For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുട്ടിയിട്ടാലും മുടി ചുരുട്ടിയാലും നൂറിനാവില്ല മോളേ..! പ്രിയയ്ക്ക് വന്ന കമന്റ് വൈറല്‍

  |

  ഒരു അഡാറ് ലവിലെ ഗാനരംഗത്തിലൂടെ ലോകമെമ്പാടുമുളള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ മാണിക്യ മലരായ പൂവി തരംഗമായതുമുതലാണ് പ്രിയയും ലോകമറിയുന്ന സെലിബ്രിറ്റികളില്‍ ഒരാളായി മാറിയത്. ഒറ്റ രാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞ പ്രിയ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലും മുന്നിലെത്തിയിരുന്നു. എന്നാല്‍ നടിക്ക് പിന്നീട് വ്യാപക സൈബര്‍ അക്രമണമാണ് നേരിടേണ്ടി വന്നത്.

  അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ജീവിതത്തില്‍ സംഭവിച്ചത്! പ്രണയതകര്‍ച്ചയെക്കുറിച്ച് രജിഷ

  അഡാറ് ലവ് പുറത്തിറങ്ങാന്‍ വൈകിയതിനാല്‍ ട്രോള്‍ ആക്രമണവും നടിക്കെതിരെ ധാരാളമായി വന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ പ്രിയക്കോള്‍ നൂറിന്‍ ഷെരീഫിനായിരുന്നു മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നത്. സിനിമയിലെ പ്രിയയുടെ പ്രകടനത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു അധിക പേരും രംഗത്തുവന്നത്. അടുത്തിടെ പ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ വന്ന കമന്റുകള്‍ വൈറലായി മാറിയിരുന്നു.

  പ്രിയാ വാര്യരുടെ പ്രകടനം

  പ്രിയാ വാര്യരുടെ പ്രകടനം

  ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവില്‍ പ്രിയയ്‌ക്കൊപ്പം റോഷന്‍ അബ്ദുള്‍ വഹാബും നൂറിന്‍ ഷെരീഫുമാണ് മുഖ്യവേഷങ്ങളില്‍ എത്തിയിരുന്നത്. ചിത്രത്തില്‍ മോശമില്ലാത്ത പ്രകടനങ്ങള്‍ തന്നെയായിരുന്നു തുടക്കക്കാരായ ഇവര്‍ കാഴ്ചവെച്ചിരുന്നത്. പ്ലസ്ടു ലൈഫിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ സിനിമ അത്രയ്ക്കങ്ങ് മോശമല്ലെന്നും അഭിപ്രായങ്ങളുണ്ടായിരുന്നു. സിനിമ ആസ്വദിക്കുന്നതിനോടൊപ്പം ബോറടിപ്പിക്കുന്ന ചില രംഗങ്ങളും ഉണ്ടായിരുന്നെന്നാണ് സിനിമ കണ്ടവര്‍ പറഞ്ഞത്‌.

  ഇറങ്ങിക്കഴിഞ്ഞപ്പോള്‍ നൂറിന്‍

  ഇറങ്ങിക്കഴിഞ്ഞപ്പോള്‍ നൂറിന്‍

  സിനിമ ഇറങ്ങുന്നതിനുമുന്‍പ് പ്രിയ ആയിരുന്നെങ്കില്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ നൂറിന്‍ ഷെരീഫായിരുന്നു താരം. ചിത്രത്തില്‍ പ്രിയയേക്കാള്‍ മികച്ച പ്രകടനമാണ് നൂറിന്‍ കാഴ്ചവെച്ചതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്. ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധേയായ നൂറിന്‍ ഷെരീഫിന്റെ ആദ്യ സിനിമ കൂടിയായിരുന്നു ഒരു അഡാറ് ലവ്. സിനിമയുടെ ആദ്യ പകുതി പ്രിയയ്ക്കായിരുന്നു പ്രാധാന്യമെങ്കില്‍ രണ്ടാം പകുതി നൂറിന്‍ കൊണ്ടു പോയെന്ന് പലരും അഭിപ്രായപ്പെട്ടു.

  നൂറിന്റെ വീഡിയോകളെല്ലാം

  നൂറിന്റെ വീഡിയോകളെല്ലാം

  പ്രിയയേക്കാള്‍ കൂടുതല്‍ നൂറിനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാറുളളത്. നൂറിന്റെതായി പുറത്തിറങ്ങാറുളള വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അഡാറ് ലവിന്റെതായി സംഘടിപ്പിക്കാറുളള പ്രൊമേഷന്‍ പരിപാടികളിലെല്ലാം മിക്കപ്പോഴും നൂറിനാണ് താരമാകാറുളളത്. അഡാറ് ലവിലെ പ്രിയയേക്കാള്‍ നൂറിന്‍-റോഷന്‍ ജോഡികളെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് കൂടിതലിഷ്ടം.

  മുടി ചുരുട്ടിയാല്‍ നൂറിനാവില്ല

  മുടി ചുരുട്ടിയാല്‍ നൂറിനാവില്ല

  നൂറിന് ലഭിക്കുന്ന മികച്ച സ്വീകാര്യതക്കിടെയാണ് പ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് നേരെ വിമര്‍ശനാത്മമായ രീതിയില്‍ കമന്റുകള്‍ വരുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പ്രിയയ്‌ക്കെതിരെ വന്നൊരു കമന്റ് രൂക്ഷമായ ഭാഷയില്‍ ആയിരുന്നു. മുടി ചുരുട്ടിയാല്‍ നൂറിനാവില്ലെന്നും മേയ്ക്കപ്പും പുട്ടിയിടലും കുറയ്ക്കണമെന്നും കമന്റുകള്‍ വന്നു. കത്രീന കൈഫിനെ അനുകരിക്കാനുളള ശ്രമമാണ് പ്രിയാ വാര്യര്‍ നടത്തുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  ആദ്യ ദിവസങ്ങളില്‍ വന്ന ഡീഗ്രേഡിംഗ്

  ആദ്യ ദിവസങ്ങളില്‍ വന്ന ഡീഗ്രേഡിംഗ്

  അതേസമയം ഫെബ്രുവരി 14ന് റിലീസ് ചെയ്ത അഡാറ് ലവ് ഇപ്പോഴും ചില തിയ്യേറ്ററുകളില്‍ തുടരുകയാണ്. ആദ്യ ദിവസങ്ങളില്‍ വന്ന ഡീഗ്രേഡിംഗും മറ്റും സിനിമയെ കാര്യമായി ബാധിച്ചിരുന്നു. ആദ്യ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി പുതിയ രീതിയില്‍ സിനിമ പുറത്തിറക്കിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. സിനിമ കാണാന്‍ പ്രേക്ഷകര്‍ കുറഞ്ഞതും മറ്റു ചിത്രങ്ങളുടെ റിലീസുമാണ് അഡാറ് ലവിനെ ബാധിച്ചിരിക്കുന്നത്.

  ഓസ്‌കര്‍ 'സദസ്സി'ല്‍ ടൊവിനോ തോമസും! വൈറലായി നടന്റെ ഫേസ്ബുക്ക് പോസ്റ്റ്! കാണൂ

  മഹേഷിന്റെ പ്രതികാരത്തിലൊക്കെ ഭയങ്കര ഡ്രാമയാണ്! റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കെതിരെ ലാല്‍ജോസ്‌

  English summary
  instagram comment against priya prakash warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X