twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപൂര്‍വ്വമായി കാണുന്ന നന്മയുള്ള ഒരു മനുഷ്യന്‍, രജനികാന്ത് വരെ സുഹൃത്ത്, അതായിരുന്നു വിജയേട്ടന്‍!!

    |

    കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നടന്‍ കലാശാല ബാബു അന്തരിച്ചത്. ഇന്ന് രാവിലെ നടന്‍ വിജയന്‍ പെരിങ്ങോട് ഹൃദയാഘാതത്തെ തുടര്‍ന്നും മരിച്ചു. പ്രൊഡക്ഷന്‍ എക്‌സീക്യൂട്ടിവായി സിനിമയിലെത്തിയ അദ്ദേഹം നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിരുന്നു. സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ് എന്നിവരുടെ സിനിമകളിലൂടെ ശ്രദ്ധേയനായ താരത്തെ അനുസ്മരിച്ച് സംവിധായകന്‍ ജിസ് ജോയി എത്തിയിരിക്കുകയാണ്.

    vijayan-peringode

    ജിസ് പറയുന്നതിങ്ങനെ...

    ചില നാടന്‍ പരസ്യങ്ങള്‍ ചെയ്യുമ്പോള്‍ എന്റെ മനസ്സിലും അദ്യം വന്നിരുന്ന മുഖങ്ങളില്‍ ഒന്ന് വിജയേട്ടന്റെ (വിജയന്‍ പെരിങ്ങോട്) ആയിരുന്നു! ഇന്ന് രാവിലെ ഹൃദയാഘാതം എന്നൊരു കാരണം കൊണ്ട് കടന്നു പോകുന്നത്, സിനിമയില്‍ അപൂര്‍വ്വമായി കാണുന്ന നന്മയുള്ള ഒരു മനുഷ്യനാണ്!! ഏതു സദസ്സിലും എളുപ്പത്തില്‍ ലയിച്ചു ചേരുന്ന, ഒരു നാടന്‍ ചായയുടെ രുചിയും ലഹരിയും പോലൊരാള്‍!!

    നിങ്ങളെ സ്വാധീനിച്ച നടി ആര്? പ്രേക്ഷകര്‍ പറയുന്നു മഞ്ജുവും നവ്യയും! അപ്പോള്‍ പാര്‍വ്വതിയും റിമയുമോ?നിങ്ങളെ സ്വാധീനിച്ച നടി ആര്? പ്രേക്ഷകര്‍ പറയുന്നു മഞ്ജുവും നവ്യയും! അപ്പോള്‍ പാര്‍വ്വതിയും റിമയുമോ?

    സിനിമയില്‍ ഏറ്റവും ചെറിയ ജോലിചെയ്യുന്നവര്‍ മുതല്‍ വല്ലപ്പോഴും പെരിങ്ങോട് ഉഴിച്ചിലിനു വരുന്ന സാക്ഷാല്‍ രജനികാന്ത് വരെ നീളുന്നു അദ്ദേഹത്തിന്റെ സൗഹൃദ വലയം!! വല്ലാത്തൊരു ആനച്ചന്തമാണ് കാഴ്ചയിലും അതിലുപരി വര്‍ത്തമാനത്തിലും , കേള്‍വില്‍ക്കാരന്റെ മുഖത്തു എപ്പോഴും ഒരു ചിരി നിര്‍ത്തിക്കൊണ്ടേ സംസാരിക്കു!!

    പിരിയുമ്പോള്‍ എല്ലാവരോടും പറയും, പെരിങ്ങോട് വരുമ്പോ അറിയിക്കൂട്ടോ എന്ന്. എന്ത് സഹായത്തിനും അവിടെ താനുണ്ട് എന്ന് തന്നെയാണ് അതിനര്‍ത്ഥം..!!! എല്ലാ വിടവാങ്ങലും വലിയ നഷ്ടം തന്നെയാണ്!! പ്രിയപ്പെട്ട തൊടിയിലെ വലിയ വേരുകളോട് കൂടിയ തണല്‍മരം നഷ്ടമായ പോലെയാണ് എനിക്ക്... ഉറപ്പായും അദ്ദേഹത്തെ അടുത്തറിഞ്ഞ ഏവര്‍ക്കും അതങ്ങനെ തന്നെയായിരിക്കും.. പ്രിയ വിജയേട്ടന് പ്രണാമം എന്നും പറഞ്ഞാണ് ജിസ് ജോയി കുറിപ്പ് അവസാനിപ്പിക്കുന്നത്.

    English summary
    Jis Joy saying about Vijayan Peringode
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X