twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയില്‍ നിന്നും പൈസ അടിച്ചുമാറ്റിയാല്‍ ഇതുപോലെയാവും, ഇന്നസെന്‍റിന്‍റെ തുറന്നുപറച്ചില്‍, കാണൂ!

    |

    മലയാള സിനിമയിലെ താരങ്ങളുടെ ക്ഷേമത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തിന് ശേഷം ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുകയാണ്. ആരായിരിക്കും അടുത്ത പ്രസിഡന്റ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. അമ്മയുടെ ഇലക്ഷന്‍ വരാനിരിക്കുകയാണ്. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെയായിരുന്നു അമ്മയുടെ നേതൃത്വത്തില്‍ അമ്മമഴവില്ല് എന്ന ഷോ സംഘടിപ്പിച്ചത്. സീനിയര്‍ താരങ്ങളും യുവതാരങ്ങളുമൊരുമിച്ചെത്തിയ പരിപാടിക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

    അഞ്ചും പത്തു വര്‍ഷമല്ല 17 വര്‍ഷമാണ് ഇന്നസെന്റ് അമ്മയെ നയിച്ചത്. അഭിനയത്തില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമായ അദ്ദേഹം ഇനി ഈ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് അടുത്തിടെയാണ് വ്യക്തമാക്കിയത്. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും അദ്ദേഹം ഇതേക്കുറിച്ച് സംസാരിക്കും എന്നാല്‍ പതിവുപോലെ എല്ലാവരും അദ്ദേഹത്തെ തന്നെ തിരഞ്ഞെടുക്കും. എന്നാല്‍ ഇനി ഈ സ്ഥാനത്ത് തുടരാന്‍ താനില്ലെന്ന് കര്‍ശനമായി പറഞ്ഞതോടെയാണ് തിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അണിയറനീക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടയിലാണ് രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് ഇന്നസെന്റ് രംഗത്തെത്തിയിട്ടുള്ളത്. ചാനല്‍ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ പങ്കുവെച്ചത്.

    അമ്മയുടെ പ്രസിഡന്‍റായത്

    അമ്മയുടെ പ്രസിഡന്‍റായത്

    മുരളി, വേണു നാഗവള്ളി, ബാലചന്ദ്രമേനോന്‍, മധു തുടങ്ങിയവരൊക്കെയായിരുന്നു തുടക്കകാലത്ത് അമ്മയില്‍ സജീവമായി ഉണ്ടായിരുന്നത്. ഇടയ്ക്ക് വെച്ച് ശ്രീനിവാസന്‍ വിളിച്ചാണ് തന്നോട് പ്രസിഡന്റാവുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങളുടെ ആവശ്യപ്രകാരമായിരുന്നു അന്ന് അത്തരമൊരു തീരുമാനമെടുത്തത്. ലൊക്കേഷനിലായിരുന്ന താന്‍ ഇത് കേട്ടതും ആകെ അമ്പരന്നു. ഹാസ്യപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താന്‍ നേതൃനിരയിലേക്കെത്തിയാല്‍ ശരിയാവില്ലെന്ന് ശ്രീനിയോട് പറഞ്ഞിരുന്നു.

    ശ്രീനിവാസന്‍ പറഞ്ഞത്

    ശ്രീനിവാസന്‍ പറഞ്ഞത്

    ഹാസ്യാത്മകമായ രീതിയില്‍ കാര്യങ്ങളെ സമീപിക്കുന്നതിനാലാണ് നിങ്ങളത്തന്നെ തിരഞ്ഞെടുത്തത്. നിങ്ങളാവുമ്പോള്‍ തമാശ പറയുമ്പോള്‍ അതിനുള്ളില്‍ കാര്യം പറയാറുണ്ട്. ഞങ്ങളെപ്പറ്റി കഥകളുണ്ടാക്കുമ്പോള്‍ നിങ്ങളും അതിലുണ്ടാവാറുണ്ട്. ഞങ്ങളേക്കാളും മോശമായാണ് നിങ്ങള്‍ നിങ്ങളെ ചിത്രീകരിക്കാറുള്ളത്. അതുകൊണ്ട് തന്നെ നിങ്ങള്‍ പ്രസിഡന്റാവണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ താന്‍ ഓക്കെ പറയുകയായിരുന്നുവെന്ന് താരം പറയുന്നു.

