For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരങ്ങളോടൊപ്പം 'ജാൻ എ മൻ' കാണാൻ അവസരം, ചെയ്യേണ്ടത് ഇത്ര മാത്രം...

  |

  ഒടിടി ഡാര്‍ക്ക്‌ ത്രില്ലറുകളും,ക്രൈം ത്രില്ലർ സിനിമകളുമൊക്കെ കൂടുതലും ഇറങ്ങുന്ന ഈ സമയത്ത് പൊട്ടിചിരിയുടെ മാലപ്പടക്കവുമായി യുവതാരങ്ങളെ അണിനിരത്തി നവാഗതനായ സംവിധായകന്‍ ചിദംബരം ഒരുക്കിയ കംപ്ലീറ്റ്‌ ഫാമിലി ഫണ്‍ എൻ്റർടെയ്നർ സിനിമയാണ് 'ജാൻ എ മൻ' റിലീസിനൊരുങ്ങുന്നു. യുവാക്കളെയും കുടുംബപ്രേക്ഷകരേയും ഒരു പോലെ ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്നുറപ്പിക്കാവുന്ന തരത്തിലുള്ള രസകരമായ ട്രെയിലറാണ് അടുത്തിടെ പുറത്തിറങ്ങിയത്.

  അപ്പ വഴക്ക് പറയാറുള്ളത് ഇതിന്, അദ്ദേഹം പല കാര്യങ്ങളിലും കാര്‍ക്കശ്യക്കാരനാണ്, വിജയ് യേശുദാസ്‌ പറയുന്നു

  Janeman Movie

  ഇപ്പോഴിതാ താരങ്ങളോടൊപ്പം സിനിമ കാണാൻ ഒരു അസുലഭ അവസരമൊരുക്കിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകര്‍. ബെര്‍ത്ഡേ കോൺടസ്റ്റാണ് ഇവർ സംഘടപ്പിക്കുന്നത്. ഏറെ ഇൻട്രസ്റ്റിംഗും ഫണ്ണിയുമായുള്ള പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ജാൻ എ മൻ ഇൻസ്റ്റഗ്രാം പേജിലേക്ക് അയച്ചു നൽകേണ്ടതാണ്. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് നവംബര്‍ 17ന് നടക്കുന്ന സെലിബ്രിറ്റി പ്രീമിയര്‍ ഷോയിൽ താരങ്ങളോടൊപ്പം സിനിമ കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. നവംബർ 14വരെയാണ് എൻട്രികള്‍ അയക്കാനുള്ള സമയം.

  മാനസികമായി തളര്‍ന്ന എന്നെ പരിചരിച്ചത് ദാസേട്ടനും പ്രഭ ചേച്ചിയും ആയിരുന്നു, സുജാതയുടെ വാക്കുകൾ...

  കാനഡയുടെ ദൃശ്യ ഭംഗിയില്‍ ആരംഭിക്കുന്ന സിനിമ ബേസില്‍ ജോസഫ്‌ അവതരിപ്പിക്കുന്ന ,ജോയ്മോന്‍' എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജോയ്മോന്‍റെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന എകാന്തതയും ഒറ്റപ്പെടലും അതിനെ അതിജീവിക്കാന്‍ തന്‍റെ 30ആം പിറന്നാള്‍ നാട്ടിലെ പഴയ സഹപാഠികളുടെ കൂടെ ആഘോഷിക്കുവാന്‍ അയാള്‍ തീരുമാനിക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

  യുവതാരങ്ങളുടെ ഇടയില്‍ നിര്‍ണായകമായ ഒരു റോളില്‍ ആണ് ലാല്‍ എത്തുന്നത്. അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ശരത് സഭ തുടങ്ങിയ യുവ താരങ്ങളും ഈ സിനിമയുടെ ഭാഗമാകുന്നു. പോസ്റ്ററുകൾക്കും , ഗാനത്തിനും പ്രേക്ഷകരുടേയും യുവാക്കളുടേയും ഇടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

  ജാൻ. എ. മൻ തിയറ്ററുകളില്‍ ചിരിപ്പിക്കുന്ന ഒന്നായിരിക്കും എന്ന് നടൻ ഗണപതിയുടെ സഹോദനുമായ സംവിധായകൻ ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ജയരാജിന്റെ അസിസ്റ്റന്റ് ആയി സിനിമ ലോകത്ത് എത്തിയ ചിദംബരം ഛായാഗ്രാഹകനെന്ന നിലയിലും മികവ് കാട്ടിയാണ് സംവിധായകനാകുന്നത്. . മുഴുനീള കഥാപാത്രമായി ഡോക്ടറായിട്ട് ഗണപതി അഭിനയിക്കുന്നു. ബാലു വര്‍ഗീസ് ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ് ചെയ്യുന്നത്. സിദ്ധാര്‍ഥ് ആദ്യമായിട്ടാണ് ഒരു കോമഡി റോള്‍ ചെയ്യുന്നത്. പയ്യൻമാരുടെ കൂടെ പിടിച്ചുനില്‍ക്കുന്ന കഥാപാത്രമാണ് ലാലിന്റേത് എന്നും ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു കാനഡയിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ബേസിലിന്റെ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്ന ഗാനത്തിനു കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും ഇടയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിന് ശേഷം പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് പോസ്റ്റർ വമ്പൻ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഒരു തട്ടുപൊളിപ്പൻ പിറന്നാളാഘോഷമാണ് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. പോസ്റ്ററിലെ പിറന്നാൾ കേക്കിൽ ഇന്ത്യയുടെയും കാനഡയുടെയും പതാകകളും ചിത്രത്തിലെ ഗാനവും കൂട്ടിവായിക്കുമ്പോൾ തന്നെ യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചേരുവകളുള്ള ചിത്രമായിരിക്കും ജാൻ-എ-മൻ എന്നുറപ്പിക്കാം.

  വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ സജിത്ത് കൂക്കൾ, ഷോൺ ആന്‍റെണി എന്നിവർ നിർമ്മാണ പങ്കാളികളാക്കുന്നു. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം എന്നിവരാണ്. വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി അടക്കമുള്ള സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫി നിർവഹിച്ച വിഷ്ണു ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്ന ചിത്രം കൂടിയാണ് ഇത്. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി.

  സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, ഓഫ് ലൈൻ മാർക്കറ്റിംഗ് ആതിര ദിൽജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്. ഐക്കൺ സിനിമാസ് നവംബർ 19ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കുകയാണ്.

  Read more about: movie
  English summary
  Jane Mann team Give an offer for the audience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X