For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാര്‍ക്ക് സമ്മതമാണ്, പക്ഷേ ഒളിച്ചോടിയെ കല്യാണം കഴിക്കൂ; ശ്രീനിവാസന്റെ വിവാഹത്തെ കുറിച്ച് ഇന്നസെൻ്റ്

  |

  നടന്‍ ശ്രീനിവാസന്‍ ആശുപത്രിയിലാണെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അസുഖംഭേദമായി അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ സിനിമകളില്‍ നിന്നും ഇടവേള എടുത്ത് നില്‍ക്കുന്ന താരം പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത് പഴയ വെളിപ്പെടുത്തലുകളിലൂടെയാണ്. ഇപ്പോഴിതാ ഇന്നസെന്റ് ശ്രീനിവാസനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്.

  ശ്രീനിവാസനെ ആദ്യം കാണാന്‍ പോയത് മുതല്‍ അദ്ദേഹം കല്യാണം കഴിക്കുന്നതിനെ പറ്റി പറഞ്ഞത് വരെയുള്ള കാര്യങ്ങള്‍ ഇന്നസെന്റ് പറയുന്നു. വിവാഹക്കാര്യത്തെ കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞെങ്കിലും പുള്ളിക്കാരന്‍ ഒളിച്ചോടി പോയി മാത്രമേ കല്യാണം കഴിക്കൂ എന്നാണ് പറഞ്ഞത്. ഇരുവീട്ടിലും സമ്മതിച്ചുറപ്പിച്ചിരിക്കുകയാണെങ്കിലും നടന്‍ അങ്ങൊരു തീരുമാനം എടുത്തതിന് പിന്നിലെ കഥയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ ഇന്നസെന്റ് പറയുന്നത്.

  ഒരു ദിവസം അപ്രതീക്ഷിതമായി ശ്രീനി എന്നോട് പറഞ്ഞു. 'ഞാനൊരു കല്യാണം കഴിച്ചാലോ എന്നാലോചിക്കുകയാണെന്ന്. ഞാന്‍ നല്ല കാര്യം പെണ്ണ് എവിടുന്നാണെന്ന് ചോദിച്ചു. നാട്ടില്‍ തന്നെയുള്ളതാണ്. പേര് വിമല എന്ന് ശ്രീനിയും പറഞ്ഞു'. എന്നാല്‍ പിന്നെ എത്രയും വേഗം നോക്കിക്കോ, ഞാനും പ്രോത്സാഹിപ്പിച്ചു.

  അത്ര പെട്ടെന്നൊന്നും പറ്റില്ല, ചില പ്രശ്‌നങ്ങളുണ്ടെന്നാണ് ശ്രീനി പറഞ്ഞത്. അപ്പോള്‍ തന്നെ അതൊരു പ്രണയമാണെന്ന് എനിക്ക് പിടി കിട്ടി. എങ്കിലും എന്താ ആ കുട്ടിയ്ക്ക് ഇഷ്ടമല്ലേ? എന്ന് ഞാന്‍ ചോദിച്ചു.

  Also Read: ജാസ്മിനെ ചാരി റോബിന് പണി കൊടുക്കാം എന്ന് കരുതി; റിയാസിന്റെ പ്ലാനുകള്‍ പൊളിച്ചത് ആരാണ്?

  'ഇഷ്ടമാണ്', പിന്നെ എന്താ നിന്റെ വീട്ടുകാര്‍ക്കോ അവളുടെ വീട്ടിലോ സമ്മതമില്ലേ? സമ്മതമാണ്. അവരുടെ വീട്ടുകാര്‍ക്കും സമ്മതം തന്നെയാണ്. ആര്‍ക്കും എതിര്‍പ്പില്ലെന്നും പറഞ്ഞു. പിന്നെ എന്താണ് പ്രശ്‌നമെന്ന് ഓര്‍ത്ത് ഞാനും അന്തം വിട്ട് നിന്നു. അപ്പോള്‍ ശ്രീനി വളരെ ഗൗരവത്തില്‍ കാര്യമെന്താണെന്ന് പറഞ്ഞു.

  Also Read: 19 വയസില്‍ സാഫല്യം നേടി; കാമുകിയെ ചതിച്ചില്ലായിരുന്നു, ആദ്യ പ്രണയത്തെ കുറിച്ച് ജഗതി ശ്രീകുമാറിന്റെ വാക്കുകള്‍.

  ഒളിച്ചോടി മാത്രമേ കല്യാണം കഴിക്കാന്‍ സാധിക്കൂ എന്ന് ശ്രീനിവാസൻ പറയാൻ കാരണമിത്..

  'ഞങ്ങള്‍ക്ക് ഒളിച്ചോടി മാത്രമേ കല്യാണം കഴിക്കാന്‍ സാധിക്കൂ'.. അത് കേട്ടപ്പോള്‍ എന്റെ അത്ഭുതം ഇരട്ടിയായി. ഒരു പിടുത്തവും കിട്ടാത്ത അവസ്ഥയായി. എന്റെ ആകാംഷ കണ്ട് ശ്രീനി തന്നെ അതിന്റെ കാരണം പറഞ്ഞു. 'ഒരു കല്യാണം നേരായ വഴിയ്ക്ക് നടത്തണമെങ്കില്‍ സാമാന്യം നല്ല കാശ് വേണം. എന്റെ കൈയ്യില്‍ ചില്ലി കാശില്ല. ഒളിച്ചോടി പോയി കല്യാണം കഴിച്ചാല്‍ സൗകര്യമാണ്. അവന്‍ ഒളിച്ചോടി പോയി പെണ്ണ് കെട്ടിയതാണെന്ന് വീട്ടുകാര്‍ക്ക് പറഞ്ഞ് നില്‍ക്കുകയും ചെയ്യാം.

  Also Read: ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്നവരോട്, ഐശ്വര്യയുടെ വാര്‍ത്ത പങ്കുവെച്ച് ഉമ നായരുടെ കിടിലന്‍ മറുപടി

  Recommended Video

  മമ്മൂട്ടി കമൽ ഹസൻ ചിത്രം വരുന്നു, വമ്പൻ പ്രഖ്യാപനം | Kamal Haasan | #Kollywood | FilmiBeat Malayalam

  അപ്പോഴാണ് എന്റെ മുന്നില്‍ നില്‍ക്കുന്ന കുറിയ മനുഷ്യന്‍ ചില്ലറക്കാരനല്ലെന്ന് എനിക്ക് മനസിലായത്. പല കാര്യങ്ങളില്‍ അദ്ദേഹം എന്റെ ഗുരു തന്നെയാണെന്ന് ഇന്നസെന്റ് പറഞ്ഞത്.

  സ്കൂൾ ടീച്ചറായ വിമലയെയാണ് ശ്രീനിവാസൻ വിവാഹം കഴിച്ചത്. ഇരുവരും ഒരുമിച്ച് പല അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു. മക്കളായ വിനീതിനും ധ്യാനിനും വേണ്ടി കുറച്ച് കാലം ജോലിയിൽ നിന്ന് മാറി നിന്നെങ്കിലും വിമല തിരിച്ച് ജോലിയിലേക്ക് വരികയും ഇപ്പോൾ വിരമിക്കുകയും ചെയ്തു.

  English summary
  Innocent Opens Up About Actor Sreenivasan Marriage In Star And Style Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X