twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഒരു അധ്യാപകനാണെന്ന ചിന്ത മാറ്റിവച്ചിട്ടാണ് ചെയ്യുന്നത്: ജഗദീഷ്

    By Prashant V R
    |

    നായകനായും സഹനടനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് നടന്‍ ജഗദീഷ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു നടന്‍ എല്ലാവര്‍ക്കും പ്രിയങ്കരനായി മാറിയത്. ജഗദീഷ് അഭിനയിച്ച സിനിമകള്‍ക്കെല്ലാം ഇന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. പൊട്ടിച്ചിരിപ്പിച്ച നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ജഗദീഷ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍ പോലുളള സിനിമകളിലൂടെയാണ് നടന്‍ മലയാളികളെ ചിരിപ്പിച്ചത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവമുമെല്ലാം ജഗദീഷ് മലയാളത്തില്‍ സിനിമകള്‍ ചെയ്തിരുന്നു.

    വിഡ്ഢി കഥാപാത്രങ്ങളിലൂടെയാണ് ജഗദീഷ് എന്ന നടന്‍ പ്രേക്ഷകര്‍ക്കിടയില്‍ ജനകീയനായ കോമഡി താരമായത്. കൊമേഴ്‌സ് അധ്യാപകനില്‍ നിന്നും കോമഡി നടനിലേക്കുളള പ്രയാണം തന്നെ സംബന്ധിച്ച് സന്തോഷകരമായ കാര്യമായിരുന്നുവെന്ന് തുറന്നുപറയുകയാണ് ജഗദീഷ്. താന്‍ അവതരിപ്പിച്ച ഇത്തരം റോളുകളെ കുറിച്ച് മുന്‍പ് നടന്ന ഒരഭിമുഖത്തില്‍ ജഗദീഷ് തന്നെ മനസുതുറന്നിരുന്നു.

    വെളളാനകളുടെ നാട്

    വെളളാനകളുടെ നാട് എന്ന ചിത്രത്തില്‍ ജഗദീഷ് കുളിമുറിയില്‍ എത്തിനോക്കുന്ന രംഗമുണ്ടായിരുന്നു. ഇത് കണ്ട് താന്‍ ഇനി ജഗദീഷിന്റെ സിനിമകള്‍ കാണില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരി തീരുമാനമെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തിനുളള ഉത്തരമായിട്ടാണ് ജഗദീഷിന്റെ മറുപടി വന്നത്. "പൊട്ടന്‍ ടൈപ്പ് റോളുകള്‍ ചെയ്തത് ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്.

    ഞാനൊരു കോമേഴ്‌സ് അധ്യാപകനാണ്

    ഞാനൊരു കോമേഴ്‌സ് അധ്യാപകനാണ്. കൊമേഴ്‌സില്‍ നിന്ന് കോമഡിയിലേക്കുളള പ്രയാണം എന്നെ സംബന്ധിച്ച് സന്തോഷപ്രദമായിട്ടുളള ഒന്നാണ്. വെളളാനകളുടെ നാട് എന്ന സിനിമയില്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്ന ഒരു രംഗമുണ്ട്. അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒരു അധ്യാപകന്‍ ആണെന്ന ചിന്ത മാറ്റിവെച്ചിട്ടാണ് ചെയ്യുന്നത്.

    ഞാന്‍ ഒരിക്കലും ഒരു മോശം

    ഞാന്‍ ഒരിക്കലും ഒരു മോശം അല്ലെങ്കില്‍ ഡബിള്‍ മീനിംഗ് വരുന്ന ഒരു ഡയലോഗ് ഒരു സിനിമയിലും പറഞ്ഞിട്ടില്ല. അത് ഒരു അധ്യാപകന്‍ ആണെന്നുളള ഇമേജ് എന്റെയുളളില്‍ ഉളളത് കൊണ്ടാണ്. ജഗദീഷ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം മുന്‍പ് നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് ജഗദീഷ്. മമ്മൂട്ടിക്കൊപ്പവും ജഗദീഷ് സിനിമകളില്‍ തിളങ്ങിയിരുന്നു.

    മലയാളത്തില്‍ അഭിനേതാവിന് പുറമെ

    മലയാളത്തില്‍ അഭിനേതാവിന് പുറമെ തിരക്കഥാകൃത്തായും പിന്നണി ഗായകനായുമൊക്കെ തിളങ്ങിയ താരമാണ് ജഗദീഷ്. 300ലധികം സിനിമകളില്‍ അദ്ദേഹം തന്റെ കരിയറില്‍ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ പരിപാടികളിലും ജഗദീഷ് ഭാഗമായിരുന്നു. എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാര്‍സിലാണ് വിധികര്‍ത്താവായി ജഗദീഷ് എത്താറുളളത്.

    അടുത്തിടെയാണ്

    അടുത്തിടെയാണ് പരിപാടി ആയിരം എപ്പിസോഡ് പിന്നിട്ടിരുന്നത്. അഭിനയം മാത്രമല്ല പാട്ടും അവതരണവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം കാണിച്ചുതന്നിരുന്നു. പാട്ടുകള്‍ക്ക് വിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് ജഗദീഷ് മുന്നോട്ടുപോകാറുളളത്. മലയാളത്തില്‍ കോമഡി വേഷങ്ങള്‍ക്ക് പുറമെ 40 ഓളം ചിത്രങ്ങളില്‍ നായക വേഷങ്ങളിലും ജഗദീഷ് തിളങ്ങിയിരുന്നു. 1984ല്‍ പുറത്തിറങ്ങിയ മൈഡിയര്‍ കുട്ടിച്ചാത്തനായിരുന്നു ജഗദീഷിന്റെ ആദ്യ ചിത്രം. തുടര്‍ന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി നടന്‍ മാറിയിരുന്നു.

    Read more about: jagadheesh
    English summary
    Jagadeesh reveals about mohanlal starrer vellanakalude nadu movie scene
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X