For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീവിദ്യ പാടും, ആ രാഗം ഭരതന്‍ വരയ്ക്കും; കീഴ്‌വഴക്കങ്ങള്‍ക്കപ്പുറത്തെ ബന്ധത്തെ കുറിച്ച് ജോണ്‍ പോള്‍

  |

  ഭരതന്‍ എന്ന പേര് മാത്രം മതി മലയാളികള്‍ക്ക് മനസുകൊണ്ട് ഒരുപാട് കാലം പിന്നിലോട്ട് സഞ്ചരിക്കാന്‍. മലയാള സിനിമയെ മാറ്റി മറിച്ച സംവിധായകരില്‍ ഒരാളാണ് ഭരതന്‍. എത്രയെത്ര സിനിമകളാണ് ഇന്നും മലയാള സിനിമയ്ക്ക് ഒരു ബെഞ്ച് മാര്‍ക്കായി അദ്ദേഹം ബാക്കിവച്ചു പോയത്. ഇനിയൊരിക്കലും ആവര്‍ത്തിക്കാത്ത, ചരിത്രത്തില്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ഭരതന്‍.

  സിമ്പിള്‍ ലുക്കും പുഞ്ചിരിയും; മനം മയക്കി ഇഷ ചൗള

  ഇപ്പോഴിതാ ഭരതനെ കുറിച്ചും ശ്രീവിദ്യയെ കുറിച്ചും മനസ് തുറക്കുകയാണ് തിരക്കഥാകൃത്ത് ജോണ്‍ പോള്‍. ഇരുവരുടേയും പ്രണയത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നു. ഭരതനും ലളിതയും തമ്മിലുള്ള വിവാഹത്തെ കുറിച്ചും മൂന്നുപേര്‍ക്കുമിടയിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ചുമെല്ലാം അദ്ദേഹം പറയുന്നു. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ വാക്കുകളിലൂടെ.

  ''ഭരതന്‍ ശ്രീവിദ്യയെ ആദ്യമായി തന്റെ മനസ് കൊണ്ട് കാണുന്നത്, ശ്രീവിദ്യ ഭരതനെ തന്റെ ആത്മാവ് കൊണ്ട് കാണുന്നത് വിന്‍സന്റ് മാഷിന്റെ ചെണ്ടയുടെ ചിത്രീകരണത്തിനിടെയായിരുന്നു. ഒരു ദിവസം വിന്‍സന്റ് മാഷിന് അടിയന്തരമായി മദിരാശിയിലേക്ക് പോകേണ്ടി വന്നു. ശ്രീവിദ്യയും പ്രേംനസീറും മാത്രമുള്ളൊരു ഗാന രംഗമായിരുന്ന ചിത്രീകരിക്കാനുണ്ടായിരുന്നത്. ആ ചിത്രീകരണത്തിന്റെ സകല ചുമതലയും ഭരതനെ ഏല്‍പ്പിച്ചാണ് അദ്ദേഹം പോകുന്നത്. ആ ഗാനം ചിത്രീകരിക്കുമ്പോള്‍ കാണികളും മറ്റ് പ്രവര്‍ത്തകരുമെല്ലാം ചുറ്റിനുമുണ്ട്. ആ സമയം ആ വീടിന്റെ കഴുക്കോലില്‍ പിടിച്ച് കൊണ്ട് മുന്നോട്ട് ആഞ്ഞ് സാകൂതം ശ്രദ്ധിക്കുന്ന കണ്ണുളോടെ നായിക നില്‍ക്കുകയാണ്. അത് ശ്രീവിദ്യയായിരുന്നു''.

  ''എന്നാല്‍ ചിത്രീകരണം കഴിഞ്ഞിട്ടും കണ്ണെടുക്കാതെ, തന്നെ ആഞ്ഞ് തറക്കുന്ന നോട്ടത്തെ നില്‍ക്കുന്ന ശ്രീവിദ്യയെ കുറിച്ച് ഭരതന്‍ വളരെ കാവ്യത്മകമായിട്ട് പിന്നീട് പറഞ്ഞിട്ടുണ്ട്. ഏതോ കാന്തിക തരംഗം അവരെ ബന്ധിപ്പിച്ചു കൊണ്ട് രണ്ടു പേരുടേയും മനസില്‍ ഒരേ സമയം ഉണര്‍ന്നുവന്നുവെന്നാണ് അവര്‍ പിന്നീട് അതിനെ കുറിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ആ ഗാനത്തിന്റെ ചിത്രീകരണത്തിനായി ശ്രീവിദ്യയെ ക്യാമറയുടെ ലെന്‍സിലൂടെ നോക്കുമ്പോള്‍, ശ്രീവിദ്യ എന്ന ആത്മചൈതന്യം തന്റെ മനസിലേക്ക് കൂടി പ്രവേശിക്കുകയാണെന്ന് ഭരതന്‍ അപ്പോള്‍ തിരിച്ചറിഞ്ഞിരിക്കണമെന്നില്ല''.

