For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെൺകുട്ടികൾ കൂടുതലുള്ള കോളേജിൽ ചെല്ലുമ്പോൾ ഒരു തളർച്ച വരും, ഭാര്യ പറയുന്നതിനെ കുറിച്ച് ഇന്നസെന്റ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഇന്നസെന്റ്. കുട്ടികളും മുതിർന്നവരും ഇന്നസെന്റിന്റെ ഫാൻസ് ലിസ്റ്റിലുണ്ട്. 1972 ൽ പുറത്ത് ഇറങ്ങിയ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. ഇപ്പോഴും സിനിമയിൽ സജീവമാണ് അദ്ദേഹം. താരത്തിന്റെ പഴയ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  Innocent

  സാരിയില്‍ ഗ്ലാമറസായി സംയുക്തയുടെ കിടിലന്‍ ചിത്രങ്ങള്‍, വൈറല്‍ ഫോട്ടോസ് കാണാം

  പരസ്പരം പറയാതെ പ്രണയിച്ചു, എല്ലാം മനസ്സിലാക്കുന്ന കൂട്ടുകാരി, നിവിൻ-റിന്ന പ്രണയകഥ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇന്നസെന്റിന്റെ ഒരു പഴയ അഭിമുഖമാണ്. ഭാര്യ തന്നെ കളിയാക്കുന്നതിനെ കുറിച്ചാണ് നടൻ പറയുന്നത്. പെൺകുട്ടികൾ കൂടുതൽ പഠിക്കുന്ന കോളേജിൽ ചെല്ലുമ്പോൾ തനിക്കൊരു തളർച്ച വരുമെന്ന് ഭാര്യ പറയാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൗമുദി ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുബി സുരേഷുമായുള്ള ഇന്നസെന്റിന്റെ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്.

  വേദികയെ പിടിച്ചു മാറ്റി സിദ്ധുവിനൊപ്പം ഡാൻസ് ചെയ്ത് സൂര്യ, ഉടൻ അവിടെ എത്തി ഋഷി...

  മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ

  അഭിമുഖങ്ങളിൽ വീട്ടിലെ കഥകളാണ് കൂടുതൽ പറയുന്നതിന്റെ കാരണം വെളിപ്പെടുത്തുന്നതിനോടൊപ്പം ഭാര്യ ആലീസിന്റെ രസകരമായ കമന്റ് ഇന്നസെന്റ് പങ്കുവെച്ചത്. മറ്റുള്ളവരുടെ കഥ പറയുന്നതിനെക്കാൾ നല്ലത് സ്വന്തം വീട്ടിലെ കഥകൾ പറയുന്നതാണെന്നും അതാണ് ശരിയെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു. ഇത് പൊട്ടിച്ചിരിയോടെയാണ് സുബി കേട്ടത്. ''ചിരിച്ച് വയറു വേദന എടുത്ത് തുടങ്ങിയെന്ന്'' നടി പറഞ്ഞപ്പോഴായിരുന്നു ഇന്നസെന്റ് രസകരമായ കമന്റ് പറഞ്ഞത്.

