twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് വിഷയത്തിലെ തീരുമാനം നിര്‍ണ്ണായകം? അമ്മയിലെ ആഭ്യന്തര കലഹം രൂക്ഷം? മോഹന്‍ലാലിനെ മാറ്റിയേക്കും?

    |

    കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമായ ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കം ഇപ്പോള്‍ വീണ്ടും രൂക്ഷമായിരിക്കുകയാണ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായതിന് ശേഷമുള്ള സംഭവങ്ങളാണ് താരത്തിന് തിരിച്ചടിയായത്. ബഹിഷ്‌ക്കരണ ഭീഷണികള്‍ക്കൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ രാമലീലയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധി സിനിമാജീവിതത്തെ ബാധിച്ചിരുന്നില്ലെങ്കിലും എഎംഎംഎയിലെ അംഗത്വത്തെക്കുറിച്ചും പുന:പ്രവേശത്തെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളാണ് ഇപ്പോഴും പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നത്. കുറ്റക്കാരനല്ലെന്ന് തെളിയുംവരെ താന്‍ ഒരു സംഘടനയിലേക്കുമില്ലെന്നായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍ ഇതായിരുന്നില്ല സംഭവിച്ചത്.

    മുകേഷാണ് ഭീഷണിപ്പെടുത്തി അവസരമില്ലാതാക്കിയത്! സിദ്ദിഖ് പറഞ്ഞതല്ല ശരി! ആഞ്ഞടിച്ച് ഷമ്മി തിലകന്‍!കാണൂമുകേഷാണ് ഭീഷണിപ്പെടുത്തി അവസരമില്ലാതാക്കിയത്! സിദ്ദിഖ് പറഞ്ഞതല്ല ശരി! ആഞ്ഞടിച്ച് ഷമ്മി തിലകന്‍!കാണൂ

    മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത യോഗത്തില്‍ വെച്ചായിരുന്നു താരത്തെ അമ്മയിലേക്ക് തിരികെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ദിലീപിനെ തിരികെ സംഘടനയിലേക്ക് എടുണമെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. എന്നാല്‍ മുന്‍നിര അഭിനേത്രികളുള്‍പ്പടെ നിരവധി പേര്‍ ഇക്കാര്യത്തില്‍ വിയോജിപ്പറിയിച്ചിരുന്നു. ഇരയേയും കുറ്റക്കാരനേയും ഒരുപോലെ കാണുന്ന സമീപനത്തില്‍ നിന്നും സംഘടന പിന്‍മാറണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ദിലീപ് തിരികെ പ്രവേശിപ്പിക്കുകയാണെന്നറിഞ്ഞതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും സംഘടന വിട്ടത്. ദിലീപ് വിഷയം വീണ്ടും അമ്മയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ദിലീപ് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അത് സ്വീകരിക്കണമോയെന്ന കാര്യത്തില്‍ സംഘടന തീരുമാനമെടുത്തിട്ടില്ല. 24ന് നടക്കുന്ന യോഗത്തിലാണ് ഇതേക്കുറിച്ച് തീരുമാനമെടുക്കുന്നത്. താരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വീണ്ടും സംഘടനയ്ക്ക് തലവേദയായി മാറിയിരിക്കുകയാണ്.

    ദിലീപിനെ വെച്ച് സിനിമയെടുക്കരുത്! തൊഴില്‍ നിഷേധിക്കാനാണ് ശ്രമം!ആഞ്ഞടിച്ച് സിദ്ദിഖും കെപിഎസി ലളിതയുംദിലീപിനെ വെച്ച് സിനിമയെടുക്കരുത്! തൊഴില്‍ നിഷേധിക്കാനാണ് ശ്രമം!ആഞ്ഞടിച്ച് സിദ്ദിഖും കെപിഎസി ലളിതയും

    അഭിപ്രായ ഭിന്നത പരസ്യമായി

    അഭിപ്രായ ഭിന്നത പരസ്യമായി

    നടി ആക്രമണത്തിനിരയായ വിഷയവുമായി ബന്ധപ്പെട്ട് അമ്മ സ്വീകരിച്ച പല നിലപാടുകളും പരസ്യമായി വിമര്‍ശിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ അഭിപ്രായങ്ങളുമായി താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയായി കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തന്നെ വിഭിന്ന അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ സംഘടനയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയപ്പോള്‍ മറുവിഭാഗമാവട്ടെ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു.

