twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരാജിന്റെ ആദ്യ സിനിമ ജഗതിക്കൊപ്പം! അഭിനയം കണ്ട് ജഗതി പറഞ്ഞ വാക്കുകള്‍ അറംപറ്റി?

    By Jince K Benny
    |

    മലയാള സിനിമ ലോകത്തിന്റെ സ്വന്തം അമ്പിളി ചേട്ടനാണ് ഹാസ് സാമ്രാട്ട് ജഗതി ശ്രീകുമാര്‍. ജഗതിയുടെ അസാന്നിദ്ധ്യം മലയാള സിനിമയില്‍ ഇന്നും നികത്താനാകാത്ത വിടവാണ്. ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള യാത്രാ മദ്ധ്യേ സംഭവിച്ച അപകടത്തില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ ഇന്നും അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

    മോഹന്‍ലാലിനെയും ദിലീപിനേയും ഒഴിവാക്കി മമ്മൂട്ടി മാത്രം, അരക്കള്ളന്‍ മുക്കാക്കള്ളനുമായി വൈശാഖ്മോഹന്‍ലാലിനെയും ദിലീപിനേയും ഒഴിവാക്കി മമ്മൂട്ടി മാത്രം, അരക്കള്ളന്‍ മുക്കാക്കള്ളനുമായി വൈശാഖ്

    'അബിയേപ്പൊലൊരു ലോക്കല്‍ ആര്‍ട്ടിസ്റ്റിന് അത്ര പ്രാധാന്യം വേണ്ട', ഒടുവില്‍ അബി ഒരു ഷോട്ടില്‍ മാത്രം'അബിയേപ്പൊലൊരു ലോക്കല്‍ ആര്‍ട്ടിസ്റ്റിന് അത്ര പ്രാധാന്യം വേണ്ട', ഒടുവില്‍ അബി ഒരു ഷോട്ടില്‍ മാത്രം

    ഹാസ്യത്തില്‍ നിന്ന് വഴിമാറി ക്യാരക്ടര്‍ റോളുകളിലേക്കും വില്ലത്തരത്തിലേക്കും ജഗതി ഇടയ്ക്ക് കൂടുമാറിയിരുന്നു. സമാന പാതയില്‍ സഞ്ചരിക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ആദ്യ ചിത്രത്തില്‍ ജഗതിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.

    ആദ്യം ജഗതി

    ആദ്യം ജഗതി

    മിമിക്രിയില്‍ നിന്നും സിനിമയിലെത്തി ഹാസ്യ കഥപാത്രങ്ങളിലൂടെ തിളങ്ങി സുരാജ് ഇപ്പോള്‍ ഗൗരവമുള്ള കഥാപാത്രങ്ങളിലും ശ്രദ്ധ കൊടുക്കുന്നു. സനിമയില്‍ എത്തിയപ്പോള്‍ തന്റെ അഭിനയം കണ്ട് ആദ്യം പ്രോത്സാഹിപ്പിച്ചത് ജഗതിയായിരുന്നെന്ന് സുരാജ് ഓര്‍ക്കുന്നു.

    തുടക്കം ജഗതിക്കൊപ്പം

    തുടക്കം ജഗതിക്കൊപ്പം

    തന്നെ വിസ്മയിപ്പിച്ച അഭിനേതാവാണ് ജഗതി ചേട്ടന്‍ എന്നാണ് സുരാജ് പറയുന്നത്. അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചുകൊണ്ടായിരുന്നു തന്റെ അരങ്ങേറ്റം. തെന്നാലി രാമനായിരുന്നു ആദ്യ സിനിമ എന്നും സുരാജ് പറഞ്ഞു.

    മുട്ടിടിച്ചു

    മുട്ടിടിച്ചു

    സിനിമയിലെ അരങ്ങേറ്റ സീന്‍ തന്നെ ജഗതിക്കൊപ്പമായിരുന്നു. അഭിനയത്തില്‍ ഹിമാസംയ പോലെ നില്‍ക്കുന്ന ജഗതി ചേട്ടനെ കണ്ടപ്പോള്‍ തന്റെ മുട്ടിടിച്ചു. പക്ഷെ, അദ്ദേഹം തോളില്‍ തട്ടി ചിരിച്ചെന്നും സുരാജ് പറഞ്ഞു.

    ജഗതിക്കൊപ്പം മറ്റൊരു വേദിയില്‍

    ജഗതിക്കൊപ്പം മറ്റൊരു വേദിയില്‍

    അന്നേ ദിവസം ചിത്രീകരണം കഴിഞ്ഞ് മെഡിക്കല്‍ കോളേജില്‍ സുരാജിന് മിമിക്രി പ്രോഗ്രാം ഉണ്ടായിരുന്നു. ജഗതി ആയിരുന്നു മുഖ്യാതിഥി. താന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും സുരാജ് പറഞ്ഞു.

    ജഗതിയുടെ വാക്കുകള്‍

    ജഗതിയുടെ വാക്കുകള്‍

    തന്നെ കണ്ടതേ, 'ഞാനിന്ന് പുതിയൊരു സഹോദരനൊപ്പമാണ് അഭിനയിച്ചത്. അനിയന്‍ കൊള്ളാം. നല്ല ടൈമിംഗ് ഉണ്ട്. രക്ഷപെടും', എന്നായിരുന്നു പറഞ്ഞത്. ആ വാക്കുകള്‍ പൊന്നായെന്നും സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു.

    സുരാജിന്റെ വളര്‍ച്ച

    സുരാജിന്റെ വളര്‍ച്ച

    മിമിക്രിയില്‍ നിന്നും സിനിമയിലെത്തി ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തുടങ്ങിയ സുരാജ് പിന്നീട് ഗൗരവമുള്ള വേഷങ്ങളിലേക്കും ക്യാരക്ടര്‍ റോളുകളിലേക്കും ചുവട് മാറി. മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. അപ്പോഴും ഹാസ്യ കഥാപാത്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിയില്ല.

    English summary
    Jagathi's words about Suraj Venjaramood.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X