  പക്ഷെ, എപ്പോള്‍ ആര് മുന്‍കൈ എടുത്തു എന്നറിയാതെ, ഏതോ മുന്‍ജന്മത്തിലെ സൗഹൃദത്തിന്റെ തുടര്‍ച്ചയെന്നവണ്ണം അവര്‍ക്കിടയില്‍ പ്രണയം തളിര്‍ത്തു വരുകയായിരുന്നു. അതൊരിക്കലും ആചാരങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും ഒത്തുള്ളൊരു പ്രണയമായിരുന്നില്ല. ഒരിക്കല്‍ പോലും ശ്രീവിദ്യയെ ജീവിതപങ്കാളിയാക്കുന്നതിനെ കുറിച്ച് ഭരതന്‍ ചിന്തിച്ചിട്ടില്ല. ഭര്‍ത്താവായി ശ്രീവിദ്യ ഭരതനേയും സങ്കല്‍പ്പിച്ചിട്ടില്ല. നമുക്ക് ജീവിതാവസാനം വരെ പ്രണയിതാക്കളായി തുടരാം എന്ന വാഗ്ദാനം അവരുടെ രണ്ടു പേരുടേയും മനസുകള്‍ തമ്മില്‍ പറഞ്ഞ് ഉറപ്പിച്ചിട്ടുള്ളതായിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെ സാമ്പ്രദായികമായ ഒരു കണക്കുകളിലും ഈ ബന്ധത്തെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല.

  കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | FIlmiBeat Malayalam

  ശ്രീവിദ്യ അന്ന് തമിഴിലെ തിരക്കുള്ള നായികയാണ്. തമിഴ് ചിത്രീകരണത്തിനായി ശ്രീവിദ്യ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റെടുത്ത് ഭരതനും കൂടെ ചേരും. രാത്രികളില്‍ മുഴുവന്‍ ഉറങ്ങാതിരുന്ന് ശ്രീവിദ്യ പാടും. ഈ രാഗങ്ങള്‍ ഭരതന്‍ വരയ്ക്കുമായിരുന്നു. നമ്മുടെ സാമ്പ്രദായിക പ്രണയ ചേഷ്ടകള്‍ക്ക് അപ്പുറത്ത് മാത്രം സംഭവിക്കുന്നതായിരുന്നു അത്. ആ കാലഘട്ടത്തില്‍ ഇവര്‍ക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുത്തിട്ടുള്ള പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു ലളിത. തുറന്ന പുസ്തകം പോലെ ലളിതയ്ക്ക് ഇത് അറിയാം.

  ജീവിതത്തിന്റെ ദശാസന്ധ്യകള്‍ മാറിമറിഞ്ഞ് വരുമ്പോള്‍, ഒരു പ്രത്യേക മാനസികാവസ്ഥയില്‍, രതിനിര്‍വേദം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ജീവിതപങ്കാളിയെ തേടുന്ന മനസ് ലളിതയെ കണ്ടെത്തുന്നതും ലളിത ഭരതനെ ആ അര്‍ത്ഥത്തില്‍ കാണാന്‍ തുടങ്ങുന്നതും. പ്രണയത്തിന്റെ സ്ഫടിക സുന്ദരമായ മറ്റൊരു നിവര്‍ത്തനം ആയിരുന്നു അത്. ലളിതയെ ഭരതന്‍ തന്റെ ആത്മാവിനോട് ചേര്‍ത്തണച്ചത് പോലെ മറ്റൊരു ഭര്‍ത്താവും തന്റെ പങ്കാളിയെ ചേര്‍ത്തണച്ചു കാണില്ലെന്നും ജോണ്‍ പോള്‍ പറയുന്നു.

  Read more about: bharathan
  English summary
  John Paul Opens Up Srividya And Bharathan Relationship In Charithram Enniloode, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X