For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീവിദ്യയുടെ പ്രണയം കമല്‍ഹാസനോടായിരുന്നില്ല! മറ്റൊരാളോട്! വെളിപ്പെടുത്തലുമായി ജോണ്‍ പോള്‍!

|

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രീവിദ്യ. അര്‍ബുദത്തിന്റെ രൂപത്തിലെത്തിയ വില്ലന്‍ താരത്തെ തട്ടിയെടുത്തെങ്കിലും ശ്രീവിദ്യ ഇന്നും പ്രേക്ഷക മനസ്സില്‍ ജീവിച്ചിരിക്കുന്നുണ്ട്. നായികയായും സഹതാരമായും അമ്മയായും സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീവിദ്യ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ കാരണം സിനിമയിലേക്കെത്തിയതാണ്. പ്രശസ്ത സംഗീതജ്ഞയായ എംഎല്‍ വസന്തകുമാരിയുടെയും ഹാസ്യ താരമായിരുന്ന ആര്‍ കൃഷ്ണമൂര്‍ത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. കലാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച താരം സിനിമയിലേക്ക് എത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ചെറുപ്പം മുതല്‍ക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ.

മമ്മൂട്ടിയുടെ രാജ ചില്ലറക്കാരനല്ല! കൊലകൊല്ലി തന്നെ! സിനിമയുടെ ബജറ്റ് പുറത്തുവിട്ടു! കാണൂ!

ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായി പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരത്തിന്‍രെ അപ്രതീക്ഷിത വിയോഗം ഏറെ വേദനിപ്പിച്ചിരുന്നൊരു സംഭവമായിരുന്നു. 12 വര്‍ഷമായി ഈ അഭിനേത്രി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട്. തൊട്ടതെല്ലാം പൊന്നാക്കി എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കിയ താരം കൂടിയായിരുന്നു ഇവര്‍. പ്രണയകഥയിലെ നായികയായും താരത്തെ വിശേഷിപ്പിച്ചിരുന്നു. കമല്‍ഹാസനുമായി ബന്ധപ്പെടുത്തിയായിരുന്നു ആ പേര് കൂടുതലും കേട്ടത്. എന്നാല്‍ അദ്ദേഹത്തോടായിരുന്നില്ല ശ്രീവിദ്യയുടെ പ്രണയമെന്ന് തിരക്കഥാകൃത്തായ ജോണ്‍ പോള്‍ പറയുന്നു. അവരുടെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കലാപാരമ്പര്യമുള്ള കുടുംബം

പ്രശസ്ത സംഗീതജ്ഞ എംഎല്‍ വസന്തകുമാരിയുടെയും ഹാസ്യ താരമായ ആര്‍ കൃഷ്ണമൂര്‍ത്തിയുടെയും മകളായാണ് ശ്രീവിദ്യ ജനിച്ചത്. കുട്ടിക്കാലം മുതല്‍ക്കേ സംഗീതത്തിന്റെയും നൃത്തത്തിന്‍രെയും ലോകത്തായിരുന്നു താരം. തിരുവുള്‍ ചൊല്‍വര്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്രീവിദ്യയുടെ പ്രായം പതിമൂന്ന് വയസ്സായിരുന്നു. മനോഹരമായ കണ്ണുകളുമായി സിനിമയിലേക്ക് കടന്നുവന്ന ഈ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചട്ടമ്പിക്കവലയിലൂടെ നായികയായി

ചട്ടമ്പിക്കവല എന്ന ചിത്രത്തില്‍ സത്യന്റെ നായികയായാണ് ഈ താരം മുഖ്യാധാര ചിത്രങ്ങളില്‍ തുടക്കം കുറിച്ചത്. കുസൃതി നിറഞ്ഞ ചിരിയും നിഷ്‌കളങ്കമായ നോട്ടവുമുള്ള ആഈ താരത്തെ പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു.മലയാള സിനിമയിലാണ് കൂടുതല്‍ അഭിനയിച്ചതെങ്കിലും തമിഴകത്തും താരം കഴിവ് തെളിയിച്ചിരുന്നു. കന്നഡ, ഹിന്ദി തുടങ്ങിയ ചിത്രങ്ങളിലും ശ്രീവിദ്യ വേഷമിട്ടിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം, 1983 ല്‍ രചന, 1992 ല്‍ പുറത്തിറങ്ങിയ ദൈവത്തിന്റെ വികൃതികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു.

