For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയുടെ തിരിച്ചുവരവും മകളുടെ അരങ്ങേറ്റവും; ഒരേ സിനിമ, ഒരേ കഥാപാത്രം; വിശേഷങ്ങളുമായി ജലജയും ദേവിയും

  |

  കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് മാലിക്. ഫഹദ് ഫാസിലിനെ നായകനാക്കി വീണ്ടും മഹേഷ് നാരായണന്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മലയാള സിനിമയിലെ നവതരംഗത്തിലെ രണ്ട് സുപ്രധാന വ്യക്തികളുടെ സിനിമയെന്ന നിലയില്‍ മാത്രമല്ല മലയാളികള്‍ മാലിക്കിനെ കാണുന്നത്. അല്‍പ്പം നൊസ്റ്റാള്‍ജിയയും മാലിക് പകരുന്നുണ്ട്. പഴയകാല നടി ജലജയുടെ തിരിച്ചുവരിലൂടെയാണ് ഇത്.

  പുത്തന്‍ ലുക്കില്‍ അമല പോള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം

  നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം ജലജ മടങ്ങി വന്നിരിക്കുകയാണ് മാലിക്കിലൂടെ. ജലജയുടെ രണ്ടാം വരവിലെ പ്രകടനവും കൈയ്യടി നേടുന്നുണ്ട്. അതേസമയം മറ്റൊരു സന്തോഷം കൂടി ഈ തിരിച്ചുവരവില്‍ ജലജയ്ക്കുണ്ട്. മകള്‍ ദേവിയുടെ അരങ്ങേറ്റ ചിത്രമാണ് മാലിക്. തന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലമാണ് മകള്‍ ദേവി അവതരിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്. ഇപ്പോഴിതാ തിരിച്ചുവരവിനെക്കുറിച്ച് ജലജ വനിതയോട് മനസ് തുറന്നിരിക്കുകയാണ്. വിശദമായി വായിക്കാം.

  തിരുവനന്തപുരത്ത് വച്ച് നടന്നൊരു ഫിലിം ഫെസ്റ്റിവലില്‍ വച്ചായിരുന്നു ജലജ മഹേഷ് നാരായണനെ പരിചയപ്പെടുന്നത്. ടേക്ക് ഓഫ് കണ്ടപ്പോള്‍ തന്നെ നല്ലൊരു സംവിധായകനാണെന്ന് ഉറപ്പായിരുന്നുവെന്നും ജലജ പറയുന്നു. മാലിക്കിലെ റോള്‍ താന്‍ തിരഞ്ഞെടുത്തുവെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ആ റോളിലേക്ക് മഹേഷ് തന്നെ തിരഞ്ഞെടുത്തുവെന്ന് പറയുന്നതാകും ശരിയെന്നാണ് ജലജയുടെ പക്ഷം. മകള്‍ക്ക് അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇതാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാന്‍ കാരണമെന്നും ജലജ പറയുന്നു.

  മഹേഷ് തന്നെ വിളിച്ചപ്പോള്‍ ആദ്യം കരുതിയത് മകളെ സിനിമയിലെ വിളിക്കാനായിരിക്കുമെന്നായിരുന്നു. ദേവിയ്ക്ക് എന്താ റോള്‍ താന്‍ ചോദിച്ചപ്പോഴാണ് ദേവിയ്ക്കല്ല, ചേച്ചിയ്ക്കാണ് റോള്‍ എന്ന് മഹേഷ് പറയുന്നതെന്നും ജലജ ഓര്‍ക്കുന്നു. തിരക്കഥ കേട്ടപ്പോള്‍ ഇഷ്ടമായി. ചെയ്യണോ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ സംശയങ്ങളുണ്ടായിരുന്നുവെങ്കിലും ഒടുവില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജലജ പറയുന്നു. മുമ്പും അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും നല്ല കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹവും താരം പറയുന്നു.

  മാലിക്കിന്റെ കഥ ഇഷ്ടപ്പെട്ടു. കുറച്ചേയുള്ളൂവെങ്കിലും നല്ല പ്രാധാന്യമുള്ള വേഷമാണെന്ന് വ്യക്തമായി. ഇതോടെയാണ് അഭിനയിക്കാന്‍ തീരുമാനിക്കുന്നത്. പിന്നീടാണ് തന്റെ കഥാപാത്രത്തിന്റെ ചെറുപ്പകാലം ദേവി അവതരിപ്പിക്കുമോ എന്ന് മഹേഷ് ചോദിക്കുന്നതെന്നും മകളോട് ചോദിച്ചപ്പോള്‍ അവള്‍ക്കും സന്തോഷമായെന്നും ജലജ പറയുന്നു. ചെറുതാണെങ്കിലും അമ്മയുടെ കഥാപാത്രത്തിന്റെ ചെറുപ്പമല്ലേ ന്നും മഹേഷേട്ടന്റെ പടമല്ലേ ഭാഗ്യമാണെന്നായിരുന്നു ദേവിയുടെ പ്രതികരണമെന്നും ജലജ പറയുന്നു. നല്ല റോളുകള്‍ കിട്ടിയാല്‍ ഇനിയും സിനിമയിലുണ്ടാകുമെന്നും ജലജ പറയുന്നു.

  Malik Malayalam Movie Review by R3 | Mahesh Narayanan | Fahadh Faasil |Nimisha Sajayan

  ഫഹദിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നാളുകളായി ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു മാലിക്. ചിത്രത്തിന്റെ മേക്കിംഗും ഫഹദിന്റെ അടക്കമുള്ള താരങ്ങളുടെ പ്രകടനവുമെല്ലാം കൈയ്യടി നേടുന്നുണ്ട്.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  വെല്‍ക്കം ബാക്ക് ജലജ!

  English summary
  Jalaja Makes A Comeback Daughter Devi Debuts With Malik And With Same Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X