twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞാലി മരക്കാര്‍ മോഹന്‍ലാല്‍ അന്നൊഴിവാക്കിയതാണ്, കാരണം സംവിധായകന്‍, ജയരാജിന്‍റെ വെളിപ്പെടുത്തല്‍!

    |

    ഇന്ത്യന്‍ സിനിമയില്‍ തന്നെ തന്റെ പേര് രേഖപ്പെടുത്തിയ സംവിധായകനാണ് ജയരാജ്. ദേശീയ അവാര്‍ഡുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. ഇത്തവണ രണ്ട് പുരസ്‌കാരങ്ങളാണ് ഈ സംവിധായകനെത്തേടിയെത്തിയത്. ദേശാടനം കളിയാട്ടം,കരുണം, ശാന്തം, ദൈവനാമത്തില്‍, വെള്ളപ്പൊക്കത്തില്‍, ഒറ്റാല്‍, വീരം, ഭയാനകം തുടങ്ങിയ ചിത്രങ്ങളുമായാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അവാര്‍ഡ് സിനിമകളുടെ വക്താവെന്ന ടാഗ് അദ്ദേഹത്തിന് നേരത്തെയുള്ളതാണ്.

    'നീരാളി'മോഹന്‍ലാലിന് വേണ്ടി മാത്രം തയ്യാറാക്കിയത്,അദ്ദേഹത്തിന്റെ പിന്തുണയാണ് സിനിമയെ നയിച്ചത്!'നീരാളി'മോഹന്‍ലാലിന് വേണ്ടി മാത്രം തയ്യാറാക്കിയത്,അദ്ദേഹത്തിന്റെ പിന്തുണയാണ് സിനിമയെ നയിച്ചത്!

    സുരേഷ് ഗോപിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ കളിയാട്ടം സംവിധാനം ചെയ്തത് ജയരാജായിരുന്നു. ഷെക്‌സ്പിയറിന്റെ ഒഥല്ലോ എന്ന നാടകത്തെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രമാണിത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഈ ചിത്രത്തിലൂടെ ഇരുവരും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. മലയാളത്തിന്‍രെസ്വന്തം താരമായ മോഹന്‍ലാലിനൊപ്പം ഒരു ചിത്രം ചെയ്യാന്‍ എന്തുകൊണ്ട് സാധിച്ചില്ലെന്ന ചോദ്യം നേരത്തെ തന്നെ ഈ സംവിധായകനെത്തേടിയെത്തിയിരുന്നു. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. അതെന്താന്നെറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയുടെ നഷ്ടം മോഹന്‍ലാലിന് നേട്ടമാവുമോ? കുഞ്ഞാലി മരക്കാറുമായി പ്രിയദര്‍ശന്‍ മുന്നോട്ട്???മമ്മൂട്ടിയുടെ നഷ്ടം മോഹന്‍ലാലിന് നേട്ടമാവുമോ? കുഞ്ഞാലി മരക്കാറുമായി പ്രിയദര്‍ശന്‍ മുന്നോട്ട്???

    മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാതിരുന്നതിന് പിന്നില്‍?

    മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാതിരുന്നതിന് പിന്നില്‍?

    മലയാളികള്‍ സ്വകാര്യ അഹഖാരമായി കൊണ്ടുനടക്കുന്ന താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്ത നായകനാക്കി സിനിമയെടുക്കണമെന്ന് ആഗ്രഹിക്കാത്ത സംവിധായകരും വിരളമാണ്. ജയരാജിനും അത്തരമൊരു ആഗ്രഹമുണ്ട്. എന്നെങ്കിലും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് മലയാളത്തിലെ മികച്ചൊരു ഒത്തുചേരലായി മാറുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് പ്രത്യേകിച്ച് സംശയങ്ങളൊന്നുമില്ല.

    സംഭവിക്കാന്‍ സാധ്യതയില്ല

    സംഭവിക്കാന്‍ സാധ്യതയില്ല

    മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യണമെന്നുണ്ടെങ്കിലും അത് അടുത്തൊന്നും സംഭവിക്കാന്‍ സാധ്യതയില്ല. അടുത്തെന്നല്ല എന്നെങ്കിലും അത് സംഭവിക്കുമോയെന്നറിയില്ലെന്നാണ് ജയരാജ് പറയുന്നത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ദേശാടനമെന്ന സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ നായകനാക്കി സിനിമയൊരുക്കാനുള്ള അവസരം തന്നെത്തേടിയെത്തിയത്. എന്നാല്‍ ആ അവസരം ഫലപ്രദമായി വിനിയോഗിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

    വ്യക്തി ജീവിതത്തിലെ പ്രതിസന്ധി

    വ്യക്തി ജീവിതത്തിലെ പ്രതിസന്ധി

    മഴയുടെ പശ്ചാത്തലത്തിലായിരുന്നു സിനിമയൊരുക്കാനുദ്ദേശിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കുന്ന ചിത്രത്തിലെ ഗാനങ്ങളൊക്കെ ചിത്രീകരിച്ച് കഴിഞ്ഞാതയിരുന്നു. സിനിമയ്ക്കായി കോസ്റ്റ്യൂം വാങ്ങിയിരുന്നു. എന്നാല്‍ ആ സിനിമ പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിഞ്ഞില്ല. വ്യക്തി ജീവിതത്തിലെ ചില വിഷയങ്ങളായിരുന്നു ചിത്രത്തെ പിന്നോട്ട് വലിച്ചത്.

