For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം സിനിമകൾ ടി.വിയില്‍ കണ്ടാൽ ജഗതി ചിരിക്കാറില്ല, പിറന്നാൾ ദിനത്തിൽ ആ പഴയ അഭിമുഖം വൈറലാകുന്നു

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ചിത്രങ്ങളാണ് നടൻ ജഗതി ശ്രീകുമാർ സമ്മാനിച്ചിട്ടുള്ളത്. നടൻ ഇന്ന് സിനിമയിൽ ഇല്ലെങ്കിലും ജഗതിയുടെ ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മലയാളി പ്രേക്ഷകരുടെ പകരക്കാരനില്ലാത്ത പ്രിയപ്പെട്ട ഹാസ്യസാമ്രാട്ടിന്റെ 70ാം പിറന്നാളാണിന്ന്. താരത്തിന് ആശംസ നേർന്ന് സിനിമാ ലോകവും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

  നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ജഗതി ഒരിക്കൽ പോലും തന്റെ സിനിമകൾ കണ്ട് ചിരിച്ചിട്ടില്ല. പ്രിയപ്പെട്ട നടന്റെ പിറന്നാൾ ദിനത്തിൽ ഒരു പഴയ കഥ പുറത്തു വരുകയാണ്. മാത്യഭൂമി ഡോട്കോമാണ് ആ ഫ്ലാഷ്ബാക്ക് പുറത്തു വിട്ടിരിക്കുന്നത്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന്റെ ജഗതി പ്രത്യേക പതിപ്പിനായാണ് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ സംഭവമാണിത്.

  ഒരു കയ്യില്‍ ജൂസ് ഗ്ലാസ്സുമായി ടിവി യില്‍ യോദ്ധയിലെ പടകാളി ചണ്ടിച്ചങ്കിരി...പാട്ട് ആസ്വദിച്ചിരിക്കുകയായിരുന്നു ജഗതി. മോഹന്‍ലാലിനൊപ്പമുളള പാട്ടുരംഗത്തെ അഭിനയം കണ്ട് അടുത്തുള്ളവരെല്ലാം ചിരിക്കുമ്പോഴും ജഗതിക്ക് യാതൊരു ഭാവമാറ്റവുമില്ലാതെ ടിവിയിലേക്ക് നോക്കികൊണ്ടിരുന്നു. സ്വന്തം സിനിമകളിലെ എത്ര വലിയ തമാശരംഗം ടി.വി.യില്‍ കാണുമ്പോഴും അദ്ദേഹം ചിരിക്കാറില്ലെന്ന് സഹായത്തിനൊപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.

  കുറച്ചുനേരം സംസാരിച്ച ശേഷം മാത്രമെ ക്യാമറ പുറത്തെടുക്കാവൂയെന്ന് മകന്‍ രാജ്കുമാര്‍ മുന്‍കൂട്ടിനിര്‍ദ്ദേശം നല്‍കിയിരുന്നു ''ചിലസന്ദര്‍ഭങ്ങളില്‍ ക്യാമറ കാണുമ്പോള്‍ അച്ഛനാകെ മൂഡ് ഔട്ടാകും. വിഷമത്തോടെ പിന്നീട് തലതാഴ്ത്തി ഇരുന്നുകളയും. സംസാരിച്ചിരുന്ന ശേഷമാണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ ചിരിച്ചു തന്നെ ഇരിക്കുമെന്നും രാജ്കുമാർ നേരത്തെ പറഞ്ഞിരുന്നു.

  നഗരത്തിന്റെ തിരക്കില്‍നിന്ന് മാറിത്താമസിക്കാന്‍ വേണ്ടിയാണ് അവിടെ കുന്നിന്‍മുകളില്‍ വീടെടുത്തതെന്ന് ജഗതിയുടെ ഭാര്യ ശോഭ പറഞ്ഞു. കൂടാത അദ്ദേഹത്തിന്റെ ശീലങ്ങളെ കുറിച്ചും ദിനചര്യകളെ കുറിച്ചും ശോഭ പറഞ്ഞിരുന്നു. സിനിമയില്‍ എത്ര തിരക്കുണ്ടെങ്കിലും ആഴ്ചയിലൊരിക്കല്‍ അദ്ദേഹം വീട്ടിലെത്തുന്നതായിരുന്നു വീട്ടിലെത്തിയാൽ എല്ലാവരുമൊന്നിച്ച് സിനിമ കാണാന്‍ പോകുമായിരുന്നു. കൂടാതെ സിനിമ കണ്ടുമടങ്ങുമ്പോള്‍ ഹോട്ടലില്‍ കയറി ഭക്ഷണവും കഴിക്കും. ചോറും മീന്‍കറിയുമായിരുന്നു താരത്തിന്റെ ഇഷ്ടഭക്ഷണമെന്നും ഭാര്യ ശോഭ പറഞ്ഞിരുന്നു.

  Actor Jagathy Sreekumar Turns 70

  2012 ലായിരുന്നു അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. സംസാരിക്കാനുള്ള പ്രയാസമാണ് അന്ന് നിരന്തരം അലട്ടിക്കൊണ്ടിരുന്നത്. ആംഗ്യഭാഷയിലൂടെയാണ് പലതും പറയുന്നത് ചില വാക്കുകളെല്ലാം ഉച്ചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ശോഭ പറഞ്ഞിരുന്നു. ഓര്‍മശക്തിക്കും ഇടിവുവന്നിട്ടില്ല, പഴയ സംഭവങ്ങള്‍ പറയുമ്പോള്‍ അതിനോട് ചേര്‍ന്നുനിന്ന് ചിരിക്കുകയും കണ്ണുനിറയ്ക്കുകയും ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഭക്ഷണത്തിന് ഇന്ന് നിഷ്‌കര്‍ഷകളില്ല. വീട്ടിലുണ്ടാക്കുന്ന എല്ലാം കഴിക്കാം. ചാനല്‍ വാര്‍ത്തകള്‍ ശ്രദ്ധയോടെ കേട്ടിരിക്കും, പാട്ട് വയ്ക്കുമ്പോള്‍ ഒരുപാടുനേരം അതാസ്വദിച്ചിരിക്കും. കൊച്ചുമക്കളെ കാണുമ്പോള്‍ വലിയ സന്തോഷമാണ്. അവരുമായി പഞ്ച്പിടിച്ചു കളിക്കുന്നതെല്ലാം ഇഷ്ടമുള്ള കാര്യമാണെന്നും താരപത്നി കൂട്ടിച്ചർത്തു.

  Read more about: jagathi ജഗതി
  English summary
  Jagathy Sreekumar Turns 70: Jagathy's Wife Revealed His Biggest Difficulties Of Recent Times
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X