twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പല നായികമാർക്കും പേടിയായിരുന്നു, എന്നാൽ ഉർവശിക്ക് ആ ഭയമില്ല

    |

    നടൻ സഹനടൻ, എന്നിങ്ങനെ സിനിമയി വ്യത്യസ്തമായ കഥാപാത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന താരമാണ് ജഗദീഷ്.. 1984 നവോദയയുടെ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' അഭിനയ രംഗത്തെത്തിയ താരം ഭാര്യ , സ്ത്രീധനം, മിമിക്സ് പരേഡ് തുടങ്ങി 250-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുകയു അതുപോലെ തന്നെ കരയിപ്പിക്കുകയും ചെയ്ത നടനാണ് ജഗദീഷ്. താരത്തിന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു സിദ്ദിഖ് ലാൽ കൂട്ട്കെട്ടിന്റെ ഇൻ ഹരിഹർ നഗർ. ചിത്രത്തിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും അപ്പുക്കുട്ടൻ എന്ന കഥാപാത്ര പ്രേക്ഷകരുടെ ഇടയിൽ ചർച്ചവിഷയമാണ്. ഈ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെക്കാളും പ്രേക്ഷക സ്വീകാര്യത ലഭിച്ചത് ജഗദീഷിന്റെ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തിനായിരുന്നു.

    urvashi

    ഇപ്പോഴിത സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ഏറെ വിഷമകരമായ സംഭവം തുറന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.താൻ നായകനായി നിൽക്കുന്ന സമയത്ത് തന്റെ നായികയാകാൻ നടിമാരെ ക്ഷണിക്കുമ്പോൾ പലരും മടി കാണിച്ചിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. എല്ലാ കാലത്തും കൊമേഡിയൻമാരായ നായകൻമാർക്ക് നായികമാരെ കിട്ടാൻ പ്രയാസമാണെന്നും ജഗദീഷ് കൂട്ടിച്ചേർത്തു, കൂടാതെ തനിക്കൊപ്പം അഭിനയിക്കാൻ മടി കാണിക്കാത്ത നടിയെ കുറിച്ചും അഭിമുഖത്തിൽ ജഗദീഷ് വെളിപ്പെടുത്തിയിരുന്നു.

    തനിക്കൊപ്പം അഭിനയിക്കാൻ മടി കാണിക്കാതിരുന്ന നടി ഉർവ്വശിയാണെന്നും ഒപ്പം അഭിനയിച്ചതിൽ തന്റെ ഏറ്റവും ബെസ്റ്റ് ജോഡി ഉർവ്വശിയായിരുന്നുവെന്നും ജഗദീഷ് പറയുന്നു
    'മലയാള സിനിമയിൽ എന്റെ നായികയാകാൻ പറ്റില്ല എന്ന് പറഞ്ഞവരുണ്ട്. അതിന്റെ പ്രധാന കാരണം ഒരു കൊമേഡിയന്റെ നായികയായിട്ട് വീണ്ടും ഉയർന്ന നായിക പദവിയിലേക്ക് എത്താൻ പറ്റുമോ എന്നുള്ള അവരുടെ പേടിയാണ്. ഞാൻ അഭിനയിച്ചതിൽ എന്റെ ഏറ്റവും ബെസ്റ്റ് പെയർ എന്ന് തോന്നിയിട്ടുള്ളത് ഉർവ്വശിയാണ്.എന്നോടൊപ്പം അഭിനയിക്കാൻ ഒരിക്കൽ പോലും മടി കാണിച്ചിട്ടില്ലാത്ത നായികയായിരുന്നു ഉർവ്വശി. കൊമേഡിയൻമാരുടെ നായികയാകാൻ മടി കാണിക്കുന്നവർ എല്ലാകാലത്തുമുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ്. തമിഴിലൊക്കെ നായകന്റെ സഹോദരിയായി അഭിനയിക്കാൻ പോലും ചിലർക്ക് മടിയാണ്. കാരണം പിന്നെ സിനിമയിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയാണ്' ജഗദീഷ് കൂട്ടിച്ചേർത്തു.

    Recommended Video

    എന്തായിരുന്നു ഉർവശിയും കല്‍പ്പനയും തമ്മിലുള്ള പ്രശ്നം?

    ഒരുകാലത്ത് മലയാള സിനിമയിലെ മികച്ച താരജോഡികളായിരുന്നു ഉർവശിയും ജഗദീഷും. നടിയായിരുന്നുജഗദീഷിന്റെ പകുതിയിലേറെ ചിത്രങ്ങളിലേയും നായിക.. മലയാളത്തിലെ ഭാഗ്യ ജോഡികളായിരുന്നു ജഗദീഷ്- ഉര്‍വശി കോമ്പിനേഷന്‍, ഇവര്‍ ഒന്നിച്ച നിരവധി ചിത്രങ്ങള്‍ ബോക്സോഫീസില്‍ വൻ വിജയമായിരുന്നു. സൂപ്പർ താരങ്ങൾക്കൊപ്പം അരങ്ങ് വാണിരുന്ന സമയത്തായിരുന്നു നടി ജഗദീഷിന്റെ നായികയായും എത്തിയത്. മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരിന്നിട്ടും ചെറിയ സിനിമകളിൽ അഭിനയിക്കാൻ നടിക്ക് ഒരു മടിയും ഇല്ലായിരുന്നില്ല. കലാകുടുംബത്തിൽ നിന്നെത്തിയ ഉർവശി ഇന്നും മലയാളത്തിൽ സജീവമാണ്.

    English summary
    Jagadish Pick Urvashi As His Best Pair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X