twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസ് മാത്രമല്ല ക്ലാസും വഴങ്ങുന്ന സംവിധായകന്‍... ഐവി ശശിയുടെ പുരസ്‌കാര നേട്ടങ്ങള്‍!

    By Jince K Benny
    |

    ഐവി ശശി എന്ന സംവിധായകനേക്കുറിച്ച് പറയുമ്പോള്‍ മലയാളത്തിലെ നിരവധി ചിത്രങ്ങളുടെ പേരുകളാണ് ഓര്‍മയിലെത്തുന്നത്. ചോരത്തിളപ്പുള്ള പൗരുഷമാര്‍ന്ന കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച സംവിധായകന്‍ കൂടെയാണ് ഐവി ശശി. മമ്മൂട്ടി, മോഹന്‍ലാല്‍, ജയന്‍, രതീഷ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം കരിയറില്‍ ഗംഭീര ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ഇദ്ദേഹം.

    ഈ പ്രണയം അവസാനിച്ചെന്ന് ആര് പറഞ്ഞു? അനുഷ്‌കയ്ക്കറിയാം പ്രഭാസിന് ഏറ്റവും പ്രിയപ്പെട്ടത്! പ്രഭാസിനെ ഞെട്ടിച്ച പിറന്നാള്‍ സമ്മാനം!

    'ആദ്യം വശീകരിക്കും പിന്നെ മയക്കുമരുന്ന്, അത് സെക്‌സ് റാക്കെറ്റ്'! മ്യൂസിക് ബാന്‍ഡിനെതിരെ ഗായിക...'ആദ്യം വശീകരിക്കും പിന്നെ മയക്കുമരുന്ന്, അത് സെക്‌സ് റാക്കെറ്റ്'! മ്യൂസിക് ബാന്‍ഡിനെതിരെ ഗായിക...

    പ്രേക്ഷകരെ പുളകിതരാക്കുന്ന മാസ് ചിത്രങ്ങള്‍ മാത്രമായിരുന്നില്ല ഐവി ശശിയുടെ കരിയറില്‍ ഉണ്ടായിരുന്നത്. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളും ഐവി ശശിയെ തേടിയ എത്തിയിരുന്നു. സംവിധാനം മാത്രമല്ല സിനിമയിലെ എല്ലാ മേഖലകളിലും വ്യക്തമായ അറിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.

    ആദ്യ പുരസ്‌കാരം

    ആദ്യ പുരസ്‌കാരം

    ഐവി ശശിയെ തേടി എത്തിയ ആദ്യ സംസ്ഥാന പുരസ്‌കാരം സംവിധാനത്തിന് ആയിരുന്നില്ല. 1976ല്‍ പുറത്തിറങ്ങിയ അനുഭവം എന്ന ചിത്രത്തിലൂടെ മികച്ച കലാസംവിധായകനത്തിനായിരുന്നു ആദ്യ പുരസ്‌കാരം.

    ദേശീയ പുരസ്‌കാരം

    ദേശീയ പുരസ്‌കാരം

    സംവിധായകനായി എത്തിയപ്പോഴും പുരസ്‌കാരങ്ങള്‍ നിരവധി അദ്ദേഹത്തെ തേടി എത്തി. 1982ല്‍ പുറത്തിറങ്ങിയ ആരൂഡം എന്ന ചിത്രത്തിലൂടെ മികച്ച ദേശീയ ഉദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

    മൃഗയ നല്‍കിയ അംഗീകാരം

    മൃഗയ നല്‍കിയ അംഗീകാരം

    മമ്മൂട്ടിക്കൊപ്പം ഏറ്റവും അധികം ചിത്രങ്ങള്‍ ചെയ്ത ഐവി ശശിക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തത് മമ്മൂട്ടി നായകനായി എത്തിയ മൃഗയ ആണ്. ലോഹിതദാസാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

    ജനപ്രിയ സിനിമ

    ജനപ്രിയ സിനിമ

    നിരൂപക പ്രശംസ മാത്രമല്ല പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളും അദ്ദേഹം ഒരുക്കിയിരുന്നു. 1921 എന്ന ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയം പ്രമേയമാക്കിയ സിനിമയിലൂടെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം 1988ല്‍ അദ്ദേഹത്തെ തേടിയെത്തി.

    ആള്‍ക്കൂട്ടത്തില്‍ തനിയെ

    ആള്‍ക്കൂട്ടത്തില്‍ തനിയെ

    മോഹന്‍ലാല്‍, മമ്മൂട്ടി, സീമ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം ആള്‍ക്കൂട്ടത്തില്‍ തനിയെ 1984ലെ രണ്ടാമത്തെ മികച്ച ചിത്രമായിരുന്നു. നാല് സംസ്ഥാന പുരസ്‌കാരങ്ങളാണ് കരിയറില്‍ ഐവി ശശിയെ തേടി എത്തിയത്.

    ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍

    ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍

    ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ മാത്രമല്ല സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ഐവി ശശിയെ തേടി എത്തിയിട്ടുണ്ട്. 1977ല്‍ ഇതാ ഇവിടെ വരെ, 1978ല്‍ ഈറ്റ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരവും 2015ല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചിരുന്നു.

    ഏറ്റവും അധികം ചിത്രങ്ങള്‍

    ഏറ്റവും അധികം ചിത്രങ്ങള്‍

    മലയാളത്തില്‍ ഏറ്റവും അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടാമത്തെ സംവിധായകനാണ് ഐവി ശശി. 150ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശശികുമാറാണ് ഏറ്റവും അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

    English summary
    V Sasi is not only a mass director but also a class too.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X