For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടിൽ ഞങ്ങളെപ്പോഴും അടിപിടിയാണ്, അഹാനയും ദിയയും വീട്ടിൽ ഇങ്ങനെയാണ്, ഇഷാനി പറയുന്നു

  |

  മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് വൺ. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ് മെഗാസ്റ്റാറിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിൽ കേരളമുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി എത്തുന്നത് . ചിത്രത്തിന്റ പോസ്റ്ററുകളും ടീസറുമെല്ലാം വൈറലായിരുന്നു. ഇതാദ്യമായിട്ടാണ് മെഗാസ്റ്റാർ മുഖ്യമന്ത്രി ഗെറ്റപ്പിലെത്തുന്നത്.

  പ്രേക്ഷകർ അധികം കാണാത്ത മെഗാസ്റ്റാറിന്റെ ചിത്രങ്ങൾ ,കാണൂ

  ചേച്ചി അഹാനയ്ക്കും അച്ഛൻ കൃഷ്ണകുമാറിനും പിന്നാലെ ഇഷാനി കൃഷ്ണയും വണ്ണിലൂടെ സിനിമയിലേയ്ക്ക് എത്തുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേയത്. അതിനാൽ തന്നെ ഇഷാനിയുടെ കന്നിച്ചിത്രം കാണാനായി കുടുംബാംഗങ്ങൾക്കൊപ്പം പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമ റിലീസിനൊരുങ്ങുമ്പോൾ ഇഷാനിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സിനിമയെ കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ സഹോദരിമാരെ കുറിച്ചും ഇഷാനി പറയുന്നുണ്ട്.

  ഒരു തുടക്കക്കാരിയുടെ എല്ലാ പതര്‍ച്ചയും തനിക്കുണ്ടായിരുന്നുവെന്നാണ് ഇഷാനി പറയുന്നത്. മമ്മൂട്ടി സെറ്റില്‍ തന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയെന്നും നടി പറഞ്ഞു. വണ്ണിന്റെ സെറ്റില്‍ പോയി രണ്ടാമത്തെ ദിവസം തന്നെ എനിക്ക് മമ്മൂട്ടി സാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. മമ്മൂട്ടി സര്‍ കൂടെ അഭിനയിക്കുന്ന താരങ്ങളെ പെട്ടെന്ന് തന്നെ കംഫര്‍ട്ടബിള്‍ ആക്കും. പല സീനുകളും അഭിനയിക്കേണ്ടത് എങ്ങനെ ആണെന്ന് പറഞ്ഞു തരും. അതുകൊണ്ടൊക്കെ സെറ്റില്‍ എനിക്ക് വളരെ സന്തോഷമായിരുന്നു.

  ഇതിന് മുൻപും ചിത്രങ്ങൾ തേടിയെത്തിയിരുന്നു. എന്നാൽ എന്ത്കൊണ്ടോ സിനിമകൾ നടന്നില്ല ബോബി സഞ്ജയുടെ തിരക്കഥയില്‍ മമ്മൂക്കയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന് കേട്ടപ്പോള്‍ അഭിനയിക്കണം എന്ന് തോന്നി. പിന്നെ സിനിമയിലെ തന്റെ കഥാപാത്രത്തിനും പ്രധാന്യം ഉള്ളതുകൊണ്ട് പിന്നീടൊന്നും ചിന്തിച്ചില്ല, ഇഷാനി പറയുന്നു.

  സഹോദരിമാരെ കുറിച്ചും ഇഷാനി അഭിമുഖത്തിൽ പറഞ്ഞിരുന്നു. സന്തുഷ്ടകുടുംബമാണ് എന്ന് തോന്നുമെങ്കിലും വീട്ടിൽ ഞങ്ങൾ എപ്പോഴും അടിയും പിടിയുമാണ്. രസകരമായിട്ടാണ് സഹോദരിമാരുടെ വീട്ടിലെ വശേഷം പങ്കുവെച്ചത്. അഹാനയാണ് വീട്ടിൽ ഒരു ബ്രദറിന്റെ സ്ഥാനത്തു നിന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുന്നത് . വളരെ ബോൾഡും കാര്യങ്ങൾ ഓർഗനൈസ് ആയി ചെയ്യുന്ന ആളുമാണ് അഹാനയെന്ന് ഇഷാനി പറയുന്നു. പെട്ടെന്ന് ദേഷ്യം വരുമെന്നും അഹാനയുടെ നെഗറ്റീവായി ഇഷാനി പറഞ്ഞു.

  പിന്നീട് രണ്ടാമത്തെ സഹോദരിയായ ദിയയെ കുറിച്ചാണ് ഇഷാനി പറഞ്ഞത്. വീട്ടിൽ വളരെ കൂളായ ആളും ഏറ്റവും വികൃതിയായ ആളുമാണ് ദിയ. ഒരു കാര്യവും സീരിയസായി എടുക്കില്ലെന്നും .ഇഷാനി പറയുന്നു. വീട്ടിലെ പവർ പാക്ക് ഗേൾ ഏറ്റവും ഇളയ സഹോദരി ഹൻസികയാണെന്നാണ് ഇഷാനി പറയുന്നത്
  ധാരാളം തമാശകൾ പറയുമെന്നും ഹാൻസികയെ കുറിച്ച് പറഞ്ഞു.

  ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച വിമർശനത്തെ കുറിച്ചും ഇഷാനി അഭിമുഖത്തിൽ പറഞ്ഞു. ഏറ്റവും വേദനിപ്പിച്ച വിമർശനം എന്താണെന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു താരപുത്രിയുടെ മറുപടി. വല്ലാതെ മെലിഞ്ഞിരിക്കുന്നുവെന്ന് എല്ലാവരും പറയുമ്പോൾ ആദ്യം വിഷമം തോന്നിയിരുന്നു.എന്നാൽ ഇപ്പോൾ അതു മാറി. ആളുകൽ മെലിയാൻ വേണ്ടി ഇപ്പോൾ ഓരോന്ന് ചെയ്യുന്നു. എനിക്ക് തടിക്കാൻ ഇനിയും സമയമുണ്ടല്ലോ," ഇഷാനി പറഞ്ഞു.

  Read more about: mammootty ahaana krishna
  English summary
  Ishani Krishan About Her Sisters Characters Ahaana Krishna And Diya Krishna,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X