twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്നസെന്‍റ് അമ്മയുടെ പ്രസിഡന്‍റായപ്പോള്‍ മമ്മൂട്ടി പറഞ്ഞത് ഇതായിരുന്നു! അതനുസരിച്ചില്ലെന്ന് താരം!

    |

    വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടിയ താരമാണ് ഇന്നസെന്റ്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് എത്രയോ മുന്‍പേ അദ്ദേഹം തെളിയിച്ചിരുന്നു. വര്‍ഷങ്ങളോളം താരസംഘടനയുടെ അമരക്കാരനായിരുന്നു അദ്ദേഹം. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും സജീവമാണ് അദ്ദേഹം. അര്‍ബുദ രോഗത്തെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു. യുവതാരനിരയിലെ ആളുകളുമായും സംവിധായകരുമെല്ലാം അടുത്ത സൗഹൃദവുമുണ്ട് അദ്ദേഹത്തിന്.

    മമ്മൂട്ടിയെക്കുറിച്ച് പറയുന്ന ഇന്നസെന്റിന്റെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജോണ്‍ ബ്രിട്ടാസയിരുന്നു താരത്തോട് മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചത്. പൊതുവെ പലപ്പോഴും മ്റ്റുള്ളവരോട് പെരുമാറേണ്ട രീതിയെക്കുറിച്ചൊക്കെ മമ്മൂട്ടി പറഞ്ഞ് തരും. എന്നാലാണല്ലോ എന്റെ പണി കഴിയുകയുള്ളൂ. വളരെ ഗൗരവത്തില്‍ സംസാരിക്കണമെന്നൊക്കെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. ഞാന്‍ എല്ലാം മൂളിക്കേള്‍ക്കുമെന്നും അദ്ദേഹം പറയുന്നു.

    അമ്മയുടെ പ്രസിഡന്റായിരുന്ന സമയത്ത് വളരെ ഗൗരവത്തിലായിരിക്കണം ഇനി സംസാരിക്കേണ്ടതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെ ഗൗരവത്തില്‍ നില്‍ക്കേണ്ട കാര്യമെന്താണ്. എല്ലാം നമ്മുടെ ആള്‍ക്കാരല്ലേ, അദ്ദേഹം പറഞ്ഞതിന് വിപരീതമായാണ് താന്‍ പ്രവര്‍ത്തിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു. ഇവിടെ വരുന്നതിന് മുന്‍പും മൂപ്പര്‍ ഫോണില്‍ വിളിച്ചിരുന്നു. അവിടെ പോയിട്ട് തന്റെ തമാശയും കുട്ടിക്കളിയുമൊന്നും വേണ്ട, വളരെ കാര്യഗൗരവത്തോടെ വേണം, ലോകം മുഴുവന്‍ കാണുന്ന പരിപാടിയാണെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചാണ് വിട്ടത്. ശരിയെന്നാണ് പറഞ്ഞത്.

    Mammootty

    Recommended Video

    Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

    അയാള്‍ക്ക് പേടി ഞാന്‍ തമാശ പറഞ്ഞ് നടക്കുമെന്നാണ്. ഇപ്പോഴും കാര്യഗൗരവം വന്നിട്ടില്ലെന്നാണ് ഇയാള്‍ക്ക് പരാതി. എത്ര മോശപ്പെട്ട കാര്യമായാലും സങ്കടമുള്ള കാര്യമായാലും നര്‍മ്മം കലര്‍ത്തി പറഞ്ഞാല്‍ അതിന് പരിഹാരമാവും. തനിക്ക് നര്‍മ്മമല്ലെങ്കില്‍ അവസ്ഥ മാറിയേനെ. സ്വല്‍പ്പം നര്‍മ്മം കലര്‍ത്തി ക്ലാസെടുക്കുന്ന അധ്യാപകരെയാണ് എല്ലാവര്‍ക്കും ഇഷ്ടം. രാഷ്ട്രീയപ്രവര്‍ത്തകരായാലും ഇത്തിരി നര്‍മ്മം കലര്‍ത്തി പ്രസംഗിക്കുന്നവരെ നമുക്ക് ഇഷ്ടമല്ലേയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

    ജീവിതത്തിലെ പല പ്രതിസന്ധികളേയും അതിജീവിച്ചതും നര്‍മ്മത്തെ കൂട്ടുപിടിച്ചായിരുന്നു. ഈ സമയത്തായിരുന്നു അദ്ദേഹം കൊച്ചുമക്കളെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞത്. കീമോ കഴിഞ്ഞിരിക്കുന്ന സമയത്തായിരുന്നു. കുഞ്ഞുങ്ങള്‍ രണ്ടാളും വഴക്കുണ്ടാക്കുകയായിരുന്നു. വയ്യാത്ത സമയത്തായപ്പോള്‍ ദേഷ്യം വന്നു. ഇന്നൂ, അന്നാ അടികൊള്ളും കേട്ടോ, എനിക്കിഷ്ടമല്ല ഇങ്ങനത്തെ കളികള്‍ എന്ന് അവരോട് പറഞ്ഞു. അവര്‍ കരഞ്ഞു. അങ്ങനെയൊന്നും പറയുന്നയാളല്ല താന്‍. അപ്പാപ്പന് കീമോ എടുത്ത കാരണം ദേഷ്യം വന്നതാണ്. അപ്പാപ്പനോട് സോറി പറ രണ്ടാളുമെന്ന് പറഞ്ഞതോടെ അവര്‍ വന്ന് ക്ഷമ ചോദിച്ചിരുന്നു.

    അതിന് ശേഷം നാളുകള്‍ കഴിഞ്ഞപ്പോള്‍ ഷൂട്ടിംഗിനൊക്കെ പോയിത്തുടങ്ങി വീട്ടില്‍ വന്നപ്പോഴും ഇവര്‍ വഴക്കിലായിരുന്നു. അടികൊള്ളും രണ്ടാള്‍ക്കും എന്ന് അന്നും പറഞ്ഞിരുന്നു. ഇവര്‍ രണ്ടും ഉടനെ ഒരു ചോദ്യമായിരുന്നു. കീമയും കീമോയുമൊന്നുമില്ലല്ലോ, കുറുമ്പാണല്ലേ ഇത്. അപ്പോഴാണ് ഇത് രണ്ടും എന്റെ മകന്‍രെ കുട്ടികള്‍ തന്നെയെന്നുറപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

    English summary
    Innocent's dialogue about Mammootty went viral again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X