For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മികച്ച നടനായ ശേഷം ജയസൂര്യയുടെ പ്രതികരണം, മികച്ച നടിയാവുമെന്ന് താന്‍ ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് നടി അന്ന ബെൻ

  |

  അമ്പത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മികച്ച നടനും നടിയും ആരാവുമെന്ന് അറിയാന്‍ സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ര്ണ്ട് വര്‍ഷത്ത ഇടവേളയില്‍ നടന്‍ ജയസൂര്യ ഇത് രണ്ടാം തവണയാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രജോഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിലെ പ്രകടനമാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം നേടി കൊടുത്തത്.

  വളരെ സിംപിളായ വസ്ത്രത്തിലും തിളങ്ങാം, നബ നടേഷിൻ്റെ പുത്തൻ ചിത്രങ്ങളിതാ

  നവാഗതനായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പോള എന്ന സിനിമയിലൂടെയാണ് അന്ന ബെന്നിനെ തേടി ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. താനിത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടി നല്‍കിയ വിശദീകരണത്തില്‍ സൂചിപ്പിക്കുന്നത്. അവാര്‍ഡ് വെള്ളം സിനിമയുടെ അണിയറയിലുള്ള എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നതായി ജയസൂര്യയും അറിയിച്ചു. അവാര്‍ഡിന് ശേഷമുള്ള താരങ്ങളുടെ പ്രതികരണം വായിക്കാം...

  മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് ജയസൂര്യ. സിനിമ കഴിഞ്ഞ് ഇറങ്ങിയാലും ജനമനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് വെള്ളം സിനിമയിലെ മുരളിയേട്ടന്‍. മുഴുക്കുടിയനായ മുരളിയേട്ടന്‍ കുടി നിര്‍ത്തി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ മാറ്റമാണ് സിനിമ പറയുന്നത്. സിനിമ കണ്ട് പരിവര്‍ത്തനം സംഭവിച്ച നിരവധി പേര് സമൂഹത്തിലുണ്ട്. എനിക്ക് ലഭിച്ച ആദ്യത്തെ അവാര്‍ഡ് അതാണ്. സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കൂടിയാണ് ഈ അവാര്‍ഡ് വാങ്ങുന്നതെന്നാണ് ജയസൂര്യ പറയുന്നത്.

  അവാര്‍ഡ് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നടി അന്ന ബെന്‍ പ്രതികരിച്ചത്. അവാര്‍ഡ് കപ്പേള ടീമിന് സമര്‍പ്പിക്കുകയാണെന്നും നടി പറഞ്ഞു. അതേ സമയം അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ചും ജൂറി വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ നിരവധി വിഷമസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ മനോവ്യാപരങ്ങള്‍ സൂക്ഷ്മമായ ശരീരഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌കരിച്ചത് കൊണ്ടാണ് അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുക്കുന്നത്. നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, ശോഭന എന്നിങ്ങനെയുള്ള നടിമാരെ പിന്തള്ളി കൊണ്ടാണ് അന്ന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.

  മികച്ച നടിയ്ക്ക് പുറമേ മികച്ച നടനുള്ള തിരഞ്ഞെടുപ്പിലും കടത്ത മത്സരമായിരുന്നു നടന്നത്. മികച്ച പ്രകടനമാണ് വെള്ളം എന്ന ചിത്രത്തിലൂടെ ജയസൂര്യ കാഴ്ച വെച്ചത്. വിവിധാ ഭാവാവിഷ്‌കാരങ്ങളെ അനായാസമായി അവതരിപ്പിച്ച അഭിനയ മികവിനാണ് അവാര്‍ഡ് നല്‍കിയതെന്നാണ് ജൂറി സാക്ഷ്യപ്പെടുത്തുന്നത്. മദ്യപാനാസക്തിയില്‍ നിന്ന് വിമുക്തനാകാന്‍ സാധിക്കാത്ത ഒരു യുവാവിന്റെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നിയന്ത്രിതമായ ഭാവാവിഷ്‌കാരങ്ങളെ അനായാസമായി അവതരിപ്പിച്ചെന്നും ജൂറി വിലയിരുത്തുന്നു. 2018 ല്‍ ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലെ പ്രകടനം വിലയിരുത്തി ജയസൂര്യയ്ക്ക് മികച്ച നടനുള്ള അംഗീകാരം ലഭിച്ചിരുന്നു. അന്ന് നടന്‍ സൗബിന്‍ ഷാഹിറിനൊപ്പം മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ട് എടുക്കുകയായിരുന്നു.

  Recommended Video

  Kerala State Film Awards 2020 Winners List: Jayasurya, Anna Ben, The Great Indian Kitchen Win Big!

  നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം അധ്യക്ഷയായിട്ടുള്ള ജൂറിയാണ് ഇത്തവണത്തെ അവാര്‍ഡിന് അര്‍ഹരായവരെ തീരുമാനിച്ചത്. 'കൊവിഡിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചിട്ടത് സിനിമാ മേഖലയെ സാരമായി ബാധിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥ പരിതാപകരമായിരുന്നു. ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നിന്ന് കൊവിഡിനെ ഒന്നിച്ച് ചെറുക്കുന്ന കേരള മാതൃക ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ജൂറി അംഗങ്ങളെല്ലാം ഒന്നിച്ചാണ് പുരസ്‌കാര ജേതാക്കളെ തീരുമാനിച്ചതെന്നും സുഹാസിനിയുടെ പ്രതികരണത്തില്‍ പറയുന്നു. ജയസൂര്യയെ നടനായി തീരുമാനിച്ചതും അന്നയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതും ജൂറി അംഗങ്ങളെല്ലാവരും ഒന്നിച്ചെടുത്ത തീരുമാനത്തിലാണെന്നും സുഹാസിനി വിശദമാക്കി.

  ജയസൂര്യ മികച്ച നടന്‍, അന്ന ബെന്‍ മികച്ച നടി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  English summary
  Jayasurya And Anna Ben Opens Up After Winning Kerala State Best Film Actor/Actress Awards 2021
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X