Don't Miss!
- Lifestyle
Daily Rashi Phalam: ഇന്നത്തെ ഗ്രഹസ്ഥാനത്തിന്റെ നല്ല സൂചനകള്‍ ഈ രാശിക്കാര്‍ക്ക്
- News
കടലില്‍ തെറിച്ചു വീണ മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായി കോസ്റ്റല്‍ പൊലീസ്; കയ്യടി
- Finance
ഐഎസ്ആര്‍ഒയും നാണിക്കും! 6 മാസത്തില്‍ 2,800% ലാഭം; ഈ 26 പെന്നി സ്റ്റോക്കുകൾ റോക്കറ്റ് കുതിപ്പില്‍
- Sports
IND vs ENG: ടെസ്റ്റില്‍ റിഷഭ് വേറെ ലെവല്‍- മിന്നും സെഞ്ച്വറി, സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു!
- Travel
മഴക്കാലയാത്രകളിലേക്ക് ബീച്ചുകളും... സുരക്ഷിതമായി പോയിവരാം!!
- Automobiles
ഫീച്ചറുകളാൽ സമ്പന്നർ, തെരഞ്ഞെടുക്കാം ഈ സ്കൂട്ടറുകൾ
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
മഞ്ജു വാര്യരെ ആദ്യമായി കാണുന്നത് അവിടെ വെച്ചാണ്; അതിനൊരു മാറ്റവുമില്ല, അനുഭവം പങ്കുവെച്ച് ജയസൂര്യ
മലയാളി പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മേരി ആവാസ് സുനോ. മഞ്ജു വാര്യരേയും ജയസൂര്യയേയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആര്‍ജെ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഡോക്ടറായായിട്ടാണ് മഞ്ജു എത്തുന്നത്. ഇതാദ്യമായിട്ടാണ് മഞ്ജു വാര്യരും ജയസൂര്യയും ഒന്നിച്ചെത്തുന്നത്.
ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഒരുപാടാളുകള്‍ക്ക് പ്രചോദനമാകുന്ന ഒരു ആര്.ജെ.യുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു പ്രശ്നവും തുടര്‍ന്ന് അയാള്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് മേരി ആവാസ് സുനോ പ്രജേഷ് സെന്‍- ജയസൂര്യ കോമ്പോയ്ക്കൊപ്പം തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്കിയ മറ്റൊരു ഘടകം മഞ്ജു വാര്യര്‍ ആയിരുന്നു. ഇതാദ്യമായിട്ടാണ് മഞ്ജുവും ജയസൂര്യയും ഒറ്റ ഫ്രെയിമില്‍ എത്തുന്നത്. ഇപ്പോഴിതാ മഞ്ജുവിനോടൊപ്പമുള്ള എക്സ്പീരിയന്‍സ് പങ്കുവെയ്ക്കുകയാണ ജയസൂര്യ. മാതൃഭൂമി ഡോട്കോമിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

മഞ്ജുവിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നാണ് ജയസൂര്യ പറയുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെ...'വര്‍ഷങ്ങള്‍ക്കുമുമ്പ് പത്രം എന്ന സിനിമയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷം ചെയ്യാന്‍ ഭാഗ്യം ലഭിച്ചിരുന്നു. ആ വേഷത്തിനായി ദിവസങ്ങളോളം ഞാന്‍ സിനിമയുടെ സെറ്റില്‍ എത്തിയിട്ടുണ്ട്. അവിടെവെച്ചാണ് ഞാന്‍ ആദ്യമായി മഞ്ജു വാര്യരെ കാണുന്നത്. അന്നുമുതല്‍ അവരുടെ കടുത്ത ആരാധകനായിരുന്നു ഞാന്‍. വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിത്തന്നെ കാണുന്നു. എന്നും ചിരിച്ച മുഖത്തോടെയാണ് ഞാന്‍ മഞ്ജുവിനെ കണ്ടിട്ടുള്ളത്. ഈ സിനിമയുടെ സെറ്റില്‍ വന്നപ്പോഴും മഞ്ജു വളരെ പോസിറ്റീവ് ആയിട്ടാണ് ഓരോരുത്തരോടും ഇടപെട്ടത്', ജയസൂര്യ ഓര്‍ത്തെടുത്തു.

