twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് തന്റെ മുന്നിൽ മണി പൊട്ടിക്കരഞ്ഞു!! എന്നിട്ട് ഇങ്ങനെ പറഞ്ഞു, ജയറാമിന്റെ തുറന്നു പറച്ചിൽ

    പുണ്യം നിറ‍ഞ്ഞൊരു വേദി എന്നാണ് ജയറാം വിശേഷിപ്പിച്ചത്.

    |

    വർഷങ്ങൾ എത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽ ജയറാമിന് എന്നും പ്രത്യേക സ്ഥാനമാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ജയറാം ചിത്രങ്ങൾക്ക് ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജയാറാം എന്ന നടൻ പഞ്ചവർണ്ണ തത്തയിലൂടെ ഉയർത്തെഴുന്നേറ്റു. രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രം ബോക്സ് ഓഫീൽ വൻ വിജയമായിരുന്നു.

     പുറത്തു പോയതു കൊണ്ട് ഒന്നും സംഭവിക്കില്ല! ചെയ്യേണ്ടത് ഇത്, മഞ്ജുവിനും കൂട്ടർക്കുമെതിരെ വിമർശനം പുറത്തു പോയതു കൊണ്ട് ഒന്നും സംഭവിക്കില്ല! ചെയ്യേണ്ടത് ഇത്, മഞ്ജുവിനും കൂട്ടർക്കുമെതിരെ വിമർശനം

    ഇടക്കാലത്ത് സിനിമകൾ വൻ പരജയമായിരുന്നപ്പോൾ താരത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ താൻ നേരിട്ട ചോദ്യങ്ങളേയും വിമർശനങ്ങളേയും കുറിച്ച് താരം തുറന്നു പറഞ്ഞു. നൂറോളം സിനിമകളുടെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും പഞ്ചവർണ്ണ തത്തയുടെ വിജയം താരത്തിന് ഏറെ പ്രത്യേകത നിറഞ്ഞതാണത്രേ. പുണ്യം നിറ‍ഞ്ഞൊരു വേദി എന്നാണ് ജയറാം വിശേഷിപ്പിച്ചത്.

     മോഹൻലാലിനേയും മമ്മൂട്ടിയേയും മുന്നിൽ നിർത്തി കരുക്കൾ നീക്കുന്നു!! മുഖം നോക്കാതെ തുറന്നടിച്ച് നടൻ മോഹൻലാലിനേയും മമ്മൂട്ടിയേയും മുന്നിൽ നിർത്തി കരുക്കൾ നീക്കുന്നു!! മുഖം നോക്കാതെ തുറന്നടിച്ച് നടൻ

    ഉദയ സ്റ്റുഡിയോ

    ഉദയ സ്റ്റുഡിയോ

    സിനിമ മേഹവുമായി 1977 ലാണ് ആദ്യമായി ഉദയസ്റ്റുഡിയോയുടെ മുന്നിൽ എത്തിയത്. അവസരം തേടിയായിരുന്നു അന്ന് എത്തിയതെങ്കിലും ഷൂട്ടിങ്ങ് സ്ഥലത്തെ തിരക്ക് കണ്ട് കുറച്ചു നേരം ഗേറ്റിനു മുന്നിൽ നിന്നിട്ട് തിരിച്ചു പോകുകയായിരുന്നു. പിന്നീട് 1987ൽ ആദ്യ സിനിമയിൽ അഭിനയിക്കാനായി ഉദയ സ്റ്റുഡിയോയിൽ എത്തുകയായിരുന്നു. അന്ന് ഉദയസ്റ്റുഡിയോയിൽ കയറുന്നത് സ്വപ്നം പോലെയായിരുന്നു. വർഷങ്ങൾക്ക് ശേഷെം ഇന്ന് ഉദയയുടെ കൊച്ചു മകനോടൊപ്പം വേദിയിൽ നില്ക്കാൻ കഴിയുന്നത് തന്നെ സംബന്ധിച്ചടത്തോളെ വലിയൊരു കാര്യമാണെന്നും ജയറാം പറഞ്ഞു.