    പിന്നീട് മോഹന്‍ലാല്‍ സമ്മതിച്ചില്ല

    പിന്നീട് മോഹന്‍ലാല്‍ സമ്മതിച്ചില്ല

    ഈ സംഭവം മോഹന്‍ലാലിനെ നന്നായി വിഷമിപ്പിച്ചിരുന്നു. പിന്നീടിന്നുവരെ തന്റെ ഒരു സിനിമയ്ക്കും അദ്ദേഹം യെസ് മൂളിയിട്ടില്ല. പല സിനിമകള്‍ക്ക് വേണ്ടിയും അദ്ദേഹത്തെ സമീപിച്ചിരുന്നു. തിരക്കഥകളും നല്‍കിയിരുന്നു. പക്ഷേ അതൊക്കെ നടക്കാതെ പോവുകയായിരുന്നു. പറയാതെ തന്നെ അദ്ദേഹം ആ വേദന കൊണ്ടുനടക്കുകയാണെന്ന് തോന്നുന്നു.

    കുഞ്ഞാലി മരക്കാറിന്റെ തിരക്കഥ നല്‍കിയിരുന്നു

    കുഞ്ഞാലി മരക്കാറിന്റെ തിരക്കഥ നല്‍കിയിരുന്നു

    മോഹന്‍ലാലിന്റെ കരിയറിലെ തന്നെ സുപ്രധാന ചിത്രങ്ങളിലൊന്നായി മാറിയേക്കാവുന്ന സിനിമയാണ് കുഞ്ഞാലി മരക്കാര്‍. മോഹന്‍ലാല്‍ ഓര്‍ മമ്മൂട്ടി എന്ന തരത്തില്‍ ഇന്നും ഉത്തരം കിട്ടാ സമസ്യയായി തുടരുകയാണ് ഈ ചിത്രം. മൂന്ന് വര്‍ഷത്തോളമാണ് അദ്ദേഹം ഈ ചിത്രത്തിന്‍രെ തിരക്കഥ കൈയ്യില്‍ വെച്ചത്. തിരിച്ചൊരു വാക്ക് പോലും അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞില്ലെന്നത് ഇന്നും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

    വീരത്തിന് വേണ്ടിയും സമീപിച്ചിരുന്നു

    വീരത്തിന് വേണ്ടിയും സമീപിച്ചിരുന്നു

    ജയരാജിന്റെ സമീപകാല ചിത്രങ്ങളിലൊന്നായ വീരത്തിന് വേമ്ടിയും അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ തിരക്കഥ വായിച്ചതിന് ശേഷം ഇതൊക്കെ പ്രാവര്‍ത്തികമാവുമോയെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്‍രെ പ്രതികരണം. ഏത് സിനിമയ്ക്ക് വേണ്ടി സമീപിച്ചാലും അദ്ദേഹം ഒഴിഞ്ഞു മാറുന്ന അവസ്ഥയാണ്.

    അന്നത്തെ സംഭവത്തിലെ വേദന

    അന്നത്തെ സംഭവത്തിലെ വേദന

    സിനിമയുടെ ലൊക്കേഷന്‍ വരെ തീരുമാനിച്ച് ഷൂട്ടിങ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് സിനിമയില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നത്. മോഹന്‍ലാല്‍ കുടുംബസമേതം വിദേശത്തായിരുന്ന സമയം കൂടിയായിരുന്നു അത്. ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പെട്ടെന്ന് തിരിച്ചുവന്നത്. തിരിച്ച് വന്നതിന് ശേഷമാണ് അദ്ദേഹം ഇതേക്കുറിച്ച് അറിഞ്ഞത്.

    ഒരേയൊരു ചോദ്യം മാത്രം

    ഒരേയൊരു ചോദ്യം മാത്രം

    അന്ന് ചിത്രീകരണം മുടങ്ങിയെന്നറിഞ്ഞപ്പോള്‍ ഒരൊറ്റ ചോദ്യമേ അദ്ദേഹത്തിന് ചോദിക്കാനുണ്ടായിരുന്നുള്ളൂ. ശരിയാണ് അത് അദ്ദേഹത്തെ കൃത്യമായി അറിയിക്കേണ്ടതായിരുന്നു. ഒന്ന് അറിയിച്ചൂടായിരുന്നോ എന്നാണ് അദ്ദേഹം അന്ന് ചോദിച്ചത്. ഈ സംഭവത്തിന് ശേഷം ഇന്നുവരെ അദ്ദേഹവുമൊത്ത് ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹം തയ്യാറായാല്‍ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ചതെന്ന തരത്തില്‍ വിശേഷിപ്പിക്കാവുന്ന സിനിമയുമായി താന്‍ എത്തുമെന്നും ജയരാജ് പറയുന്നു.

    English summary
    Jayaraj about Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X