Don't Miss!
- Finance
സ്ഥിര നിക്ഷേപവും പലിശയും ചുറ്റിപറ്റിയുള്ള നികുതികളും; അറിയാത്ത നികുതികൾ ബാധ്യതയാകും
- News
കേരളത്തില്‍ ബിജെപിക്കിടമില്ലാത്തത് നികത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു; ആഞ്ഞടിച്ച് സിപിഐ മുഖപത്രം
- Travel
റിട്ടയര്‍മെന്റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
സൂപ്പര്‍ ഹിറ്റ് ദിലീപ് ചിത്രം സിഐഡി മൂസയുടെ രണ്ടാം ഭാഗം എപ്പോള്‍, വെളിപ്പെടുത്തി ജോണി ആന്റണി...
പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ നല്കിയ സംവിധായകനാണ് ജോണി ആന്റണി. 2003 ല്‍ പുറത്ത് ഇറങ്ങിയ സിഐഡി മൂസ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ജോണി ആന്റണി ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ് സംവിധായകനായി മാറുകയായിരുന്നു. സിഐഡി മൂസ പുറത്ത് ഇറങ്ങിയ വര്‍ഷങ്ങള്‍ ശേഷവും ചിത്രം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുകയായിരുന്നു. ഇന്നു സിഐഡി മൂസ മിനിസ്ക്രീനില്‍ കാഴ്ചക്കാരെ നേടുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ശിവാഞാജലിമാരുടെ സീന്‍ ആദ്യത്തേത് പോലെ ഏറ്റില്ല, പുതുമ ഇല്ല, രംഗത്തെ ട്രോളി ആരാധകര്‍
സംവിധാനത്തില്‍ മാത്രമല്ല അഭിനയത്തിലും ജോണി ആന്റണി ഒരു കൈ നോക്കിയിട്ടുണ്ട്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് മാത്രമല്ല നല്ല അഭിനേതാവ് കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. അടുത്ത കാലത്ത് പുറത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും ജോണി ആന്റണിയുടെ സാന്നിധ്യമുണ്ട്. ആറാട്ടും ഹൃദയവുമാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ജോണി ആന്റണിയുടെ ചിത്രങ്ങള്‍. ഇപ്പോള്‍ സംവിധായകന് എന്നതില്‍ ഉപരി അഭിനേതാവ് എന്ന പേരിലാണ് നടനെ അറിയപ്പെടുന്നത്.
പേളി ഭാഗ്യവതിയാണ് ഇത്രയും നല്ലൊരു അമ്മയെ കിട്ടിയതില്‍, ശ്രീനിയുടെ അമ്മ സൂപ്പറാണെന്ന് ആരാധകര്‍

തമാശ പറയുന്ന വേഷങ്ങള്‍ ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ടെന്നണ് ജോണി ആന്റണി പറയുന്നത്.ബിഹൈന്ഡ്വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കോമഡി വേഷങ്ങള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ഇഷ്ടമാകുമെന്നും ജോണി ആന്റണി പറയുന്നുണ്ട്. ഒപ്പം തന്നെ വിജയരാഘവന് തന്നോട് സിനിമ സംവിധാനം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... ''ആറാട്ടിന്റെ ഷൂട്ട് തുടങ്ങി രണ്ടാം ദിവസം കുട്ടേട്ടനോട് ഓടി ചെന്ന് ഒരു ഡയലോഗ് പറയണം. കുട്ടേട്ടന് എന്ന് പറയുന്നത് വിജയരാഘവനെയാണ്. ഷൂട്ട് കഴിഞ്ഞപ്പോള്‍ കുട്ടേട്ടന് എന്നെ വിളിച്ചു ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞു. ആ സമയത്ത് എന്നോട് പറഞ്ഞു. ജോണി ഇനി സംവിധാനം ചെയ്യേണ്ടാ, അഭിനയിച്ചാല്‍ മതി ഇത് നല്ലതാണ്, നന്നാവുന്നുണ്ട്,' ജോണി കൂട്ടിച്ചേര്‍ത്തു.

