതിനാല്‍ താന്‍ മുഖ്യാതിഥിയാണെന്ന തോന്നല്‍ ഇല്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഏതൊരു കലാകാരനും പുരസ്‌കാരങ്ങള്‍ വലിയ അംഗീകാരമാണ്. പുരസ്‌കാരത്തിനുള്ള മത്സരത്തില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാവാറുണ്ട്. അവയൊക്കെ ചില സമയത്ത് അംഗീകാരം നേടി തരുന്നു. മറ്റ് ചില അവസരങ്ങള്‍ വഴി മാറി പോവുന്നു. അവാര്‍ഡ് ലഭിച്ച ആളോട് തനിക്ക് ഇതുവരെ അസൂയ തോന്നിയിട്ടില്ല. മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്ന് തോന്നാറുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് നിര്‍ത്താതെയുള്ള കൈയടിയായിരുന്നു ലഭിച്ചിരുന്നത്.

    ശരിക്കും ഹീറോ ലാലേട്ടനല്ല

    ശരിക്കും ഹീറോ ലാലേട്ടനല്ല

    സത്യത്തില്‍ പുരസ്‌കാര വേദിയില്‍ തിളങ്ങിയത് മോഹന്‍ലാല്‍ ആയിരുന്നില്ല. ഇത്തവണത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സിന്റെ വാക്കുകളാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുന്നത്. മുഖ്യമന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റ് വാങ്ങിയതിന് ശേഷം അധികം കാര്യങ്ങളൊന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നില്ല. ചെറിയൊരു സംഭാഷണം കൊണ്ടാണ് അദ്ദേഹം ആളുകളെ കൈയിലെടുത്തത്.

    ഇന്ദ്രന്‍സിന്റെ വാക്കുകള്‍

    ഇന്ദ്രന്‍സിന്റെ വാക്കുകള്‍

    ഇന്ദ്രന്‍സിന്റെ പേര് പറഞ്ഞപ്പോള്‍ തന്നെ കാണികളില്‍ നിന്നും ആര്‍പ്പ് വിളികളായിരുന്നു ഉയര്‍ന്നിരുന്നത്. 'ഒത്തിരി സന്തോഷം. കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണമെന്നായിരുന്നു' ഇന്ദ്രന്‍സ് പറഞ്ഞത്. ഇത്രയും നിഷ്‌കളങ്കനായ ഒരാള്‍ ഉണ്ടാവുമോ എന്നായിരുന്നു പലര്‍ക്കും ചോദിക്കാനുള്ളത്. മോഹന്‍ലാലിന്റെ മാസ് എന്‍ട്രിയും മാസ് ഡയലോഗുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെയാണ് ഇന്ദ്രന്‍സിന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ പോയിരുന്നത്.

     മികച്ച നടന്‍

    മികച്ച നടന്‍

    വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന സിനിമയിലൂടെയാണ് ഇന്ദ്രന്‍സിനെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെത്തിയത്. ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രത്തിലൂടെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ഇന്ദ്രന്‍സ് കാഴ്ച വെച്ചിരുന്നത്. മികച്ച നടന പ്രശസ്തി പത്രവും ശില്‍പ്പവും ഒരു ലക്ഷം രൂപ വീതമാണ് സമ്മാനതുക. നടി പാര്‍വ്വതിയാണ് മികച്ച നടി. ഈമയൗ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയും പുരസ്‌കാരത്തിനര്‍ഹനായി. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകന് ലഭിക്കുക. മികച്ച നടീ നടന്മാരും മറ്റ് അണിയറ പ്രവര്‍ത്തകരുമായി 43 ഓളം പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചിരുന്നത്.

    English summary
    Indrans mass dialogue at State Film Award Function
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X