For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ മാറിനിന്ന നായികമാരുണ്ട്, അവരെ ഞാന്‍ കുറ്റം പറയില്ല, കാരണം പറഞ്ഞ് ഇന്ദ്രന്‍സ്

  |

  ഹാസ്യതാരമായി തുടങ്ങി പിന്നീട് സീരിയസ് റോളുകളിലും തിളങ്ങിയ താരമാണ് ഇന്ദ്രന്‍സ്. കരിയറിന്‌റെ തുടക്കത്തില്‍ മെലിഞ്ഞ ശരീര പ്രകൃതമുളളത് കൊണ് ഒരുപാട് തവണ കളിയാക്കലുകള്‍ നേരിട്ടുണ്ട് നടന്‍. യഥാര്‍ത്ഥ പേര് വിളിക്കാതെ മറ്റ് എന്തെങ്കിലും പേരുകളിലാണ് അന്ന് ഇന്ദ്രന്‍സിനെ പലരും വിളിച്ചത്. കൂടാതെ ഹാസ്യതാരമായി ഒതുങ്ങിപ്പോവും എന്ന് പലരും കരുതിയ നടന്‍ കൂടിയാണ് ഇന്ദ്രന്‍സ്. എന്നാല്‍ കോമഡി വേഷങ്ങള്‍ക്ക് പുറമെ അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളും തനിക്ക് ചെയ്യാനാവും എന്ന് നടന്‍ കാണിച്ചുതന്നു.

  indrans

  ഇന്ദ്രന്‍സിന്‌റെ നായികയാവാന്‍ വിസമ്മതിച്ച നടിമാരും ഉണ്ടായിരുന്നു. ഇതേകുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് മനസുതുറന്നിരിക്കുകയാണ്. താനാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ ചില നടിമാര്‍ തനിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചിട്ടുണ്ടെന്ന് ഇന്ദ്രന്‍സ് പറയുന്നു. ആ നടിമാരെ ഒരിക്കലും ഞാന്‍ കുറ്റം പറയില്ല. കാരണം ഓരോരുത്തര്‍ക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണല്ലോ, നടന്‍ പറഞ്ഞു.

  ഒരിക്കലും അവരെ കുറ്റം പറയില്ല. ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞു കൊണ്ട് ആരും തീവണ്ടിക്ക് തലവെയ്ക്കില്ലല്ലോ? ഓരോരുത്തര്‍ക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജില്‍ വെച്ച് ഷാരൂഖ് ഖാന്‍ എടുത്തുയര്‍ത്തി എന്നു പറയാനാണോ, ഇന്ദ്രന്‍സ് എടുത്തുയര്‍ത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക. ആ വ്യത്യാസമുണ്ടല്ലോ, അതാണ് വ്യത്യാസം. ഈ മാറ്റിയിരുത്തലും ഇറക്കി വിടലുമൊന്നും തനിക്ക് പുത്തരിയല്ല, ഇന്ദ്രന്‍സ് പറയുന്നു

  ദിലീപിനെയോ ലാല്‍ജോസിനെയോ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും പറയില്ല, 14 കോടി പോയോ എന്നറിയില്ല

  Actor Indrans life and achievements through the years | FIlmiBeat Malayalam

  ചില സിനിമകളുടെ ക്ലൈമാക്‌സ് സീനില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയ അനുഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട് എന്ന് ഇന്ദ്രന്‍സ് പറഞ്ഞു. പിന്നീടാണ് അതിന്റെ യാഥാര്‍ത്ഥ്യം എനിക്ക് മനസ്സിലായത്. അതുവരെ കോമാളി കളിച്ച് തലകുത്തി നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു എന്റേത്. അങ്ങനെ ഒരു വളര്‍ച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്‌സ് സീനില്‍ കയറി നിന്നാല്‍ അതിന്റെ ഗൗരവം നഷ്ടമാകും. അത് സിനിമയെ ബാധിക്കും. ഇതു മനസ്സിലാക്കിയതോടെ താന്‍ തന്നെ സംവിധായകരോട് പറഞ്ഞു തുടങ്ങി; ഈ സീനില്‍ ഞാന്‍ നില്‍ക്കാതിരിക്കുന്നതല്ലേ നല്ലത് എന്ന്, ഇന്ദ്രന്‍സ് അഭിമുഖത്തില്‍ വ്യക്തമാക്കി.

  കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ, മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  അതേസമയം ഹോമിലെ ഒലിവര്‍ ട്വിസ്റ്റായി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഇന്ദ്രന്‍സ്. നടന്‌റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഈ റോള്‍ വിലയിരുത്തപ്പെട്ടത്. റോജിന്‍ തോമസിന്‌റെ സംവിധാനത്തിലാണ് ഹോം ഒരുങ്ങിയത്. ഫ്രൈഡേ ഫിലിം ഹൗസിന്‌റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മ്മിച്ചു. ശ്രീനാഥ് ഭാസി, നസ്‌ലെന്‍, മഞ്ജു പിളള, ജോണി ആന്റണി, അനൂപ് മേനോന്‍, വിജയ് ബാബു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. റിലീസ് ദിനം മുതല്‍ തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്.

  ഹോമിന് ശേഷവും കൈനിറയെ ചിത്രങ്ങളാണ് ഇന്ദ്രന്‍സിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. പുതിയ സിനിമകളുടെ പോസ്റ്ററുകള്‍ അടുത്തിടെ നടന്‌റെതായി പുറത്തിറങ്ങിയിരുന്നു. ആട് സീരിസ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‌റെ പുതിയ സിനിമയില്‍ ഇന്ദ്രന്‍സും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നായകവേഷങ്ങള്‍ക്കൊപ്പം തന്നെ ക്യാരക്ടര്‍ റോളുകളിലും ഇന്ദ്രന്‍സ് സജീവമാണ്. മുന്‍നിര സംവിധായകരുടെയും പുതുമുഖ സംവിധായകരുടെയും എല്ലാം സിനിമകളില്‍ ഇന്ദ്രന്‍സ് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച കഥാപാത്രങ്ങളാണ് ഇന്ദ്രന്‍സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹോമിന് മുന്‍പ് അഞ്ചാം പാതിര, മാലിക്ക് തുടങ്ങിയ സിനിമകളിലെ നടന്‌റെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

  English summary
  indrans reveals bad experience happened in his cinema career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X