For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍ എന്നെ കളിയാക്കും, ഞാന്‍ ശ്രീനിചേട്ടനെയും! ഹാസ്യം ഇങ്ങനെയാണെന്ന് പറഞ്ഞ് ജഗദീഷ്

  |

  ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനടക്കം കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് നടന്‍ ജഗദീഷ് പ്രേക്ഷക ഹൃദയത്തിലേക്ക് എത്തിയത്. ഒട്ടുമിക്ക സിനിമകളിലെ കഥാപാത്രങ്ങളും അത്തരത്തിലുള്ളത് ആയതിനാല്‍ യഥാര്‍ഥ ജീവിതത്തിലും ജഗദീഷ് അങ്ങനെയാണെന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ജഗദീഷ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോളേജ് അധ്യാപകനായി ജോലി ചെയ്തിട്ടുള്ള ആളാണ്.

  ഇപ്പോഴിതാ ജഗദീഷിന്റെ ഒരു പ്രസംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. സിബിഎസ്ഇ സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്ഘാടനം നടത്തി കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആയിരുന്നു തരംഗം സൃഷ്ടിച്ചിരിക്കുന്നത്. തന്റെ സ്‌കൂള്‍ ജീവിതം മുതല്‍ അധ്യാപകനായിരുന്ന കാലത്തെ അനുഭവങ്ങളുമെല്ലാം ജഗദീഷ് തുറന്ന് സംസാരിച്ചിരുന്നു.

  വളരെ ഗൗരവത്തോടെ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാന്‍. കൊമേഴ്‌സ് ആയിരുന്നു എന്റെ വിഷയം. എല്ലാം തന്നെ ഇംഗ്ലീഷിലായിരുന്നു പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഞാന്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ എച്ചുസ്മി, കാക്ക തൂറീന്നാ തോന്നുന്നേ' എന്നുള്ള കോമഡികള്‍ പറയുന്നു. അത് സ്‌ക്രീനിലെ ഇമേജ് ആണ്. രണ്ടും രണ്ട് ഇമേജാണ്. ഒരു വശത്ത് എന്നിലെ ഹാസ്യം നിങ്ങള്‍ അംഗീകരിച്ചപ്പോള്‍ മറുവശത്ത് ഒരധ്യാപകന് വേണ്ട പരിഗണനയും നല്‍കി. അത് കൊണ്ടാണ് ഇത്തരം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ഇഷ്ടമാണ്.

  നിങ്ങളെ സാമൂഹിക പ്രതചിബദ്ധതകള്‍ ഇത്തരം ചടങ്ങുകളഇലൂടെ പ്രകടമാകും. നാളത്തെ പൗരന്മാരാണ് ഇവിടെ ഇരിക്കുന്ന കൊച്ചു കുട്ടികള്‍. മാര്‍ ഇവാനിയോസ് കോളേജ് എന്ന സ്ഥാപനമാണ് പി വി ജഗദീഷ് കുമാറിനെ ഇന്ന് ഇവിടെ വരെ എചത്തിച്ചതെന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും. അവരവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുക എന്നതാണ് ജീവിതത്തിലെ ചവിട്ടുപടികള്‍. നര്‍മ്മം മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുമ്പോഴാണ് അത് രസകരമാവുക.

  സിനിമയില്‍ മോഹന്‍ലാല്‍ എന്നെ കളിയാക്കി ചിരിക്കാറുണ്ട്. ഞാന്‍ ശ്രീനിചേട്ടനെ കളിയാക്കാറുണ്ട്. ശ്രീനിയേട്ടന്‍ ജഗതി ചേട്ടനെ കളിയാക്കി സംസാരിക്കാറുണ്ട്... അതൊരു സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ്. മറ്റുള്ളവരെ വേദനിപ്പിക്കാതെ പറയുന്ന തമാശയാണ് ഏറ്റവും ഉദാത്തമായത്. അത്തരത്തിലുള്ള എന്നെ ചിരിപ്പിച്ചൊരു തമാശ ഏതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയാറുള്ളത് ഇതാണ്. നടന്‍ മണിയന്‍പിള്ള രാജു എന്നെ കുറിച്ച് പറഞ്ഞൊരു തമാശയാണ് എനിക്ക് ഏറ്റവും ഇഷ്ടം.

  അതിനൊരു പശ്ചാതലമുണ്ടെന്നും ജഗദീഷ് പറയുന്നു. എന്റെ ഭാര്യ ഡോ. രമ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് ഡിപ്പാര്‍ട്ട്മന്റില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന സമയം. ഫോറന്‍സിക് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് അറിയാം. ആ ഡോക്ടര്‍ക്ക് പോസ്റ്റ്മാര്‍ട്ടം ചെയ്യണം. മോര്‍ച്ചറി ഡ്യൂട്ടി ഉണ്ടാകും. അതിനെ കുറിച്ച് മണിയന്‍പിള്ള പറഞ്ഞത് ഇങ്ങനെയാണ്. ജഗദീഷിന്റെ ഭാര്യയുടെ ഗതികേട് നോക്കണേ. പകല്‍ മുഴുവന്‍ ആശുപത്രിയില്‍ ശവങ്ങളുടെ കൂടെ. വൈകിട്ട് വീട്ടില്‍ വന്നാല്‍ മറ്റൊരു ശവത്തിന്റെ കൂടെ.

  മണിയന്‍പിള്ള രാജു പറഞ്ഞപ്പോള്‍ എനിക്ക് വിഷമം വന്നില്ല. പക്ഷേ നിങ്ങള്‍ കൈയടിച്ചപ്പോള്‍ എനിക്ക് വിഷമമായി. അങ്ങനെ മറ്റുള്ളവരെ വിഷമിക്കാതെ സ്വയം ചെറുതായി മറ്റുള്ളവരെ ഉയര്‍ത്തുന്നതാണ് ഹ്യൂമര്‍. മറ്റേത് സാഡിസമാണെന്നും ജഗദീഷ് പറയുന്നു. ശ്രുതിയില്‍ നിന്നും ഉയരും എന്ന് തുടങ്ങുന്ന പാട്ട് പാടി കൊണ്ടായിരുന്നു ജഗദീഷ് പ്രസംഗം അവസാനിപ്പിച്ചത്.

  കൊച്ചിന്‍ ഹനീഫയെ പാകിസ്ഥാനില്‍ വിടണം! ചന്ദ്രലേഖയുടെ ലൊക്കേഷനിലെ നർമ്മങ്ങൾ പറഞ്ഞ് ഇന്നസെന്റ്

  Read more about: jagadeesh ജഗദീഷ്
  English summary
  Jagadeesh Talks About Humour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X