     വിമർശനം കേട്ടു

    വിമർശനം കേട്ടു

    ഒരുപാട് നാളത്തെ പ്രത്നത്തിന്റെ ഫലമായിരുന്നു സിനിമ. എന്നാൽ സിനിമയിൽ എത്തിയപ്പോൾ ഒരുപാട് വിമർശനങ്ങൾ കേട്ടു. ഇത് വെറും മിമിക്രിയാണ്. ഇവന് അഭിനയിക്കാൻ പറ്റില്ലെന്നുവരെ പറഞ്ഞിട്ടുണ്ട്. മിമിക്രിക്കാരൻഎന്നു പറയുമ്പോൾ എല്ലാവരും പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. ഇത് തന്നെ മാത്രമല്ല ഒരുപാട് പേരേയും വേദിനിപ്പിച്ചിട്ടുണ്ട്.

     മണി തോളിൽ ചാരി പൊട്ടിക്കരഞ്ഞു

    മണി തോളിൽ ചാരി പൊട്ടിക്കരഞ്ഞു

    ഇതു പോലൊരു അവസ്ഥ കലാഭവൻ മണിയ്ക്കും ഉണ്ടായിട്ടുണ്ട്. അന്ന് അവൻ തന്റെ തോളിൽ ചാരി കിടന്ന് പൊട്ടിക്കരഞ്ഞിരുന്നു. സംസ്ഥാന അവാർഡ് നിഷേധിക്കപ്പെട്ടപ്പോഴായിരുന്നു സംഭവം. ‘ചേട്ടാ മിമിക്രിയാണെന്ന് പറഞ്ഞിട്ടാണ് ആ അവാർഡ് എനിക്ക് വേണ്ടെന്ന് വെച്ചത്'. അങ്ങനെ പറഞ്ഞാണ് അവൻ അന്ന് കരഞ്ഞതെന്നും ജയറാം പറഞ്ഞു. ഇങ്ങനെ പലർക്കും ഇതു പോലുള്ള അനുഭവങ്ങൾ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുണ്ടാകും.

     മിമിക്രി സിനിമയോ

    മിമിക്രി സിനിമയോ

    പഞ്ചവർണ്ണ തത്ത പിഷാരടിയാണ് സംവിധാനം ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ ഇതെന്താ മിമിക്രി സിനിമയാണോ എന്ന് ഒന്ന് രണ്ട് പേർ പുച്ഛത്തോടെ തന്നോട് വന്ന് ചോദിച്ചിരുന്നു. എന്നാൽ ഞാൻ പറയും മിമിക്രി അംഗങ്ങളുടെ കൂട്ടായ്മ തന്നെയാണ് ഈ സിനിമയുടെ വിജയം.

    മിമിക്രി ഐഡന്റിറ്റിയില്ലാത്ത കല

    മിമിക്രി ഐഡന്റിറ്റിയില്ലാത്ത കല

    തന്റെ ആദ്യ ചിത്രത്തിനിന്റെ ഷൂട്ടിങ് നടക്കുമ്പോൾ പത്മരാജൻ സാർ എന്നോട് വന്നു പറഞ്ഞു ‘മിമിക്രി എന്നുപറയുന്നത് ഐഡന്റിറ്റി ഇല്ലാത്ത കലയാണ്, ഇനി നീ അത് ചെയ്യേണ്ട എന്ന്. എന്നാൽ പിന്നീട് അദ്ദേഹം തന്നെ അത് മാറ്റി പറഞ്ഞു.‘ഒരിക്കലും നീ മിമിക്രി വിടരുത്, എത്രവർഷം കഴിഞ്ഞാലും അത് നിന്റെ കൂടെ വേണമെന്ന്.

    English summary
    jayaram says about kalabhavan mani cry incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X