For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും സിനിമകള്‍ അന്ന് ചെയ്യാതിരുന്നതിന് കാരണം, തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്‌

  |

  മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ ഉള്‍പ്പെടെ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് ഇന്ദ്രന്‍സ്. കോമഡി വേഷങ്ങളിലൂടെ ആദ്യകാലത്ത് തിളങ്ങിയ താരം പിന്നീട് ശ്രദ്ധേയ റോളുകളിലൂടെ കയറിവന്നു. സിനിമയില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചാണ് ഇന്ദ്രന്‍സ് കരിയര്‍ തുടങ്ങിയത്. ഇരുപതിലധികം സിനിമകളില്‍ നടന്‍ കോസ്റ്റ്യൂം ഡിസനൈറായി പ്രവര്‍ത്തിച്ചു. എന്നാല്‍ പിന്നീട് അഭിനയരംഗത്ത് കൂടുതല്‍ സജീവമാവുകയായിരുന്നു ഇന്ദ്രന്‍സ്. സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ ഇന്ദ്രന്‍സ് ചെയ്ത റോളുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം വസ്ത്രാലങ്കാരം ചെയ്ത സമയത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളില്‍ ജോലി ചെയ്യാന്‍ പേടിയായിരുന്നു പറയുകയാണ് ഇന്ദ്രന്‍സ്.

  mammootty-mohanlal-indrans

  ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസുതുറന്നത്. സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞു പടങ്ങളാണ് ചെയ്തത് എന്ന് ഇന്ദ്രന്‍സ് പറയുന്നു. അന്നേ മമ്മൂക്കയും ലാല്‍ സാറുമൊക്കെ ഭയങ്കര സെറ്റപ്പില്‍ അല്ലെ. അവരുടെ പടങ്ങളൊക്കെ വലിയ പ്രൊഡക്ഷനാണ്. തന്‌റെ അറിവ് അത്ര വളര്‍ന്നിരുന്നില്ല. ഞാന്‍ തിരുവനന്തപുരം വിട്ട് പോയിട്ടുമില്ല. അതുകൊണ്ട് അത്തരം സിനിമകളില്‍ നിന്ന് വന്ന അവസരങ്ങളൊക്കെ ഒഴിവാക്കി, ഇന്ദ്രന്‍സ് പറഞ്ഞു.

  പിന്നീട് പത്മരാജന്‌റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്ത് സിനിമയില്‍ പേരെടുത്തപ്പോഴും പേടി തോന്നിയെന്ന് ഇന്ദ്രന്‍സ് പറയുന്നു. അതുകൊണ്ടാണ് അന്ന് വലിയ താരങ്ങളുടെ സിനിമകള്‍ ഒഴിവാക്കിയത്. ഞാന്‍ തയ്യല്‍ ചെയ്തിരുന്ന സമയത്ത് ഒരു ചാന്‍സ്, ഒരു നല്ല ക്യാരക്ടര്‍ എന്ന് പറയുന്ന പോലെ ഇപ്പോഴും അങ്ങനെ തന്നെ നിക്കുവാ എന്നും അഭിമുഖത്തില്‍ നടന്‍ കൂട്ടിച്ചേര്‍ത്തു.

  ദിലീപിന്‌റെ സിനിമകളില്‍ ഒന്നോ രണ്ടോ സീനാണെങ്കില്‍ പോലും അഭിനയിക്കും, കാരണം പറഞ്ഞ് കലാഭവന്‍ ഹനീഫ്‌

  അതേസമയം മലയാളത്തില്‍ മികച്ച വേഷങ്ങളാണ് ഇന്ദ്രന്‍സിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടന്‍ ചെയ്യുന്ന റോളുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുണ്ട്. ഹോമിന് മുന്‍പ് മാലിക്ക് എന്ന ചിത്രത്തില്‍ ചെയ്ത പോലീസുദ്യോഗസ്ഥന്‌റെ വേഷവും ഇന്ദ്രന്‍സിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. നെഗറ്റീവ് ഷേഡുളള റോളാണ് മാലിക്കില്‍ നടന്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഒലിവര്‍ ട്വസിറ്റ് എന്ന നായകവേഷവും നടന്റെതായി തരംഗമായിരിക്കുകയാണ്. ഹാഷ്ടാഗ് ഹോം എന്ന ചിത്രത്തില്‍ പ്രകടനത്തിന്‌റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ദ്രന്‍സ് എന്ന താരം തന്നെയാണ്. ഇന്നത്തെ കാലത്ത് പ്രേക്ഷകര്‍ കൂടുതല്‍ കണ്ടിട്ടുളള ഒരാളെ തന്നെയാണ് ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന സബ്ജക്ട് ആയതുകൊണ്ടാണ് ഹോം എന്ന ചിത്രം വലിയ വിജയമായത്. ഓണചിത്രമായി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഹോം ഇപ്പോഴും മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്‌റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചത്. മഞ്ജു പിളള, ശ്രീനാഥ് ഭാസി, നസ്‌ലെന്‍, ജോണി ആന്റണി, അനൂപ് മേനോന്‍, ശ്രീകാന്ത് മുരളി, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  രാഹുല്‍ സുബ്രഹ്മണ്യന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകള്‍ക്കും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാളികള്‍ക്ക് പുറമെ അന്യഭാഷ പ്രേക്ഷകരും ചിത്രത്തെ കുറിച്ചുളള അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു. റിലീസ് ദിനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയ സിനിമയാണ് ഹോം. വലിയ ഹെെപ്പുകളൊന്നും ഇല്ലാതെയാണ് സിനിമ റിലീസ് ചെയ്തത്.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  മേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യ

  Read more about: indrans mammootty mohanlal
  English summary
  indrans reveals why he was rejected mammootty and mohanlal films during worked as a costume designer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X