For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയം എപ്പോഴോ ഉണ്ടായി, വിവാഹശേഷം ഭര്‍ത്താവിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് നടി ആത്മീയ രാജന്‍

  |

  സോഷ്യല്‍ മീഡിയ പേജുകളില്‍ നടി ആത്മീയ രാജനെ കുറിച്ചുള്ള ട്രോളുകള്‍ നിറയുകയാണ്. പൃഥ്വിരാജ് നായകനായി അഭിനയിച്ച കോള്‍ഡ് കേസ് എന്ന പുതിയ ചിത്രത്തില്‍ ആത്മീയ അഭിനയിച്ചിരുന്നു. ഹൊറര്‍ ത്രില്ലറായി ഒരുക്കിയ സിനിമയില്‍ ഇവ മരിയ എന്നെ പെണ്‍കുട്ടിയുടെ വേഷമായിരുന്നു. ഇവയുടെ മരണവും പിന്നീട് പ്രേതമായി വരുന്നതുമൊക്കെയാണ് ചിത്രത്തില്‍ കാണിച്ചത്.

  പൂക്കൾക്കിടയിലെന്ന പോലെ മനോഹരിയായി മൌനി റോയി, ചിത്രങ്ങൾ കാണാം

  ജോജു ജോര്‍ജിന്റെ ജോസഫ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെയാണ് ആത്മീയ നായികയായിട്ടെത്തുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ വിവാഹിതയുമായി. ഇപ്പോള്‍ ഭര്‍ത്താവിനെ കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് നടി.

  ഒരേ ജിമ്മില്‍ എത്തിയതോടെയാണ് ഞാനും സനുവും സുഹൃത്തുക്കളായി മാറുന്നത്. മംഗലാപുരം ശ്രീദേവി കോളേജും ക്യാമ്പസും ഫ്രണ്ട്‌സുമായിരുന്നു ഞങ്ങളുടെ പതിവ് സംസാര വിഷയങ്ങള്‍. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജ് വിശേഷം പങ്കുവെക്കാന്‍ അരികില്‍ കിട്ടിയ നല്ല കൂട്ടുകാരനായി സനു. തമിഴ് സിനിമയില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചതോടെ ചെന്നൈയിലേക്ക് താമസം മാറ്റി. ആ സമയത്ത് ജോലിയുടെ ഭാഗമായ ട്രെയിനിംഗ് ചെന്നൈയില്‍ സനുവും എത്തി. അവിടെ വച്ച് ഞങ്ങള്‍ കൂടുതല്‍ പരിചയപ്പെട്ടതെന്ന് കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആത്മീയ പറയുന്നു.

  എപ്പോഴോ അത് പ്രണയമായി മാറുകയും ചെയ്തു. അതിന് ശേഷമാണ് ജോസഫ് സിനിമയില്‍ അഭിനയിക്കുന്നത്. മാര്‍ക്കോണി മത്തായിയുടെ സമയത്ത് സനുവിന്റെ വീട്ടുകാരും അടുത്ത ബന്ധു്കളും വീട്ടില്‍ വന്നു. വിവാഹം അപ്പോള്‍ തന്നെ തീരുമാനിച്ചെങ്കിലും സനുവിന്റെ ജോലിയുടെ തിരക്ക് കാരണം നീണ്ടു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള വിവാഹമായിരുന്നു ഞങ്ങള്‍ രണ്ട് പേരുടെയും സ്വപ്നം. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിവാഹം തീരുമാനിച്ചു. കൊവിഡ് വ്യാപനം കൂടിയതിനാല്‍ വിവാഹത്തിന് പിന്നെയും ഒരു വര്‍ഷം വേണ്ടി വന്നു. കഴിഞ്ഞ ജനുവരി 25 നാണ് വിവാഹം. അപ്പോഴും കൊവിഡ് കാരണം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിനുള്ള അനുവാദം കിട്ടിയില്ല. നാട്ടിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്തു.

  സനു എന്റെ സിനിമകള്‍ കണ്ട് വിമര്‍ശിക്കാറുണ്ട്. തുറന്ന് പറയുന്ന പ്രകൃതമാണ് സനുവിന്റേത്. ഞങ്ങള്‍ രണ്ട് പേരുടെയും പൊതുസ്വഭാവമാണിത്. ഇതായിരിക്കും മനസുകളെ ഒരുമിപ്പിച്ചത്. എന്തും സംസാരിക്കാം എന്ന സ്വതന്ത്ര്യം ഞങ്ങള്‍ പരസ്പരം നല്‍കിയിട്ടുണ്ട്. എനിക്ക് ഏറ്റവും അനുയോജ്യമായ ആള് തന്നെയാണ്. സനു എപ്പോഴും കൂള്‍ ആണ്. എന്നാല്‍ ഞാന്‍ ചെറിയ കാര്യത്തിനും ടെന്‍ഷനടിക്കും. എന്റെ ടെന്‍ഷനെ അനായാസമായി മാറ്റിയെടുത്ത് സനു കൂളാക്കി മാറ്റും. സനുവിന്റെ സ്വഭാവത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും അതാണ്.

  വിവാഹം കഴിഞ്ഞ് യാത്രകള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഗുരുവായൂരില്‍ പോയി കണ്ണനെ കണ്ടു. മണാലി യാത്രയാണ് ഞങ്ങളുടെ സ്വപ്നം. എപ്പോഴായിരിക്കുമെന്ന് അറിയില്ലങ്കിലും ആ യാത്ര ഉണ്ടാവും. കുറേ ക്ഷേത്രങ്ങളില്‍ പോവണമെന്ന് സനുവിനോട് പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ഒരാഴ്ച മുന്‍പ് വരെ 'അവനേവിലോന'യുടെ ഷൂട്ട് ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തെ ഷൂട്ടും. വിവാഹത്തിനും മുന്‍പാണ് കോള്‍ഡ് കേസ്, അവിയല്‍, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചത്.

  Actress Athmeeya reception video

  വിവാഹശേഷം അഭിനയിച്ചത് ദ്വിഭാഷ ചിത്രത്തില്‍. ഫെബ്രുവരി ആദ്യം ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ചെന്നൈയില്‍ പോയി. സനുവിനെയും എന്നെയും കൂടുതല്‍ അടുപ്പിച്ച അതേ ചെന്നൈ നഗരത്തില്‍ ഞങ്ങള്‍ വീണ്ടും. വിവാഹം കഴിഞ്ഞ് മറ്റൊരിടത്തും പോവാന്‍ കഴിഞ്ഞില്ലെങ്കിലും ചെന്നൈയില്‍ എത്താന്‍ സാധിച്ചു. സന്തോഷം നിറഞ്ഞ നാല്‍പത് ദിവസങ്ങള്‍. സിനിമയില്‍ അഭിനയിക്കുന്നതിന് സനുവും വീട്ടുകാരും പൂര്‍ണ പിന്തുണ നല്‍കുന്നു. അത് എനിക്ക് തരുന്ന സന്തോഷം വലുതാണ്. വിവാഹം കഴിഞ്ഞുള്ള ആദ്യം ഓണം വരാന്‍ പോകുന്നു.

  Read more about: actress നടി
  English summary
  Joseph Movie Fame Athmiya Rajan Opens Up Her Hubby And Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X