For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലക്ഷ്മി ചേച്ചി വളരെയധികം വേദന അനുഭവിക്കുന്നുണ്ട്, അവരുടെ നഷ്ടം അവർക്കു മാത്രമാണ് മനസ്സിലാകുന്നത്

  |

  മലയാളി പ്രേക്ഷകരും സംഗീത ലോകവും ഏറ സങ്കടത്തോടെ ഓർക്കുന്ന വിയോഗമാണ് സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന്റേത്. 2018 ഒക്ടോബർ 2 ന് ആയിരുന്നു താരത്തിന്റെ വിയോഗം. ക്ഷേത്ര ദർശനം കഴിഞ്ഞ് കുടുംബവുമൊത്ത് തിരികെ വരുമ്പോഴാണ് കാർ അപകടത്തിൽപ്പെടുന്നത്. ബാലഭാസ്കർ വിടപറഞ്ഞ് രണ്ട് വർഷം കഴിഞ്ഞിട്ടും ഇന്നും ഈ വിയോഗം അംഗീകരിക്കാൻ പ്രിയപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. ഇന്നും പ്രിയപ്പെട്ട ബാലുവിനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് കൊണ്ട് സുഹൃത്തുക്കൾ എത്താറുണ്ട്.

   balabhaskar

  സീരിയലിലെ വില്ലത്തി, സോഷ്യല്‍ മീഡിയയിലെ താരം; ഹോട്ട് ലുക്കില്‍ വേദിക

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബാലഭാസ്കറിനെ കുറിച്ചുള്ള സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാൻ ദേവിന്റെ വാക്കുകളാണ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇഷാൻ ബാലഭാസ്കറിനെ കുറിച്ച് വാചാലനായത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പേരിൽ ഒരാളാണ് ബാലഭാസ്കർ എന്നാണ് ഇഷാൻ പറയുന്നത്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

  ബാലഭാസ്കറുമായി കോളേജ് കാലം മുതലുള്ള സൗഹൃദമാണ്. തന്റെ സീനിയർ ആയിരുന്നു അദ്ദേഹം. അതിലുപരി ഗരുസ്ഥാനീയനാണ്. ഒരു സംഗീത ഉപകരണം പോലും അദ്ദേഹം അറിയാതെ ഞാൻ വാങ്ങിയിട്ടില്ല.അത്ര അടുപ്പമായിരുന്നു. അദ്ദേഹത്തിനും അങ്ങനെ തന്നെയായിരുന്നു. ലക്ഷ്മി ചേച്ചിയുമായും വളരെ അടുത്ത സൗഹൃദമാണ്.

  ബാലഭാസകറിന്റെ വിയോഗത്തിനെ തുടർന്ന് വിവാദങ്ങൾ ഉടലെടുത്തിരുന്നു. അതിനെ കുറിച്ചും ഇഷാൻ പ്രതികരിച്ചിട്ടുണ്ട്. ബാലഭാസ്കറിനെ കുറിച്ച് പ്രചരിച്ച നെഗറ്റീവ് കമന്റുകൾ ഏറ വേദനയുണ്ടാക്കിയെന്നും ഇഷാൻ പറയുന്നു. പലപ്പോഴും ഈ വ്യാജ പ്രചരണങ്ങൾക്കെതിരെ പ്രതികരിക്കാൻ പോലുമാകാറില്ല. ലക്ഷ്മിച്ചേച്ചിയും അങ്ങനെയൊരു അവസ്ഥയിലാണ്. അവരുടെ നഷ്ടം അവർക്കു മാത്രമാണ് മനസ്സിലാകുന്നത്. ലക്ഷ്മി ചേച്ചി പറയേണ്ട കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.

