For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാളവിക എല്ലാ കാര്യത്തിനും ഒപ്പമുണ്ടാവും! ഇങ്ങനൊരു അനിയത്തിയെ കിട്ടിയത് ഭാഗ്യമാണെന്ന് കാളിദാസ് ജയറാം!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് ജയറാമിന്റേത്. പത്മരാജനായിരുന്നു ഈ അഭിനേതാവിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. പാര്‍വതിയുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ താരം മുന്‍പ് തന്നെ തുറന്നുപറഞ്ഞിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു പാര്‍വതി. നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പാര്‍വതി സ്വീകരിച്ചിരുന്നില്ല. അച്ഛനും അമ്മയ്ക്കും പിന്നാലെയായാണ് കാളിദാസും സിനിമയിലെത്തിയത്.

  ബാലതാരമായി കാൡദാസിനെ പരിചയപ്പെടുത്തിയത് സത്യന്‍ അന്തിക്കാടായിരുന്നു. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസ് അഭിനയിച്ചിരുന്നു. എന്നാണ് കാളിദാസ് നായകനായി അഭിനയിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പൂമരമെന്ന ചിത്രത്തിലൂടെയായിരുന്നു കാളിദാസ് നായകനായി അരങ്ങേറിയത്. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. ജാക് ആന്‍ഡ് ജില്ലാണ് ഇനി താരപുത്രന്റേതായി ഒരുങ്ങുന്ന ചിത്രം. മക്കളെക്കുറിച്ച് വാചാലരായെത്തിയിരിക്കുകയാണ് ജയറാമും പാര്‍വതിയും. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

  മക്കളെക്കുറിച്ച് ജയറാമും പാര്‍വതിയും

  മക്കളെക്കുറിച്ച് ജയറാമും പാര്‍വതിയും

  ക്ഷമാശീലനാണ് കണ്ണന്‍, അവന്‍റെ വലിയ പ്ലസ് പോയിന്‍റാണ്. ഒരു കാര്യത്തിനും ധൃതി പിടിക്കുന്ന പ്രകൃതമല്ല. മലയാളത്തില്‍ അവന്‍ നായകനായി എത്താന്‍ വൈകിയതിന് പിന്നിലെ കാരണവും ഇതാണ്. ​​​വ​​​ള​​​രെ​ ​ആ​​​ലോ​​​ചി​​​ച്ചേ​ ​തി​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കൂ.​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്റെ​ ​ക​​​ല​​​വ​​​റ​​​യാ​​​ണ് ​ക​​​ണ്ണ​​​നെ​​​ന്ന് ​തോ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​ഇ​​​ന്നു​ ​വ​​​രെ​ ​അ​​​വ​​​നോ​​​ട് ​മു​​​ഖം​ ​ക​​​റു​​​പ്പി​​​ച്ച് ​സം​​​സാ​​​രി​​​ക്കേ​​​ണ്ടി​ ​വ​​​ന്നി​​​ട്ടി​​​ല്ല.​​​ എ​​​ല്ലാം​ ​കാ​​​ര്യ​​​ത്തെ​​​യും​ ​വ​​​ള​​​രെ​ ​പ​​​ക്വ​​​ത​​​യോ​​​ടെ​​​യാ​​​ണ് ​സ​​​മീ​​​പി​​​ക്കു​​​ന്ന​​​തെന്നും ജയറാം പറയുന്നു.

  കണ്ണന്‍റെ ഫോട്ടോ കോപ്പി

  കണ്ണന്‍റെ ഫോട്ടോ കോപ്പി

  വളരെ വൈകിയാണ് ഞാന്‍ കണ്ണന്‍റെ ലെവലിലേക്ക് എത്തിയത്. നല്ല സ്വഭാവങ്ങളും ശീലങ്ങളും മാത്രമേ അവനില്‍ കണ്ടിട്ടുള്ളൂ. മാ​​​ള​​​വി​ക​ ​ഏ​റ​ക്കു​റെ​ ​ക​​​ണ്ണ​​​ന്റെ​ ​ഫോ​​​ട്ടോ​ ​കോ​​​പ്പി​​​യാ​​​ണ്.​​​ ​​​​ ​കു​​​ട്ടി​​​ക​ൾ​ ​ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യാ​​​യ​​​തി​​​ന്റെ​ ​ക്രെ​​​ഡി​​​റ്റ് ​അ​​​ശ്വ​​​തി​​​ക്കാ​​​ണ്(​​​പാ​ർ​​​വ​​​തി​​​).​​​ഷൂ​​​ട്ടിം​​​ഗു​​​മാ​​​യി​ ​ബ​​​ന്ധ​​​പ്പെ​​​ട്ട് ​ഞാ​ൻ​ ​അ​​​ധി​​​ക​​​വും​ ​പു​​​റ​​​ത്താ​​​യി​​​രി​​​ക്കു​​​മ​​​ല്ലോ.​​​അ​​​തു​ ​കൊ​​​ണ്ട് ​അ​​​ശ്വ​​​തി​​​യാ​​​ണ് ​അ​​​വ​​​രു​​​ടെ​ ​സ്വ​​​ഭാ​​​വ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​ൽ​ ​ന​​​ല്ലൊ​​​രു​ ​പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​തെന്നും ജയറാം സാക്ഷ്യപ്പെടുത്തുന്നു.

