twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്നസെന്‍റ് 'അമ്മ'യെ കൈയ്യൊഴിയുന്നു, നേതൃനിരയിലേക്ക് ഇനിയാര്? പൃഥ്വിയോ ഇടവേളയോ?

    By Nimisha
    |

    താരസംഘടനയായ അമ്മയുടെ തലപ്പത്തു നിന്നും ഇന്നസെന്റ് പടിയിറങ്ങുന്നു. 17 വര്‍ഷത്തിന് ശേഷമാണ് പ്രസിഡന്റ് സഥാനത്തു നിന്നും അദ്ദേഹം മാറുന്നത്. അടുത്ത ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എതിരാളികളില്ലാതെ 17 വര്‍ഷം പ്രസിഡന്റ് സ്ഥാനത്ത് ഇരുന്നതിന് ശേഷമാണ് അദ്ദേഹത്തിന്റെ പടിയിറങ്ങല്‍.

    മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്ക് മോഹന്‍ലാലിന്‍റെ പിന്തുണ? ഡബ്ലുസിസിക്ക് പരോക്ഷ പിന്തുണ?മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിക്ക് മോഹന്‍ലാലിന്‍റെ പിന്തുണ? ഡബ്ലുസിസിക്ക് പരോക്ഷ പിന്തുണ?

    ഗുരുവിലൂടെ നഷ്ടമായ ആ നേട്ടം പുലിമുരുകനിലൂടെ മലയാളത്തിലേക്ക്? ഓസ്‌കാര്‍ പട്ടികയില്‍!ഗുരുവിലൂടെ നഷ്ടമായ ആ നേട്ടം പുലിമുരുകനിലൂടെ മലയാളത്തിലേക്ക്? ഓസ്‌കാര്‍ പട്ടികയില്‍!

    ഇന്നസെന്റ് ഒഴിയുമെന്ന് പ്രഖ്യാപിച്ചതോടെ ആ സ്ഥാനത്തേക്ക് ഇനി ആര് വരുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. തന്നേക്കാള്‍ .യോഗ്യരായവര്‍ ആ സ്ഥാനത്തേക്ക് എത്തണമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ട് വെച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സംഘടന സ്വീകരിച്ച നിലപാടുകളെക്കുറിച്ച് ഇടയ്ക്ക് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

    ഇന്നസെന്റ് ഒഴിയുന്നു

    ഇന്നസെന്റ് ഒഴിയുന്നു

    താരസംഘടനായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇന്നസെന്റ് ഒഴിയുകയാണ്. അടുത്ത ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    എംപി ആയപ്പോഴും തുടര്‍ന്നു

    എംപി ആയപ്പോഴും തുടര്‍ന്നു

    രാഷ്ട്രീയത്തില്‍ പ്രവേശിച്ച് എംപി സ്ഥാനം ലഭിച്ചതിന് ശേഷം അദ്ദേഹം ഈ സ്ഥാനം ഒഴിയുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയവും സിനിമയും അദ്ദേഹം ഒരുമിച്ച് തന്നെ കൈകാര്യം ചെയ്തു.

     പ്രതിച്ഛായ തകര്‍ന്നത്

    പ്രതിച്ഛായ തകര്‍ന്നത്

    കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രതിഛായ കുറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    അറസ്റ്റിന് ശേഷം

    അറസ്റ്റിന് ശേഷം

    മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ഇന്നസെന്റ് പ്രതികരിച്ചിരുന്നില്ല. താരസംഘടനയുടെ പ്രസിഡന്റെന്ന തരത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം അറിയുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു സഹപ്രവര്‍ത്തകര്‍.

    മറ്റൊരാളെ കണ്ടെത്തുന്നത്

    മറ്റൊരാളെ കണ്ടെത്തുന്നത്

    17 വര്‍ഷമായി സംഘടനയുടെ തലപ്പത്തിരിക്കുന്ന ഇന്നസെന്റ് മാറുമ്പോള്‍ ആ സ്ഥാനത്തേക്ക് ആരു വരുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് മറ്റ് ഭാരവാഹികളും സഹപ്രവര്‍ത്തകരും. അവര്‍ നേരിടുന്ന വലിയ വെല്ലുവിളിയും ഇതു തന്നെയാണ്.

    ഇടവേള ബാബുവിന് പിന്തുണ

    ഇടവേള ബാബുവിന് പിന്തുണ

    ഇന്നസെന്റിന്റെ അഭാവത്തില്‍ സംഘടനയുടെ കാര്യങ്ങള്‍ നോക്കുന്നത് ഇടവേള ബാബുവാണ്. അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിന് പിന്തുണയുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

    English summary
    Innocent steps down as AMMA president
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X