For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുമൊത്ത് ആദ്യമായാണ് അഭിനയിക്കുന്നത്; ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് നടന്‍ ജയസൂര്യ

  |

  ഒന്നര വര്‍ഷത്തിന് മുകളിലായി തിയറ്ററുകളും സിനിമകളുമൊക്കെ സജീവമായിട്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തിയറ്റര്‍ തുറന്നതോടെ മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായിട്ടെത്തിയ രണ്ട് സിനിമകളായിരുന്നു റിലീസ് ചെയ്തത്. ചതുര്‍മുഖം, ദീ പ്രീസ്റ്റ്, എന്നീ സിനിമകളിലെ മഞ്ജുവിന്റെ പ്രകടനം പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ്. ഇപ്പോഴിതാ പുതിയൊരു സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യരും ജയസൂര്യയും എത്തിയിരിക്കുകയാണ്.

  മേരീ ആവാസ് സുനോ എന്ന പേരില്‍ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുകയാണ്. ജയസൂര്യയെ നായകനാക്കി ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകളുടെ വിജയത്തിന് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകത കൂടി മേരീ ആവാസ് സുനോയ്ക്ക് ഉണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ആദ്യമായി മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ചാണ് ജയസൂര്യ എത്തിയത്. വിശദമായി വായിക്കാം...

   manju-jayasurya

  ''ഒരു സിനിമ കാണുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ നമുക്ക് പരിചിതരാണെന്ന് തോന്നുമ്പോഴാണ്, അത് വിജയിക്കുന്നത്. മേരി ആവാസ് സുനോയിലെ ആര്‍.ജെ ശങ്കറും പോസിറ്റീവ് എനര്‍ജി നിറക്കുന്ന ഒരാളാണ്. പ്രിയ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നാണ് പ്രതീക്ഷയോടെ ഫസ്റ്റ് ലുക്ക് പുറത്തു വിടുകയാണ്. മഞ്ജു വാര്യരുമൊത്ത് ആദ്യമായാണ് അഭിനയിക്കുന്നത്. ശിവദയും പ്രധാന വേഷത്തില്‍ ഒപ്പം ഉണ്ട്. ക്യാപ്റ്റനും വെള്ളത്തിനും ശേഷം പ്രിയപ്പെട്ട പ്രജേഷാണ് തിരക്കഥയും സംവിധാനവും. വലിയ പ്രതീക്ഷകളാണ് ഉള്ളത്. കൂടെയുണ്ടാവണം. എന്നുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് ജയസൂര്യ കുറിച്ചിരിക്കുന്നത്.

  ഐശ്വര്യ റായിയ്ക്ക് മുന്‍പ് 10 മാസത്തോളം അഭിഷേക് മറ്റൊരു പ്രണയത്തിലായിരുന്നു; പ്രണയകഥ വീണ്ടും വൈറൽ- വായിക്കാം

  ചിത്രത്തില്‍ നായികയായിട്ടെത്തുന്ന മഞ്ജു വാര്യരും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു. വളരെ സന്തോഷത്തോടെയാണ് മേരീ ആവാസ് സുനോ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെക്കുന്നത്. ഇത്രയും കൂളായിട്ടുള്ള ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വളരെ രസകരമായിരുന്നു. ഈ സിനിമ നിങ്ങളെയും സന്തോഷിപ്പിക്കും എന്ന കാര്യം എനിക്ക് ഉറപ്പാണെന്നും മഞ്ജു വാര്യര്‍ പറയുന്നു.

  പ്രിയമുള്ളവരേ, പുതിയ ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാ. ക്യാപ്റ്റനും വെള്ളത്തിനും ശേഷം ജയേട്ടനൊപ്പമുള്ള ചിത്രമാണ്. മഞ്ജു വാര്യര്‍ക്കൊപ്പം ആദ്യത്തെയും. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷേട്ടനാണ് നിര്‍മാണം. ശിവദ, ജോണി ആന്റണി ചേട്ടന്‍, സുധീര്‍ കരമന ചേട്ടന്‍, സോഹന്‍ സീനുലാല്‍, ഗൗതമി ,ദേവി അജിത്, മിഥുന്‍ തുടങ്ങിയവരും ഉണ്ട്. ഗുരുതുല്യരായ സംവിധായകര്‍ ഷാജി കൈലാസ് സര്‍, ശ്യാമപ്രസാദ് സര്‍ എന്നിവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതും ഭാഗ്യമായി കരുതുകയാണ്. ചിത്രത്തിന്റെ അവസാന വട്ട മിനുക്കുപണികളിലാണ്. എന്നും കൂടെ നിന്നിട്ടുള്ള സുഹൃത്തുകളുടെയും പ്രേക്ഷകരുടെയും പിന്തുണയും പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു. സസ്‌നേഹം. ജി .പ്രജേഷ് സെന്‍.. എന്ന് സംവിഘധായകനും പറയുന്നു.

  കുടുംബവിളക്കിന് അവിഹിത സീരിയലെന്ന പേര് വീണ്ടും വരും; അനുവിന് സുമിത്രയുടെ അവസ്ഥ വരാതിരിക്കാൻ ഉപദേശവുമായി ആരാധകർ- വായിക്കാം

  Manju Warrier's new look viral | FilmiBeat Malayalam

  അതേ സമയം അഭിനയത്തില്‍ ചക്രവര്‍ത്തിയായ ലാലേട്ടനോടൊപ്പം ആയാല്‍ പ്പോലും അതിനോട് കിടപിടിച്ചു നില്‍ക്കുന്ന മഞ്ജുക്കുട്ടിയോടൊപ്പം ആദ്യമായി ജയന്‍ അഭിനയിക്കുന്നു. അതു തന്നെ ഒരു വലിയ സന്തോഷമെന്ന് പറയുകയാണ് ആരാധകര്‍. രണ്ടു പേരും ഒന്നിച്ചുള്ള ഫിലിം കാണാന്‍ കാത്തിരിക്കുന്നു. കിട്ടുന്ന ഏതു റോളിനോടും പരമാവധി തന്മയീ ഭവിക്കുന്ന ഡെഡിക്കേറ്റഡ് ആയ നല്ലൊരു നടനാണ് ജയസൂര്യ. ജയന് അഭിനന്ദനങ്ങള്‍. ഒപ്പം പ്രജേഷ് സെന്നിനോടും മഞ്ജുവിനോടും മറ്റ് സിനിമാ പ്രവർത്തകരോടുമൊക്കെയുള്ള സ്‌നേഹം ആരാധകര്‍ പങ്കുവെക്കുകയാണ്.

  Read more about: ott jayasurya manju warrier
  English summary
  Jayasurya And Manju Warrier Starrer Movie Meri Awaz Suno First Look Poster Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X