  Nithya Mammen exclusive interview | FilmiBeat Malayalam
  ദേഷ്യപ്പെടാറില്ല

  ദേഷ്യപ്പെടാറില്ല

  അച്ഛനും അമ്മയുമാണ് ഞങ്ങളുടേയും മാതൃക. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അവര്‍ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടില്ല. എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും ബഹുമാനത്തോടെയാണ് പെരുമാറാറുള്ളത്. അ​​​തു​ ​കൊ​​​ണ്ട് ​ത​​​ന്നെ​ ​ഇ​​​ങ്ങ​​​നെ​​​യൊ​​​രു​ ​മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​ ​കി​​​ട്ടി​​​യ​​​തി​ൽ​ ​ഞാ​ൻ​ ​അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നു.​മാ​​​ള​​​വി​​​ക​​​യു​​​ടെ​ ​കാ​​​ര്യം​ ​പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ങ്കി​ൽ​ ​അ​​​വ​ൾ​ ​എ​​​ന്ത് ​കാ​​​ര്യ​​​ത്തി​​​ലും​ ​കൂ​​​ടെ​​​യു​​​ണ്ടാ​​​കും.​​​ഇ​​​ങ്ങ​​​നെ​​​യൊ​​​രു​ ​കു​​​ഞ്ഞ​​​നു​​​ജ​​​ത്തി​​​യെ​ ​കി​​​ട്ടി​​​യ​​​ത് ​എ​​​ന്റെ​ ​ഭാ​​​ഗ്യ​​​മാ​​​ണെന്നായിരുന്നു കാളിദാസ് പറഞ്ഞത്.

  മാളവിക പറഞ്ഞത്

  മാളവിക പറഞ്ഞത്

  ​കണ്ണ​​​ന്റെ​​​യും​ ​എ​​​ന്റെ​​​യും​ ​റോ​ൾ​​​മോ​​​​​​​ഡ​​​ൽ​ ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​യു​​​മാ​​​ണ്.​ ​അ​​​വ​​​രെ​ ​ക​​​ണ്ടാ​​​ണ് ​ഞ​​​ങ്ങ​ൾ​ ​പ​​​ഠി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​ ​എ​​​ന്തു​ ​കാ​​​ര്യ​​​​​​​മു​​​​​​​ണ്ടെ​​​​​​​ങ്കി​​​ലും​ ​അ​​​ച്ഛ​​​​​​​നോ​​​ടും​ ​അ​​​മ്മ​​​​​​​യോ​​​ടും​ ​തു​​​റ​​​​​​​ന്നു​​​​​​​പ​​​​​​​റ​​​​​​​യും.​ ​ത​​​മാ​​​​​​​ശ​​​​​​​യാ​​​​​​​ണെ​​​​​​​ങ്കി​​​ലും​ ​ഗൗ​​​ര​​​​​​​വ​​​​​​​മു​​​​​​​ള്ള​​​​​​​താ​​​​​​​ണെ​​​​​​​ങ്കി​​​ലും​ ​അ​​​ച്ഛ​​​​​​​നോ​​​ടും​ ​അ​​​മ്മ​​​​​​​യോ​​​​​​​ടു​​​​​​​മാ​​​​​​​യി​​​​​​​രി​​​ക്കും​ ​ആ​​​ദ്യം​ ​പ​​​റ​​​​​​​യു​​​​​​​ക.​ ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​യും​ ​ഒ​​​രി​​​​​​​ക്ക​ൽ​ ​പോ​​​ലും​ ​ഞ​​​ങ്ങ​​​ളെ​ ​ശ​​​കാ​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ല.​ ​അ​​​വ​ർ​ ​എ​​​പ്പോ​​​ഴും​ ​കാ​​​ണി​​​​​​​ക്കു​​​ന്ന​ ​ആ​ ​വാ​​​ത്സ​​​​​​​ല്യ​​​​​​​മാ​​​ണ് ​അ​​​വ​​​രി​ൽ​ ​ഞാ​ൻ​ ​കാ​​​ണു​​​ന്ന​ ​ന​​​ല്ല​ ​ഗു​​​ണ​​​​​​​ങ്ങ​ളെന്നായിരുന്നു മാളവിക പറഞ്ഞത്.

  പേടിയില്ലായിരുന്നു

  പേടിയില്ലായിരുന്നു

  കണ്ണന് ഒരു കാര്യത്തിലും പേടിയില്ലെന്നായിരുന്നു പാര്‍വതി പറഞ്ഞത്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ഷൂട്ടിംഗ് കാണാന്‍ പോവാറുണ്ടായിരുന്നു. അതിന് ശേഷം അവന്‍ അഭിനയിച്ചപ്പോഴും പേടിയൊന്നുമുണ്ടായിരുന്നില്ല. ഞങ്ങളുടെയൊന്നും അവസ്ഥ അതായിരുന്നില്ല. ​ക​​​ണ്ണ​​​ന്റെ​ ​ഈ​ ​ധൈ​​​ര്യം​ ​എ​​​നി​​​ക്ക് ​സ​​​ന്തോ​​​ഷം​ ​ത​​​രു​​​ന്ന​ ​കാ​​​ര്യ​​​​​​​മാ​​​​​​​ണ്.​ ​മാ​​​ള​​​വി​​​ക​​​യാ​​​ക​​​ട്ടെ​ ​അ​​​ട​​​ക്ക​​​വും​ ​ഒ​​​തു​​​ക്ക​​​വും​ ​വ​​​ന്ന​ ​പെ​ൺ​​​കു​​​ട്ടി​​​യാ​​​ണ്.​​​ക​​​ണ്ണ​​​നും​ ​മാ​​​ള​​​വി​​​ക​​​യും​ ​ഒ​​​രി​​​ക്ക​ൽ​ ​പോ​​​ലും​ ​വ​​​ഴ​​​ക്കു​​​ണ്ടാ​​​ക്കി​ ​ക​​​ണ്ടി​​​ട്ടി​​​ല്ലെന്നും പാര്‍വതി പറഞ്ഞിരുന്നു.

  English summary
  Jayaram and Parvathy talks about Kalidas And Malavika, Latest chat went vira
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X