ആലാപനത്തിലും മികവ് തെളിയിച്ചു

അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ പിന്നണി ഗായികയായി തുടക്കമിട്ടത്. പിന്നീട് മറ്റ് ചിത്രങ്ങള്‍ക്ക് വേണ്ടിയും അവര്‍ ഗാനം ആലപിച്ചു. ആന കൊടുത്താലും കിളിയേ എന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനി സ്‌ക്രീനിലും ശ്രീവിദ്യ താന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. 2004 ലെ അവിചാരിതം പരമ്പരയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് താരത്തിന് ലഭിച്ചിരുന്നു.

വിവാഹജീവിതം സുഖകരമായിരുന്നില്ല

തീക്കനല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശ്രീവിദ്യ നിര്‍മ്മാതാവായിരുന്ന ജോര്‍ജ് തോമസുമായി പ്രണയത്തിലായത്. 1979 ല്‍ ഇരുവരും വിവാഹിതരായി. വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ വിവാഹ ശേഷം വീട്ടമ്മയായി ഒതുങ്ങി ജീവിക്കാനായിരുന്നു ശ്രീവിദ്യയ്ക്ക് താല്‍പ്പര്യം. എന്നാല്‍ ഭര്‍ത്താവ് നിര്‍ബന്ധിപ്പിച്ച് അഭിനയത്തിലേക്ക് തള്ളിവിട്ടു. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വഴക്കിലേക്ക് മാറി. ജോര്‍ജില്‍ നിന്നും വിവാഹ മോചനം നേടുകയും ചെയ്തു.

ശ്രീവിദ്യയുടെ പ്രണയം

ശ്രീവിദ്യയുമായി ചേര്‍ത്ത് കേട്ടിരുന്ന പേര് കമല്‍ഹാസന്റേതായിരുന്നുവെങ്കിലും അദ്ദേഹത്തോടല്ലായിരുന്നു അവരുടെ പ്രണയമെന്ന് ജോണ്‍ പോള്‍ പറയുന്നു. ദേഹീദേഹങ്ങളെ ലയിപ്പിച്ചുകൊണ്ട് ശ്രീവിദ്യയ്ക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭരതനോടായിരുന്നു. വിവാഹത്തിലെത്തില്ലെന്നറിഞ്ഞിട്ടും അന്യോന്യം പ്രണയിച്ചവരായിരുന്നു ഇരുവരും. ദാമ്പത്യമല്ല ഈ ബന്ധത്തിന്റെ ഭാവി എന്ന് ഇരുവര്‍ക്കും നേരത്തെ തന്നെ അറിയാമായിരുന്നു.

ലളിതയും വിദ്യയും

ഭരതന്റെ പങ്കാളിയായ കെപിഎസി ലളിതയെ നന്നായി മനസ്സിലാക്കിയിരുന്നു ശ്രീവിദ്യ. അവരുടെ കുടുംബ ജീവിതത്തെക്കുറിച്ചും കൃത്യമായ ധാരണകളുണ്ടായിരുന്നു. ഭരതന്റെ ശക്തി ലളിതയാണെന്ന കാര്യത്തെക്കുറിച്ചും അവര്‍ക്കറിയാമായിരുന്നു. ഇതേക്കുറിച്ചൊക്കെ കൃത്യമായി ബോധ്യമുള്ളതിനാലാണ് ലളിതയും ശ്രീവിദ്യയും നല്ല സുഹൃത്തുക്കളായി മാറിയതെന്നും ജോണ്‍ പോള്‍ പറയുന്നു.

മരണത്തിന് കീഴടങ്ങി

2003 ലാണ് ശ്രീവിദ്യയ്ക്ക് അസുഖം സ്ഥിരീകരിക്കുന്നത്. ചികിത്സയ്ക്കിടയിലും താരം അഭിനയം തുടര്‍ന്നിരുന്നു. 2006 ഒക്ടോബര്‍ 19 ന് ശ്രീവിദ്യ മരണത്തിനു മുന്നില്‍ കീഴടങ്ങി. ഇന്നും ഈ വേദനയില്‍ നിന്നും കരകയറാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ അസാന്നിധ്യം നികത്താന്‍ മലയാള സിനിമയ്ക്കും കഴിഞ്ഞിട്ടില്ല.

English summary
John Paul about Sreevidaya's love affair

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more