  ഇത് ആലീസ് കേൾക്കണ്ട എന്ന് പറഞ്ഞ് കൊണ്ടാണ് കോളേജിൽ പരിപാടിക്ക് പോകുമ്പോഴുളള താരപത്നിയുടെ രസകരമായ കമിന്റിനെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. '' കോളേജ് പരിപാടികൾക്ക് തന്നെ വിളിക്കാറുണ്ട്. വളരെ സ്വീകരിച്ചാണ് കുട്ടികൾ തന്നെ വേദിയിലേയ്ക്ക് കൊണ്ടു പോകുന്നത് സ്റ്റെപ്പ് കയറുമ്പോഴെല്ലാം സഹായിക്കാറുണ്ട്. ഇത് കാണുമ്പോൾ ആലീസ് പറയുന്നത്.'' പെൺകുട്ടികൾ കൂടുതലുളള കോളേജിൽ എത്തുമ്പോഴാണ് ഞാൻ കൂടുതൽ തളരുന്നതെന്ന്''. അതുകൊണ്ട് വലിയ ചിരി വേണ്ടെന്നും ചെറിയ ചിരി മതിയെന്നും ഇന്നസെന്റ് പറയുന്നുണ്ട്. ഇത് കേൾക്കുന്ന ആളുകളെല്ലാം ചിരിയോടെ മാത്രമേ കേൾക്കുകയുള്ളൂവെന്നും എല്ലാവർക്കും കാര്യം മനസ്സിലാവുമെന്നും നടൻ പറയുന്നുണ്ട്. ഇന്നസെന്റിന്റെ ഭൂരിഭാഗം അഭിമുഖങ്ങളിലും ഭാര്യ ആലീസും മകനുമൊക്കെ ചർച്ചയാവാറുണ്ട്.

  താരങ്ങളുമായും വളരെ അടുത്ത ബന്ധമാണ് ഇന്നസെന്റിനുള്ളത്. കഴിഞ്ഞ 18 വർഷത്തോളം താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഏറ്റവും കൂടുതൽ കാലം അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചത് ഇന്നസെന്റായിരുന്ന. അതിന്റെ കാരണവും അദ്ദേഹം മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാലും മമ്മൂട്ടിയുമുള്ളപ്പോഴായിരുന്നു താൻ ഈ സ്ഥാനത്ത് പ്രവർത്തിച്ചിരുന്നത്. എല്ലാവരുമായിട്ടുള്ള സ്നേഹ ബന്ധമാണ് ഇത്രയും കാലം തന്നെ ആ സ്ഥാനത്ത് ഇരുത്തിയതെന്നാണ് താരം പറയുന്നത്.

  ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ.... ''18 വര്‍ഷത്തോളം അമ്മയുടെ പ്രസിഡന്റ് ആയി. പിന്നീട് ഞാന്‍ ഒഴിവായതാണ്. പല തവണ അവര്‍ പോവല്ലേ പോവല്ലേ എന്ന് പറഞ്ഞു. അതിന് പിന്നില്‍ ഒരു കാരണമുണ്ട്. മമ്മൂട്ടി അമ്മ മീറ്റിങ്ങിനിടയില്‍ ഒരാളോട് പറയുകയാണ് ‘ഇത് ഇങ്ങനെയെ ചെയ്യാന്‍ പറ്റൂ, ഇരിക്കവിടെ എന്ന്'. അത് അയാളുടെ ഉള്ളില്‍ ഒരു വിദ്വേഷം ഉണ്ടാക്കും. മമ്മൂട്ടി വലിയ ഒരു നടനാണ്, അയാളുടെ കൈയില്‍ നല്ല പണമുണ്ട്. ഇനിയും നല്ല ഒരുപാട് സിനിമകള്‍ ചെയ്യും. അങ്ങനെയുള്ള ഒരാളെ നമുക്ക് പേടിക്കണ്ട എന്ന നിലയ്ക്ക് തിരിച്ചു മറുപടി പറയാം. ഞാന്‍ ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും ജയറാം ആയാലും ഇരിക്കും. അത് ഭയം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ്. ഇന്നസെന്റിനെ പിണക്കാന്‍ പറ്റില്ല അയാള്‍ പറയുന്നതില്‍ ന്യായം ഉണ്ട് എന്ന തോന്നലാണ് ഈ 18 വര്‍ഷവും എന്നെ അമ്മയുടെ നായരായി ഇരുത്തിയത്'', താരം പറഞ്ഞു.

  വീഡിയോ; കടപ്പാട്, കൗമുദി ടിവി

  Read more about: innocent
  English summary
  Innocent About Wife Alice's Funny Comment During Ladies Collage Inauguration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X