സിഐഡി മൂസയുടെ രണ്ടാംഭാഗത്തെ കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. നല്ലൊരു സ്ക്രിപ്റ്റുണ്ടാവുകയാണെങ്കില് മാത്രമേ സി.ഐ.ഡി മൂസക്ക് ഒരു സെക്കന്റ് പാര്‍ട്ട് ഉണ്ടാവുകയളളൂവെന്നാണ് അദ്ദേഹം പറയുന്നത്. വിനീത് ശ്രീനിവാസനെ സിനിമയിലേയ്ക്ക് കൊണ്ടു വന്നത് ജോണി ആന്റണി ആയിരുന്നു. സൈക്കിള്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം.

വിനീത് സംവിധാനം ചെയ്ത ഹൃദയത്തില്‍ അദ്ദേഹം ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു. കല്യാണിയുടെ അച്ഛന് കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ഈ ചിത്രത്തിലേയ്ക്ക് വിനീത് വിളിച്ചതിനെ കുറിച്ചും പറയുന്നുണ്ട്. വിനീത് ശ്രീനിവാസന് ഹൃദയത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് പ്രതികാരം ചെയ്യാന്‍ വല്ലതുമാണോ എന്നാണ് അപ്പോള്‍ വിനീത് പറഞ്ഞത് അതിന് ജോണി ചേട്ടന് തനിക്ക് ദ്രോഹം ഒന്നും ചെയ്തിട്ടില്ലല്ലോയെന്നാണെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ത്തു.

സമാധനത്തില് മാത്രമേ സിനിമ സംവിധാന ചെയ്യുകയുള്ളൂവെന്ന് നേരത്തെമനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
''ഇപ്പോള്‍ അഭിനയത്തില്‍ കുറച്ച് തിരക്കുണ്ട്. അത് അങ്ങനെ തന്നെ നിലനില്‍ക്കട്ടെയെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഏറ്റെടുത്ത കുറച്ചു ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതൊക്കെ തീര്‍ന്ന് സമാധാനമാകുന്ന സമയത്ത് സംവിധാനം ചെയ്താല്‍ മതി എന്നാണു തീരുമാനം. അഭിനയം കുറച്ചുകൂടി എളുപ്പമുള്ള ജോലിയാണ്. നമ്മള് പ്രോജക്റ്റ് ചെയ്യാന്‍ നില്‍ക്കണ്ട മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നമ്മുടെ ഭാഗം നന്നായി അവതരിപ്പിച്ചാല്‍ മാത്രം മതി.

ദുല്‍ഖറിനോടൊപ്പവും പ്രണവിനോടൊപ്പവും ജോണി ആന്റണി അഭിനയിച്ചിട്ടുണ്ട്. കല്യാണിയ്ക്കൊപ്പം രണ്ടാമത്തെ ചിത്രമാണിത്. പ്രണവിനോടൊപ്പമുള്ള അനുഭവത്തെ കുറിച്ചും ജോണി ആന്റണി പറയുന്നുണ്ട്. ''ലാലേട്ടന്റെ മകന് പ്രണവുമായി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണു ജോലി ചെയ്യാന്‍ കഴിഞ്ഞത്. വളരെ ശാന്തനായ, പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള നല്ല പ്രതിഭയുള്ള ഒരു ചെറുപ്പക്കാരനാണ് പ്രണവ്. ഒരുപാടു യാത്രകള്‍ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും നേടിയെടുത്ത പ്രണവിന്റെ അനുഭവപരിചയം അഭിനയത്തിലും മുതല്‍ക്കൂട്ടാകും. അതു നമ്മള് കുഞ്ഞാലി മരയ്ക്കറിലെ പ്രണവിന്റെ പ്രകടനത്തില്‍ നിന്നു മനസ്സിലാക്കിയതാണ്.

