twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്യാന്‍സറിനെ തോല്‍പിച്ച കരുത്തുമായി ജിഷ്ണു

    By Soorya Chandran
    |

    ക്യാന്‍സര്‍, സിനിമ... ഇത് രണ്ടും ചേര്‍ത്തുവക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന പേര് അനശ്വര നടന്‍ സത്യന്റേതായിരിക്കും. രക്താര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും സിനിമയില്‍ മാത്രം ശ്രദ്ധിച്ച് ജീവിച്ച സത്യന്‍. പിന്നെ മലയാളിക്ക് എളുപ്പത്തില്‍ ഓര്‍മ വരിക മംമ്ത മോഹന്‍ദാസിനെയായിരിക്കും.

    എന്നാല്‍ മലയാളികള്‍ മനസ്സില്‍ ഓര്‍ത്തുവക്കേണ്ട ഒരു നടന്‍ കൂടിയുണ്ട്. ജിഷ്ണു. കുറച്ച് സിനിമകളിലെ നല്ല വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജിഷ്ണു. പഴയകാല നായകന്‍ രാഘവന്റെ മകന്‍.

    Jishnu

    തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച ജിഷ്ണു ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്, ആരോഗ്യം വീണ്ടെടുത്ത് സിനിമയില്‍ സജീവമാകാന്‍ തന്നെയാണ് ജിഷ്ണുവിന്റെ തീരുമാനം. ചെറുപ്പത്തില്‍ ആശുപത്രിയെ ആയിരുന്നത്രെ ജിഷ്ണുവിന് ഏറ്റവും ഭയം. എന്നാല്‍ രോഗം ക്യാന്‍സറിന്റെ രൂപത്തില്‍ വന്നപ്പോള്‍ ആശുപത്രിവാസം ഒഴിവാക്കാനാകാതെ വന്നു.

    16 മണിക്കൂര്‍ കൊണ്ട് 8 ശസ്ത്രക്രിയകള്‍, അഞ്ച് ദിവസത്തെ ഐസിയു വാസം... വീണ്ടും ഏഴുദിവസത്തെ ആശുപത്രി ജീവിതം. ആശുപത്രിയെ ഏറെ ഭയപ്പെട്ടിരുന്ന ജിഷ്ണുവിന്റെ ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം.

    ശസ്ത്രക്രിയ തന്റെ അഭിനയ ജീവിതത്തെ ബധിക്കുമോ എന്ന ഭയം ഇപ്പോള്‍ ജിഷ്ണgവിനില്ല. ഒരു നടന്റെ ജീവിതം നശിപ്പിക്കാതെ തന്നെ ശസ്ത്രിക്രിയ നടത്താനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. കവിള് തുളക്കാതെ, തൊണ്ട തുറന്നായിരുന്നു ശസ്ത്രക്രിയ. ഇപ്പോള്‍ ഭക്ഷണം കഴിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്. ട്യൂബ് വഴിയാണ് ഭക്ഷണം.

    ക്യാന്‍സര്‍ എന്നത് അത്രവലി ഭീകര രോഗമൊന്നും അല്ലെന്നാണ് ഇപ്പോള്‍ ജിഷ്ണു പറയുന്നത്. ഇതൊരു മാറാരോഗമല്ലെന്ന ബോധവത്കരണം നടത്തണം എന്നും ജിഷ്ണു പറയുന്നു. മംഗളം ഓണ്‍ലൈനിലാണ് ജിഷ്ണുവായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    English summary
    Jishnu is coming back after fighting with Cancer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X