For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ സെറ്റിൽ വെച്ച് ആ നടൻ ഷാജി കൈലാസിന്റെ മുഖത്ത് അടിച്ചു, എല്ലാവരും നിശ്ചലമായി...

  |

  ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മായമോഹിനി, ശൃംഗാരവേലൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ജോസ് തോമസ്. സഹസംവിധായകനായി പ്രവർത്തിച്ച ജോസ് തോമസ് 1993 ലാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ജോസ് തോമസ് സംവിധാനം ചെയ്ത മികച്ച ചിത്രങ്ങളും വൻ വിജയമായിരുന്നു.

  വ്യത്യസ്ത ലുക്കിൽ ഗ്ലാമറസ് ഗെറ്റപ്പിൽ ദിഷ, ചിത്രം വൈറലാകുന്നു

  ഇപ്പോഴിത മോഹൻലാലിനോടൊപ്പമുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ജോസ് തോമസ്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ആ പഴയ സംഭവം പങ്കുവെച്ചത്. തന്റെ ജീവിതത്തിൽ നേരിട്ട് അനുഭവമുള്ള സംഭവങ്ങളാണ് താൻ പറയുന്നതെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് സംവിധായകൻ, സാത്താർ മോഹൻലാൽ എന്നിവർ ഒന്നിച്ച് അഭിനയിച്ച സിനിമയിലെ ലൊക്കേഷനിലുണ്ടായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

  വില്ലനായി വന്ന് നായകനായ ലാലേട്ടന്‍ | Mohanlal Biography | FilmiBeat Malayalam

  ബാലു കിരിയത്ത് സംവിധാനം ചെയ്ത വാ കുരുവി വരു കുരുവി എന്ന പേരിൽ തുടങ്ങി പിന്നീട് നായകൻ എന് പേരിൽ റിലീസ് ചെയ്ത സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്. ചിത്രത്തിൽ തന്നോടൊപ്പം സംവിധായകൻ ഷാജി കൈലാസും മറ്റൊരു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്ന്. മോഹൻലാലിനോടൊപ്പം സത്താർ, കുഞ്ചൻ, ക്യാപ്റ്റൻ രാജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നടൻ റിയാസ് ഖാന്റെ പിതാവ് പിഎച്ച് റഷീദാണ് സിനിമയുടെ നിർമ്മാതാവ്. അന്നത്തെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഒരുപാട് ഷെഡ്യൂളുകളായിട്ടാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

  സിനിമാ ലൊക്കേഷനിൽ ഡ്യൂപ്പുകളായി അഭിനയിക്കുന്നവരുടെ കഥയാണ് നായകൻ എന്ന സിനിമ പറയുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോൾ സംവിധായകൻ ബാലു കിരിയത്തിന് അത്യാവശ്യമായി സ്വന്തം നാടായ തിരുവനന്തപുരത്തേയ്ക്ക് പേകേണ്ടി വന്നു. ഇന്നത്തെ സാഹചര്യമാണെങ്കിൽ സംവിധായകൻ മറ്റൊരു സംവിധായകനെ കൊണ്ട് അത്രയും ഭാഗം ഷൂട്ട് ചെയ്യിപ്പിക്കും. എന്നാൽ അദ്ദേഹം ഞങ്ങളോട് സിനിമ ഷൂട്ട് ചെയ്യാൻ പറയുകയായിരുന്നു. ശരിക്കും ഞങ്ങൾ എക്സൈറ്റഡ് ആയിപ്പോയി. കാരണം ഞങ്ങൾ സിനിമയിലേയ്ക്ക് അന്ന് വന്ന് കയറിയിട്ടെയുള്ളൂ. അപ്പോഴാണ് ബാലു ചേട്ടൻ ഇങ്ങനെയൊരു ചാൻസ് നൽകുന്നത്. അദ്ദേഹം നൽകിയ ഉത്തരവാദിത്വം ഞങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തു.

  ഇന്നത്തെ കാലമാണെങ്കിൽ മോഹൻലാലിനെ പോലെയുള്ള തിരക്കുള്ള നടന്മാർ ചിലപ്പോൾ ഇത് സമ്മതിക്കുകയില്ല. നോ പറയുമായിരുന്നു. എന്നാൽ മോഹൻലാൽ പോലും അന്ന് വേണ്ടെന്ന് പറഞ്ഞില്ല. അതിനിടയിൽ ഒരു അപ്രതീക്ഷിത സംഭവം ഉണ്ടായി. ഒരു സീൻ ചിത്രീകരിക്കുന്നതിനിടയിൽ സംഭവിച്ചതാണ്. ഒരു ഫൈറ്റ് സീൻ കഴിഞ്ഞതിന് ശേഷമുള്ള സീനാണ് ഷൂട്ട് ചെയ്യുന്നത്. മോഹൻലാൽ, സത്താർ, ക്യാപ്റ്റൻ രാജു, കുഞ്ചൻ എന്നിവരുണ്ട്. ഫൈറ്റ് കഴിഞ്ഞ് വരുന്നത് കൊണ്ട് തന്നെ ഇവരുടെ വസ്ത്രങ്ങളിൽ ചെളി പുരണ്ടിട്ടുണ്ടാകും. സാധാരണഗതിയിൽ മേക്കപ്പ്മാൻ ആണ് ഇത് ചെയ്യുക. എന്നാൽ എഫ്ക്ട് കിട്ടാൻ വേണ്ടി ഷാജി താഴെ കിടന്ന കുറച്ച് ചെളി എടുത്ത് സത്താറിന്റെ ഷർട്ടിലേയ്ക്ക് പുരട്ടി.

  ഉടൻ തന്നെ സത്താർ ഷാജിയുടെ കരണത്ത് അടിക്കുകയായിരുന്നു. സെറ്റ് മുഴുവനും നിശ്ചലമായി. അങ്ങനെ ഷാജി സെറ്റിൽ നിന്ന് പിണങ്ങി പോയി. പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ ഷൂട്ടിങ്ങ് ഉണ്ടാവില്ലെന്ന് ഞാനും പറഞ്ഞു. എന്നാൽ ഷൂട്ട് നിർത്തി വയ്ക്കരുതെന്ന് നിർമ്മാതാവ് എന്നോട് വന്നു പറഞ്ഞു. സത്താർ ഷാജിയോട് മാപ്പ് പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ഒടുവിൽ സത്താർ മാപ്പ് പറയുകയായിരുന്നു. അതിന് കാരണക്കാരനായത് മോഹൻലാൽ ആയിരുന്നു. നിങ്ങൾ ചെയ്തത് തെറ്റാണെന്നും, കാരണങ്ങൾ പലതുണ്ടാവമെങ്കിലും തെറ്റ് തെറ്റ് തന്നെയാണെന്നും മോഹൻലാൽ സത്താറിനോട് പറഞ്ഞിരുന്നു. വിഷയത്തിൽ മോഹൻലാലിന്റെ ഇടപെടൽ മറ്റുള്ളവർ പറഞ്ഞാണ് പിന്നീട് അറിഞ്ഞത്.

  വീഡിയോ കടപ്പാട്,

  Read more about: jose thomas shaji kailas
  English summary
  Jose Thomas Opens Up An Incident About Sathaar beats Shaji Kailas on Mohanlal's set
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X