'ഒരു സീനിയര്‍ ആക്ടര്‍ എന്ന ചിന്തയെല്ലാം മാറ്റിവെച്ച് സംവിധായകന്റെ ഓരോ നിര്‍ദേശത്തെയും ഉള്‍ക്കൊണ്ട് അതിനനുസരിച്ച് അഭിനയിക്കുന്ന മഞ്ജുവിനെയാണ് ഞാന്‍ കണ്ടത്. ഓരോ സീനിലും അവര്‍ അഭിനയിക്കുന്നത് കാണാന്‍തന്നെ ഭയങ്കര രസമാണ്. ഓരോ സീനും വളരെ നാച്വറലായി അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് ഒരേസമയം എന്നെ പ്രചോദിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു.
മഞ്ജുവിനൊപ്പം അഭിനയിച്ചത് എന്റെ കരിയറിലെ ഏറ്റവും അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമായി കാണുന്നു. സിനിമയുടെ സെറ്റില്‍വെച്ച് പഴയ കാര്യങ്ങളൊക്കെ ഞങ്ങള്‍ സംസാരിച്ചു. കാലത്തിനനുസരിച്ച് തന്റെ അഭിനയരീതികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു നടിയാണ് മഞ്ജു വാര്യര്‍. എല്ലാ ഈഗോയും മാറ്റിവെച്ച് തന്നിലെ അഭിനേത്രിയെ പുതുക്കിക്കൊണ്ടിരിക്കാനുള്ള താത്പര്യം അവരിലുണ്ട്'; മഞ്ജുവിനോടൊപ്പമുള്ള ചിത്രീകരണ അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

ഇതേ അഭിമുഖത്തില്‍ തന്നെ കോമഡി ചിത്രങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ചും ജയസൂര്യ പറഞ്ഞിരുന്നു. തന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന തരത്തിലുള്ള കോമഡി സിനിമകള്‍ ലഭിക്കാറില്ലെന്നാണ് നടന് പറയുന്നത്. സീരിയസ് വേഷങ്ങള്‍ക്കൊപ്പം തന്നെ കോമഡി ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. മുഴുനീള കോമഡി സിനിമകള്‍ ഇപ്പോള്‍ അപൂര്‍വമായേ മലയാളത്തില്‍ സംഭവിക്കാറുള്ളൂ. അടുത്തിടെ ഏറെ ആസ്വദിച്ചു കണ്ട ഒരു സിനിമ 'ജാനേ മന്' ആണ്. ഇപ്പോള്‍ കൂടുതലും റിയലിസ്റ്റിക് സിനിമകളാണ് വരുന്നത്. അതിനൊപ്പം ചേര്‍ന്നുപോകുന്ന തമാശകളാണ് സൃഷ്ടിക്കപ്പെടുന്നത്.

ട്രെന്‍ഡുകള്‍ക്കു പിന്നാലെ പോകുന്ന ഒരു പ്രവണതയാണ് ഇന്നുള്ളത്. മികച്ച കോമഡി എഴുതാന്‍ കഴിവുള്ള ഒട്ടേറെ സംവിധായകര്‍ ഇവിടെയുണ്ട്. ത്രില്ലര്‍ സിനിമകള്‍ക്കൊപ്പം തന്നെ കോമഡി സിനിമകളും കൂടുതലായി ഇവിടെ സംഭവിക്കേണ്ടതുണ്ട്. നല്ല കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും ചെയ്യും. 'അമര്‍, അക്ബര്‍, അന്തോണി'യിലൊക്കെ ചെയ്ത പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇപ്പോഴും ആഗ്രഹമുണ്ട്. ഇപ്പോള്‍ എന്നെ തേടിയെത്തുന്നത് കൂടുതലും സീരിയസ് കഥാപാത്രങ്ങളാണ്. അത് ബോധപൂര്‍വം തിരഞ്ഞെടുക്കുന്നതല്ല. ആഴമുള്ള കഥാപാത്രങ്ങള്‍ ഇനിയും ചെയ്യും. ഒപ്പം കോമഡി വേഷങ്ങള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ട്'; ജയസൂര്യ വ്യക്തമാക്കി
-
മാസ് റീഎന്‍ട്രിയായി ജാസ്മിനും റോബിനും; ബിഗ് ബോസിലേക്ക് താരങ്ങളുടെ എന്‍ട്രി പ്രേക്ഷകരെ പോലും കോരിത്തരിപ്പിക്കും
-
വലിയ തുക കണ്ടിട്ടും 100 ദിവസം തികയ്ക്കാന്‍ അവര്‍ തീരുമാനിച്ചു; ബിഗ് ബോസിലെ ആറ് പേര്‍ക്കും സല്യൂട്ടെന്ന് അശ്വതി
-
ആലിയ ഇത് അറിഞ്ഞോ? രണ്‍ബീര്‍ കപൂറിന്റെ പുതിയ ക്രഷ് ഈ നടിയാണെന്ന് ! പൊതുവേദിയില്‍ വെളിപ്പെടുത്തി താരം