For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്നസെന്റിന്റെ തീപ്പെട്ടി കമ്പനിയിലെ പെണ്‍കുട്ടി; കാര്‍ത്തുമ്പി എന്ന പേര് ശോഭനയ്ക്ക് വന്നതിന് പിന്നിലെ കഥ

  |

  പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്. ശോഭനയും മോഹന്‍ലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ നെടുമുടി വേണു, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ എന്ന് തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു. നല്ല കഥ എന്നതിനപ്പുറും അവതരണവും മേക്കിങ്ങുമൊക്കെയാണ് തേന്മാവിന്‍ കൊമ്പത്തിനെ വേറിട്ട് നിര്‍ത്തിയത്.

  ഒപ്പം ശോഭനയുടെ കഥാപാത്രത്തിന്റെ പേരും ജനപ്രീതി നേടിയിരുന്നു. മലയാളത്തിന് അത്ര സുപരിചിതമല്ലാത്ത കാര്‍ത്തുമ്പി എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്. കന്നഡ നാട്ടില്‍ നിന്നുള്ള പെണ്‍കുട്ടിയായി വന്ന കാര്‍ത്തുമ്പിയുടെ പേര് വന്നതിന് പിന്നിലും ഒരു കഥയുണ്ട്. പ്രിയദര്‍ശന്‍ ഈ പേര് കണ്ടെത്തിയത് നടന്‍ ഇന്നസെന്റിന്റെ അടുത്ത് നിന്നാണ്. ഇന്നസെന്റിന്റെ തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ പേര് സിനിമയ്ക്ക് വേണ്ടി കടമെടുക്കുകയായിരുന്നു. ഇതേ കുറിച്ച് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഇന്നസെന്റ് തന്നെയാണ് വെളിപ്പെടുത്തിയതും. വിശദമായി വായിക്കാം...

  innocent

  ''എന്റെ ദാംവങ്കരിയിലുള്ള തീപ്പെട്ടിക്കമ്പനിയിലെ ജോലിക്കാരിയാണ് കാര്‍ത്തുമ്പി. ഒരു ദിവസം പ്രിയന്‍ എന്നോട് ചോദിച്ചു. എടോ ആ കാര്‍ത്തുമ്പിയെ ഞാനിങ്ങ് എടുത്തോട്ടേ എന്ന് ചോദിച്ചു. എന്റെ പെങ്ങളോ അമ്മായിയുടെ മോളോ ഒന്നുമല്ലല്ലോ നീ എടുത്തോ പ്രിയാ എന്ന് പറഞ്ഞു. പക്ഷേ ഈ സന്മമനസ് നിനക്കും ഉണ്ടാവണമെന്ന് കൂടി ഞാന്‍ തിരിച്ച് പറഞ്ഞു.

  സീരിയലിലെ കാമുകന്‍ തന്നെ യഥാര്‍ഥ ജീവിതത്തിലും ഭര്‍ത്താവ് ആകുന്നു, വിവാഹത്തെ കുറിച്ച് നടി ചന്ദ്ര ലക്ഷ്മണ്‍- വായിക്കാം

  ഇന്ന് ആ കാര്‍ത്തുമ്പിയ്ക്ക് പത്ത് അറുപത്തിയഞ്ച് വയസ് ഉണ്ടാവും. അവര്‍ ഇനി ഉണ്ടോ എന്ന് കൂടി അറിയില്ല. അവിടേക്ക് എന്റെ കുടുംബത്തിനൊപ്പം ഒന്നും കൂടി പോവണമെന്നുണ്ട്. പണ്ട് ആ കാര്‍ത്തുമ്പിയൊക്കെ ആയി ഞങ്ങള്‍ വലിയ അടുപ്പമായിരുന്നു. അവിടെ ജോലി ചെയ്യുന്ന കുട്ടികള്‍ക്കൊപ്പം ഞാനും തീപ്പെട്ടി പാക്ക് ചെയ്യുമായിരുന്നു. തമിഴ്‌നാട്ടിലെ മിടുക്കന്മാരൊക്കെ പാക്ക് ചെയ്യുന്നത് പോലെ കൈയില്‍ ഒരു ഡസന്‍ തീപ്പെട്ടിയായിരിക്കും വരിക. പെട്ടെന്ന് തന്നെ പ്രൊഫഷണലായി. വര്‍ത്തമാനം പറയുന്നതിനൊപ്പം തീപ്പെട്ടി പെറുക്കി അത് പാക്ക് ചെയ്ത് സീല്‍ ചെയ്‌തേണ്ട് ഇരിക്കും.

  പെണ്ണ് കാണാന്‍ വന്ന ദിവസം എന്നെ നാണം കെടുത്തി; പില്‍ക്കാലത്തും ജോണ്‍സണ്‍മാഷിത് പറയുമായിരുന്നെന്ന് ഭാര്യ റാണി- വായിക്കാം

  ഞാനിപ്പോള്‍ പറയുന്ന തമാശ ആയിക്കേട്ടേ, സിനിമയില്‍ കാണിക്കുന്ന തമാശയാണെങ്കിലും ഇത് ഇന്നസെന്റ് ചേട്ടന്‍ നമ്മളോട് അന്ന് പറഞ്ഞതല്ലേന്ന് ആ കുട്ടികള്‍ പറയുമായിരുന്നു. ഞാന്‍ ഇങ്ങനെ ഒക്കെ ആയതില്‍ അവര്‍ക്കും പങ്കുണ്ട്. കാരണം അവരിങ്ങനെ കേട്ട് ചിരിക്കുന്നത് കൊണ്ടാണ് കൂടുതല്‍ മാറ്റങ്ങള്‍ എനിക്കും ഉണ്ടായത്. അവരുടെ പേരുകളൊക്കെ എനിക്ക് അറിയാം.

  അന്നൊന്നും ഇല്ലാത്ത ടെൻഷനാണ്; ഞങ്ങൾ ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു, ഇനി നിങ്ങളുടെ കൈയിലാണെന്ന് ലക്ഷ്മിപ്രിയ- വായിക്കാം

  ഇപ്പോള്‍ എനിക്ക് അവരെ ഒന്ന് പോയി കാണണമെന്നുണ്ട്. അന്ന് അവരോട് കന്നഡയിലാണ് സംസാരിച്ചിരുന്നത്. തമിഴരും കന്നഡക്കാരും തെലുങ്കില്‍ നിന്ന് വന്നവരെല്ലാം അവിടെ ഉള്ളത് കൊണ്ട് എനിക്ക് ഈ ഭാഷകളൊക്കെ പഠിക്കാന്‍ സാധിച്ചു. അല്ലാതെ ഈ കമ്പനി നടത്തിയിട്ട് വലിയ ലാഭം ഒന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറയുന്നു.

  1994 ൽ റിലീസ് ചെയ്ത തേന്മാവിൻ കൊന്പത്ത് അക്കൊല്ലത്തെ ഏറ്റവും ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു. സംവിധാനത്തിനൊപ്പം പ്രിയദർശൻ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം കാടിൻ്റെ പശ്ചാതലത്തിലും നാട്ടിൻപുറത്തുമായി ഷൂട്ട് ചെയ്ത സിനിമയായിരുന്നു. സിനിമയുടെ പിന്നണിയിലുള്ള കഥകളൊക്കെ ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്.

  John Brittas about why Mammootty not get Padma Bhushan

  അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം

  English summary
  Innocent Revealed Shobana's Character Karthumbi Was Inspired, Latest Chat Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X