    18 വര്‍ഷത്തിന് ശേഷം പടിയിറക്കം

    18 വര്‍ഷത്തിന് ശേഷം പടിയിറക്കം

    18 വര്‍ഷമായി താന്‍ ഈ പദവി അലങ്കരിക്കാന്‍ തുടങ്ങിയിട്ട്. നേരത്തെ തന്നെ ഈ സ്ഥാനത്തുനിന്നും മാറുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. പുതിയ ആളുകള്‍ വരട്ടയെന്നാണ് തന്റെ നിലപാട്. സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ കൂടെയുള്ളവരുടെ ക്ഷേമം കൂടിയാണ് ലക്ഷ്യമിടുന്നത്. പിന്‍ഗാമിയായി ജയസൂര്യയെ കാണുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ യോഗങ്ങളളില്‍ കൃത്യമായി പങ്കെടുക്കുന്ന എക്‌സിക്യൂട്ടീവ് അംഗമാണ് ജയസൂര്യ. ഇവരെപ്പോലെയുള്ളവരാണ് നേതൃനിരയിലേക്ക് വരേണ്ടത്. അവരവര്‍ക്ക് കൂടി തോന്നണം നേതൃനിരയിലേക്ക് വരണമെന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

    പുതിയ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍

    പുതിയ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍

    അവശരായ കലാകാരന്‍മാര്‍ക്ക് സഹായം നല്‍കുന്നതും കൈനീട്ടം നല്‍കുന്നത് പോലെയൊക്കെയുള്ള പരിപാടികള്‍ക്ക് തുടക്കമിടുമ്പോള്‍ അത് ലഭിച്ചവരേക്കാള്‍ കൂടുതല്‍ സംതൃപ്തിയാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. എംപി എന്ന നിലയില്‍ ആളുകള്‍ക്ക് ഗുണകരമാവുന്ന നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. അത് ചെയ്യുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

    മാറാതെ നിന്നാല്‍

    മാറാതെ നിന്നാല്‍

    സ്ഥാനം മോഹിച്ച് കടന്നുവരുന്നവരല്ല മറിച്ച് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ളവരാണ് നേതൃനിരയിലേക്ക് കടന്നുവരേണ്ടത്. താന്‍ ഇനിയും മാറാതെ നിന്നാല്‍ തന്നെപ്പിടിച്ച് മാറ്റുന്ന ഒരു കാലം വരും. അത്തരത്തിലൊരു സംഭവത്തിന് തനിക്ക് താല്‍പര്യമില്ല. അമ്മയുടെ പ്രസിഡന്റായി മറ്റൊരാളെക്കാണാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ജയസൂര്യ പറയുന്നു. ആ സ്ഥാനത്ത് അദ്ദേഹം തന്നെ തുടരണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും താരം പറയുന്നു.

    മമ്മൂട്ടിയാണ് അതേക്കുറിച്ച് സൂചിപ്പിച്ചത്

    മമ്മൂട്ടിയാണ് അതേക്കുറിച്ച് സൂചിപ്പിച്ചത്

    മമ്മൂട്ടിയാണ് തന്നെ വിളിച്ച് ചാലക്കുടിയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്. താനാണ് അവിടത്തെ സ്ഥാനാര്‍ത്ഥി, പെട്ടെന്ന് മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ പെട്ടെന്ന് പറയാന്‍ പറ്റില്ല, ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞു. ഭാര്യയും മകനും അടുത്ത സുഹൃത്തുക്കളമുള്‍പ്പടെയുള്ളവരോട് ആലോചിച്ചതിന് ശേഷമാണ് ആ തീരുമാനത്തിന് സമ്മതം മൂളിയത്. കേന്ദ്രഗവണ്‍മെന്റില്‍ നിന്നും നമുക്ക് കിട്ടുന്ന വിഹിതത്തെ കൃത്യമായി വിനിയോഗിക്കുക ഇതാണ് തന്റെ ഡ്യൂട്ടിയെന്ന് അദ്ദേഹം പറയുന്നു.