ഹൃദയത്തിലും ഒരു ചെറുപ്പക്കാരന്റെ കൗമാര കാലം മുതല്‍ ഒരു കുട്ടിയുടെ അച്ഛനാകുന്ന പ്രായം വരെയുള്ള മുഹൂര്‍ത്തങ്ങള്‍ വളരെ കയ്യടക്കത്തോടെയാണു പ്രണവ് അഭിനയിച്ചു ഫലിപ്പിച്ചത്. അച്ഛനെപ്പോലെ തന്നെ മകനും നല്ല മെയ്വഴക്കമുണ്ട്. മലയാള സിനിമയ്ക്കു ഭാവിയില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും ഈ ചെറുപ്പക്കാരാനെന്നു നൂറു ശതമാനം ഉറപ്പാണ്. അതിനുള്ള പ്രാപ്തി പ്രണവിനുണ്ടെന്നും അദ്ദഹം മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഒപ്പം സിനിമയില്‍ നിലനിന്നു പോവുക എന്നുള്ളത് നിസ്സാരകാര്യമല്ലെന്നു അദ്ദേഹം പറഞ്ഞിരുന്നു. ഒരുപാടു കഴിവുള്ളവര്‍ ഉള്ള സിനിമാരംഗത്തു സ്വന്തമായൊരിടം കണ്ടെത്തുകയും ആളുകളെ മടുപ്പിക്കാതിരിക്കുകയുമാണു വേണ്ടത്. നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുകയും വ്യത്യസ്തമായി അഭിനയിക്കാന്‍ ശ്രമിക്കുകയുമാണ് ഞാന്‍ ചെയ്യാറ്. അഭിനയിക്കുന്നതുകൊണ്ട് ഒരുപാട് പുതിയ സംവിധായകരെയും എഴുത്തുകാരെയും പരിചയപ്പെടുന്നുണ്ട്. അതൊക്കെ ഒരു പാഠം കൂടിയാണ്. പലരില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുന്നുണ്ട്. അതോടൊപ്പം എന്റെയും അഭിരുചികള്‍ മാറുന്നുണ്ട്. അതുകൊണ്ട് ഇനിയൊരു സിനിമ ചെയ്യുമ്പോള്‍ ഈ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാകും എന്നുതന്നെയാണു വിശ്വാസമെന്നും ജോണി ആന്റണി പറഞ്ഞുഹൃദയം, ആറാട്ട്, മെമ്പര്‍ രമേശന് 9ാം വാര്‍ഡ് തുടങ്ങിയ ചിത്രങ്ങളാണ് ജോണി ആന്റണിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. മൂന്ന് ചിത്രങ്ങളിലും വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ജോണി ആന്റണി അവതരിപ്പിച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ വെച്ചുള്ള സിനിമ കുറിച്ചും പറയുന്നുണ്ട്. മമ്മൂട്ടിയെ വെച്ച സിനിമ ചെയ്തിരുന്നു തുറുപ്പ്ഗുലാല് വലിയ വിജയം നേടിയിരുന്നു.''ലാലേട്ടനെ വച്ച് സിനിമ ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒന്നുരണ്ടു ശ്രമങ്ങള്‍ നടത്തിയിട്ടുമുണ്ട്. അതൊന്നും ഫലം കണ്ടില്ല.. ലാലേട്ടനെ വച്ച് ചെയ്യാന്‍ പറ്റുന്ന കഥയും അനുയോജ്യമായ സാഹചര്യങ്ങളും വരുമ്പോള്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ജോണി ആന്റണി പറഞ്ഞു.
-
'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ഗായത്രി!
-
'ആറ് മാസം ഗർഭിണിയാണെന്ന് എനിക്ക് തന്നെ തോന്നി'; പ്രചരിച്ച വാർത്തകൾക്കിടെ കരീന
-
കങ്കണയ്ക്ക് ഡെങ്കിപ്പനി; ആരോഗ്യം മോശമായിട്ടും സെറ്റിൽ; ഇത് പാഷനല്ല ഭ്രാന്താണെന്ന് അണിയറ പ്രവർത്തകർ