    ദിലീപ് അനുകൂലികളുടെ നിലപാട്

    ദിലീപ് അനുകൂലികളുടെ നിലപാട്

    ദിലീപിനെ അന്ന് പുറത്താക്കിയതിനോട് യോജിക്കാത്തവരില്‍ പലരും ഇന്ന് സംഘടനയുടെ നേതൃനിരയിലുണ്ട്. അതിനാല്‍ത്തന്നെ താരത്തിന്റെ ശക്തമായ തിരിച്ചുവരവിനായുള്ള വേദിയാണ് ഇവര്‍ ഒരുക്കുന്നത്. പുനപ്രവേശത്തിന് ശക്തമായ പിന്തുണയറിയിച്ചതും ഇവരാണ്. താരത്തിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇവര്‍. ജനറല്‍ ബോഡി ചേര്‍ന്ന് ദിലീപിനെ പുറത്താക്കേണ്ടതെന്ന തീരുമാനമെടുക്കണമെന്ന അഭിപ്രായമാണ് ഇവരുടേത്. ഇതിനുള്ള നീക്കങ്ങളായിരുന്നു ഇവര്‍ നടത്തിയതും.

    പത്രക്കുറിപ്പ് പുറത്തിറക്കി

    പത്രക്കുറിപ്പ് പുറത്തിറക്കി

    ദിലീപ് വിഷയവും ഡബ്ലുസിസിയുടെ വാര്‍ത്താസമ്മേളനവുമൊക്കെയായി ആകെ അസ്വസ്ഥമായിരിക്കുകയാണ് സംഘടനാ ഭാരവാഹികള്‍. ഇതിന് പിന്നാലെയാണ് പത്രക്കുറിപ്പുമായി ജഗദീഷ് രംഗത്തെത്തിയത്. സംഘടനയുടെ ട്രഷററാണ് ജഗദീഷ്. ഡബ്ലുസിസി മുന്നോട്ട് വെച്ച ആരോപണങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ജനറല്‍ ബോഡി വിളിക്കുമെന്നും ഒക്ടോബര്‍ 24ന് ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    വാര്‍ത്താസമ്മേളനവുമായി സിദ്ദിഖും

    വാര്‍ത്താസമ്മേളനവുമായി സിദ്ദിഖും

    ജഗദീഷിന്റെ പത്രക്കുറിപ്പ് പുറത്തുവന്ന് മിനിട്ടുകള്‍ കഴിയുന്നതിനിടയിലാണ് വാര്‍്ത്താ സമ്മേളനവുമായി സിദ്ദിഖും കെപിഎസി ലളിതയുമെത്തിയത്. അമ്മയുടെ സെക്രട്ടറി കൂടിയായ താന്‍ പറയുന്നത് സംഘടനയുടെ കാര്യമാണെന്നും ജഗദീഷിന്റെ വാര്‍ത്താക്കുറിപ്പിനെക്കുറിച്ച് അറിയില്ലെന്നും കാര്യങ്ങള്‍ അറിയിക്കുന്നതിനായി അദ്ദേഹത്തെ ആരെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വനിതാ സംഘടനയുടെ ആരോപണങ്ങള്‍ ബാലിശമാണെന്നും ദിലീപിന്റെ തൊഴില്‍ ഇല്ലാതാക്കാനുമാണ് അവര്‍ ശ്രമിച്ചതെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയായാണ് മോഹന്‍ലാലുമായി കൂടിയാലോചിച്ച ശേഷമാണ് താന്‍ വാര്‍ത്താക്കുറിപ്പ് നല്‍കിയതെന്ന് വ്യക്തമാക്കി ജഗദീഷ് രംഗത്തെത്തിയത്. ഇതോടെയാണ് ഇവര്‍ക്കിടയിലെ അഭിപ്രായ ഭിന്നത പരസ്യമായതും.

    ദിലീപിനെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു

    ദിലീപിനെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നു

    ദിലീപിനെ ഈ വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും വനിതാ സംഘടനയുമായി ഇനി ചര്‍ച്ച വേണ്ടെന്നും പുറത്ത് പോയവര്‍ പുറത്ത് തന്നെ ഇരിക്കട്ടയെന്നുമൊക്കെയാണ് ദിലീപ് അനുകൂല വിഭാഗത്തിന്റെ നിലപാട്. ദിലീപിന്റെ രാജിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തര യോഗത്തിന്റെ ആവശ്യമില്ലെന്നും അവര്‍ വാദിക്കുന്നു. ആ നീക്കത്തിന് തടയിടാനായാണ് സി്ദിഖ് വാര്‍ത്താസമ്മേളനം നടത്തിയതും.

    മോഹന്‍ലാലിന്റെ രാജി

    മോഹന്‍ലാലിന്റെ രാജി

    വനിതാ സംഘടനയെ അനുഭാവ പൂര്‍വ്വം പരിഗണിക്കുന്ന മോഹന്‍ലാല്‍ വിഭാഗത്തിന്റെ നിലപാടില്‍ പലരും അസംതൃപ്തരാണ്. ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയവരെസംഘടനയില്‍ നിന്നും തന്നെ പുറത്താക്കണമെന്നാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്. ഇതിന് പിന്നാലെയായി മോഹന്‍ലാലിനെ നേതൃനിരയില്‍ നിന്നും മാറ്റി സിദ്ദിഖിനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നീക്കവും ഇര്‍ നടത്തുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    മമ്മൂട്ടി പക്ഷത്തെയും ചേര്‍ക്കാം

    മമ്മൂട്ടി പക്ഷത്തെയും ചേര്‍ക്കാം

    സിദ്ദിഖ് നേതൃനിരയിലേക്ക് വരുന്നതോടെ മമ്മൂട്ടിയേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും തങ്ങള്‍ക്ക് ഒപ്പം ചേര്‍ക്കാമെന്നുമാണ് ഇവര്‍ കരുതുന്നത്. ദിലീപും മമ്മൂട്ടിയും ഒരുമിക്കുന്നതോടെ സകല പ്രശ്‌നങ്ങളും തീരുമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. ഇവരെ ഒരുമിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ദിലീപിന് അനുകൂലമായോ പ്രതികൂലമായോ മമ്മൂട്ടി പ്രതികരിച്ചിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

    സ്റ്റേജ് ഷോയ്ക്ക് ശേഷം രാജി?

    സ്റ്റേജ് ഷോയ്ക്ക് ശേഷം രാജി?

    പ്രളയത്തില്‍ നിന്നും കരകയറാനുള്ള നീക്കത്തിലാണ് കേരളം. നവകേരള നിര്‍മ്മാണത്തിനായി ധനശേഖരണം നടത്താനായി അമ്മ തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് സ്റ്റേജ് ഷോ നടത്തി പണം സ്വരൂപിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ പരിപാടിക്ക് പിന്നാലെയായി മോഹന്‍ലാല്‍ സംഘടനയില്‍ നിന്നും രാജി വെച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ദിലീപ് വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര കലഹം രൂക്ഷമായ പശ്ചാത്തലത്തിലാണേ്രത അദ്ദേഹം ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്.

    English summary
    After WCC press meet Internal clash in AMMA getting more stronger.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X