  ലക്ഷ്മി ചേച്ചി ചാനലിൽ വിന്നിരുന്ന് കരഞ്ഞോണ്ട് ഇന്റർവ്യൂ കൊടുക്കണം, കാലും കയ്യുമൊടിഞ്ഞ പടം വച്ച്, ലക്ഷ്മി അത്യാസന നിലയിൽ എന്നു വാർത്ത വരണം എന്നൊക്കെയാണോ വിമർശകരുടെ ആഗ്രഹം. അതിനൊന്നും അവർക്ക് താൽപര്യമില്ല. അവർ പണ്ടും അങ്ങനെയാണ്. പൊതുവേ അഭിമുഖങ്ങളോട് താൽപര്യമുള്ള ആളല്ല. ലക്ഷ്മിച്ചേച്ചി എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് അവരോട് അടുപ്പമുള്ള ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾക്കറിയാം.ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിന്റെ സത്യസന്ധത വർഷങ്ങളോളം ഒപ്പം ജീവിച്ച ഭാര്യയ്ക്ക് തെളിയിക്കേണ്ടി വരുകയെന്നത് എത്ര കഷ്ടമാണ്. മനുഷ്യത്വ പരമായി ചിന്തിക്കൂ, ലക്ഷ്മിച്ചേച്ചിയോടുള്ള സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ നിലപാട് തീർത്തും മര്യാദകേടാണെമന്നു വനിതയുമായുള്ള അഭിമുഖത്തിൽ ഇഷാൻ പറയുന്നു.

  പാടിയ പാട്ടിലെ വരികൾ ബാലുവിനായി കുറിച്ചിട്ട് ഇഷാൻ!

  ലക്ഷ്മിയുടെ ആരോഗ്യത്തെ കുറിച്ചും ഇഷാൻ പറയുന്നുണ്ട്. മരുന്നുകൾ കുടിച്ച കൊണ്ടിരിക്കുകയാണ്.ഇത്ര വലിയ ഒരു അപകടത്തില്‍ പെട്ട ആൾക്കുള്ള എല്ലാ ആരോഗ്യ പ്രശ്നങ്ങളും ലക്ഷ്മിച്ചേച്ചിക്കുണ്ട്. കയ്യിലും കാലിലും കമ്പിയിട്ടിരിക്കുകയാണ്. വയറ്റിൽ പരുക്കുണ്ട്. ഞാൻ ഒടുവിൽ കാണുമ്പോഴും ചേച്ചിക്ക് നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. സംസാരിക്കുന്നതിനിടെ വേദന കാരണം പലവട്ടം കാലില്‍ പിടിക്കും. വേദന കാരണം വയറ്റിൽ പിടിച്ചാണ് ഇരിക്കുന്നത്. അത് കണ്ടു നിൽക്കാനാകില്ല. അത്ര സങ്കടകരമാണ്. ഇപ്പോൾ ചേച്ചി സ്വന്തം വീട്ടിലാണ്. ഭർത്താവും കുഞ്ഞും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വേദന ഒന്ന് ഊഹിച്ചു നോക്കൂ. അതിനിടെയാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ. ചേച്ചിക്കതിൽ വളരെ വേദനയുണ്ട്. ഇതൊക്കെ ന്യൂസ് മാത്രമാണ്, വിട്ടുകള ചേച്ചീ എന്ന് ആശ്വസിപ്പിക്കുകയാണ് ഞങ്ങൾ. ഇപ്പോഴും ചേച്ചി ചികിത്സയിലാണ്. മാനസികമായും ശാരീരികമായും അവര്‍ വളരെയധികം വേദന അനുഭവിക്കുന്നുണ്ട്. അപ്പോഴാണ് മനുഷ്യത്വമില്ലാത്ത കുറേയേറെപ്പേരുടെ ഇത്തരം നുണപ്രചരണങ്ങൾ. കഷ്ടമാണ്. അവരെ ഇനിയെങ്കിലും വെറുതെ വിടണമെന്നും ഇഷാൻ അഭിമുഖത്തിൽ പറയുന്നു..

  Read more about: balabhaskar
  English summary
  Ishaan Dev Shared Memory Of Late musician balabhaskar His throwback video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X