    സിനിമയില്‍ തുടക്കം കുറിച്ചത്

    സിനിമയില്‍ തുടക്കം കുറിച്ചത്

    ഏത് തരത്തിലുള്ള കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് ഇന്നസെന്റ് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. നാടകവും മിമിക്രിയും ചെയ്തതിന് ശേഷമാണ് അദ്ദേഹം സിനിമയിലേക്കെത്തിയത്. 46 വര്‍ഷം മുന്‍പാണ് താന്‍ സിനിമയില്‍ അഭിനയിക്കാനായി മദ്രാസിലേക്ക് വണ്ടി കയറിയത്. അടൂര്‍ ഭാസി, ബഹദൂര്‍ എന്നിവരെപ്പോലെ താനും ഹാസ്യനടനാവുമെന്നായിരുന്നു അന്ന് കരുതിയത്. നാല് വര്‍ഷത്തോളം ചെന്നൈയില്‍ നിന്നുവെങ്കിലും താന്‍ ഔട്ടാക്കാന്‍ ഉദ്ദേശിച്ചവര്‍ സിനിമയില്‍ത്തന്നെ തുടരുകയും തന്റെ വരവിനെക്കുറിച്ച് അറിയാതെപോവുകയുമായിരുന്നു അന്ന് സംഭവിച്ചതെന്ന് ഇന്നസെന്റ് പറയുന്നു. തുടക്കകാലത്ത് തന്റെ സിനിമ കണ്ട് തനിക്ക് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

    ജയസൂര്യയും ഇന്നസെന്റും

    ജയസൂര്യയും ഇന്നസെന്റും

    ഇന്നസെന്റിനൊപ്പം ജസൂര്യയും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. അഭിനേതാവാകുന്നതിന് മുമ്പ് മിമിക്രി, അവതാരകന്‍ തുടങ്ങിയ പണിയൊക്കെ താനും ചെയ്തിട്ടുണ്ട്. തുടക്കകാലത്ത് സിനിമയില്‍ കയറിപ്പറ്റാനായി നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് താരം വിശദീകരിച്ചത്. താന്‍ അവതരിപ്പിച്ചിരുന്നൊരു പരിപാടി വിനയന്റെ മകന്‍ കണ്ടതോടെയാണ് തന്റെ സിനിമാപ്രവേശം എളുപ്പമായത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലെ നായകവേഷം തന്നിലേക്കെത്തിയത് അങ്ങനെയാണെന്ന് ജയസൂര്യ പറയുന്നു.

    അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍

    അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍

    ഇന്നസെന്റിന്റെ അസുഖത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ വിളിച്ചിരുന്നു. കലൂര്‍ പള്ളിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു താന്‍ വിളിച്ചത്. ആകെ ഡെസ്പായി സംസാരിച്ചിരുന്ന തന്നോട് അദ്ദേഹം പറഞ്ഞത് ഇതായിരുന്നു. അതേ എനിക്ക് നിന്നോടൊക്കെ ഒരു കാര്യമേ പറയാനുള്ളൂ. ഒരിക്കലും അമ്മയില്‍ നിന്നും പണം അടിച്ചുമാറ്റരുത്. അങ്ങനെ ചെയ്താല്‍ ഇതുപോലെയിരിക്കും. കാന്‍സര്‍ ആണെന്നറിഞ്ഞതിന് ശേഷം വിളിച്ചപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്.

    English summary
    Innocent about Amma experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X